മഞ്ചേശ്വരം: ചരിത്ര പ്രസിദ്ധമായ മച്ചംപാടിയില്‍ അന്ത്യ വിശ്രമം കൊള്ളുന്ന അസ്സയ്യിദ് ബപ്പംകുട്ടി (ഖ.സ) അവര്‍കളുടെ പേരില്‍ നടന്നു വന്ന ഉറൂസ് സമാപിച്ചു. 11 ദിവസത്തെ മതപ്രഭാഷണത്തില്‍ നിരവധി പണ്ഡിതന്‍മാരും സൂഫിവര്യരും സംബന്ധിച്ചു. സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. കാസര്‍കോട് ഖാസി ടി,കെ,എം ബാവ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് മുഖ്യ പ്രഭാഷണം ത്വാഖ അഹ്മ്മദ് മുസ്ലിയാര്‍ നടത്തി. മച്ചംപാടി അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍, റഫീഖ് സഅദി, തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. രാത്രി നടന്ന ദുആക്ക് തുര്‍ക്കളിക്കെ ഇംബിച്ചിക്കോയ തങ്ങള്‍ നേതൃത്വം നല്‍കി. പി. എച്ച് അബ്ദുല്‍ ഹമീദ് സ്വഗതം പറഞ്ഞു. വൈകിട്ട് നടന്ന ജനപ്രതിനിധി സമ്മേളനത്തില്‍ വിവിധ രാഷ്ടീയ നേതാക്കള്‍ പങ്കെടുത്തു എം. എല്‍. എമാരായ സി.ടി അഹമ്മദലി, യു.ടി. ഖാദര്‍, സി.എച്ച് കുഞ്ഞമ്പു, ഹമീദലി ശംനാട്, ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ യു.എ ഖാദര്‍ അബൂബക്കര്‍ പാതൂര്‍, എം.ജെ കിണി തുടങ്ങിയവര്‍ സംബന്ധിച്ചു. ഞായറാഴ്ച പകല്‍ മൗലീദ് പാരായണത്തോട് കൂടി പതിനായിരങ്ങള്‍ക്ക് |
No comments:
Post a Comment
thank you my dear friend