Tuesday, March 23, 2010

വിദ്യാര്‍ഥിത്വം; സാമൂഹ്യവിചാരത്തിന്റെ സാക്ഷ്യം എസ്‌ എസ്‌ എഫ്‌ ഉണര്‍ത്തുകാല കാമ്പയിന്‍ തുടങ്ങി


കാസര്‍കോട്‌: വിദ്യാര്‍ഥിത്വം; സാമൂഹ്യ വിചാരത്തിന്റെ സാക്ഷ്യം എന്ന ശീര്‍ഷകത്തില്‍ മാര്‍ച്ച്‌ 15-മെയ്‌ 15 കാലയളവില്‍ എസ്‌ എസ്‌ എഫ്‌ സംസ്ഥാനകമ്മിറ്റി ആചരിക്കുന്ന ഉണര്‍ത്തുകാല കാമ്പയിന്‍ ജില്ലയില്‍ തുടക്കമായി. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ ഉണര്‍ന്നിരിക്കുന്ന യുവത്വത്തെയും ജാഗ്രതയുള്ള സമൂഹത്തെയും സൃഷ്‌ടിക്കുക എന്ന ലക്ഷ്യത്തിലാണ്‌ ഉണര്‍ത്തുകാലം.

കാമ്പയിന്റെ ഭാഗമായി വിവിധ ഘടകങ്ങളില്‍ വ്യത്യസ്‌ത കര്‍മപരിപാടികളാണ്‌ ആവിഷ്‌കരിച്ചിരിക്കുന്നത്‌. ഏപ്രില്‍ 1-15 കാലയളവില്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട്‌ വരെ നടക്കുന്ന ഉണര്‍ത്തുജാഥ ഇതില്‍ പ്രധാനമാണ്‌. ജാഥയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ തുടങ്ങി. വ്യാഴാഴ്‌ച രാത്രി നടക്കുന്ന ജില്ലാ നിര്‍വാഹക സമിതി അന്തിമ രൂപം നല്‍കും.

കാമ്പയിന്‍ പദ്ധതികള്‍ ബഹുജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യവുമായി വ്യാഴാഴ്‌ച രണ്ടുമണിക്ക്‌ ജില്ലാ സുന്നി സെന്ററില്‍ വിപുലമായ കണ്‍വെന്‍ഷന്‍ നടക്കും. എസ്‌ വൈ എസ്‌, എസ്‌ എസ്‌ എഫ്‌, എസ്‌ ജെ എം, എസ്‌ എം എ എന്നീ സംഘടനകളുടെ ജില്ലാ സമിതിയംഗങ്ങളും ജില്ലയിലെ സ്ഥാപന സാരഥികളുമാണ്‌ കണ്‍വെന്‍ഷനില്‍ സംബന്ധിക്കുക.

No comments:

Post a Comment

thank you my dear friend