എസ്‌എസ്‌എഫ് അല്‍-ഇസ്വാബ
അംഗം അക്‌ബര്‍ സ്വാദിഖ് (20) മരണപ്പെട്ടു ( ഇന്നാലി ല്ലാഹ് )
അല്‍-ഇസ്വാബ അംഗവുമായ അക്‌ബര്‍ സ്വാദിഖ് (20) ബൈക്ക് അപകടത്തില്‍ മരണപെട്ടു. ഇന്ന് രാവിലെ ഫറോക്ക് ചുങ്കത്ത് വെച്ച് ബൈക്കിന്റെ നിയന്ത്രണം വിട്ടായിരുന്നു അപകടം
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിക്കെ ആയിരുന്നു മരണം
സംഭവിച്ചത് . കാരാട് ബദര്‍ പള്ളിയില്‍ മയ്യിത്ത് മറവ് ചെയ്തു . സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, മയ്യിത്ത് നിസ്‌കാരത്തിന് നേതൃത്വം നല്‍കി. പ്രൊഫ. എ.കെ ഹമീദ്, കെ.എം.എ റഹീം, എന്‍.വി അബ്‌ദുറസാഖ് സഖാഫി, വി.പി.എം. ഇസ്‌ഹാഖ്, എം.എ മജീദ് അരിയല്ലൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.പിതാവ് അഹ്‌മദ്‌കുട്ടി, മാതാവ് ഫാത്തിമ സുഹ്‌റ, സഹോദരങ്ങള്‍ നജീബ് (ജിദ്ദ), നസീര്‍ (യു.എ.ഇ), സഹോദരി നൗശിദ