ദേളി: ശാസ്‌ത്രീയമായ മുന്നേറ്റങ്ങള്‍ക്കൊപ്പം ലോകം ധാര്‍മികമായി അധപതിച്ചുകൊണ്ടിരിക്കുകയാണെന്ന് സുന്നി വിദ്യാഭ്യാസ ബോര്‍ഡ് അഖിലേന്ത്യാ പ്രസിഡന്റ് നൂറുല്‍ ഉലമ എം എ അബ്‌ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. സഅദിയ്യ ഓഡിറ്റോറിയത്തില്‍ എസ് വൈ എസ് ജില്ലാ വാര്‍ഷിക കൗണ്‍സില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൗതികമായി സൗകര്യങ്ങള്‍ കൂടുന്തോറും തിന്മകളുടെ ആധിക്യമാണെങ്ങും. ജനങ്ങളില്‍ സാംസ്‌കാരികബോധം കുറയുന്നു. സമൂഹം ധാര്‍മികമായി നിലനില്‍ക്കണമെന്നാഗ്രഹിക്കുന്നവര്‍ക്ക് ഞങ്ങളൊന്നുമറിഞ്ഞില്ലെന്ന് കരുതി മാറിനില്‍ക്കാനാവില്ല. മഹല്ല് ഖത്തീബുമാര്‍ ശക്തമായ ബോധവത്‌കരണം നടത്തണം. മതസൗഹാര്‍ദം കാത്തുസൂക്ഷിക്കുന്നതിന് എല്ലാ ശ്രമങ്ങളും നടത്തുന്നതോടൊപ്പം മതവിരുദ്ധമായ സംസ്‌കാരങ്ങള്‍ കടന്നുവരാതിരിക്കാനും ശ്രദ്ധിക്കണം. സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി അധ്യക്ഷത വഹിച്ചു. സയ്യിദ് ഹസ്സന്‍ അഹ്‌ദല്‍, സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, പി പി മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ പാറന്നൂര്‍, പി കെ അബൂബക്കര്‍ മൗലവി, ബി എസ് അബ്‌ദുല്ലക്കുഞ്ഞി ഫൈസി, സി അബ്‌ദുല്ല മുസ്‌ലിയാര്‍, ബായാര്‍ അബ്‌ദുല്ല മുസ്‌ലിയാര്‍, സി ഐ അമീറലി ചൂരി, ശംസുദ്ദീന്‍ പുതിയപുര തുടങ്ങിയവര്‍ സംബന്ധിച്ചു. പള്ളങ്കോട് അബ്‌ദുല്‍ ഖാദിര്‍ മദനി സ്വാഗതവും സുലൈമാന്‍ കരിവെള്ളൂര്‍ നന്ദിയും പറഞ്ഞു. |
Tuesday, March 23, 2010
ജീര്‍ണസംസ്‌കാരങ്ങള്‍ക്കെതിരെ പൗരബോധം വളര്‍ത്തണം: നൂറുല്‍ ഉലമ
Subscribe to:
Post Comments (Atom)
No comments:
Post a Comment
thank you my dear friend