Thursday, June 03, 2010

എസ് വൈ എസ് അജാനൂര്‍ പഞ്ചായത്ത് ആദര്‍ശ സമ്മേളനം.
എസ് വൈ എസ് അജാനൂര്‍ പഞ്ചായത്ത് ആദര്‍ശ സമ്മേളനം
എസ് എസ് എഫ് കട്ടക്കാല്‍ ശാഖ സമ്മേളനം സമാപിച്ചു.

കട്ടക്കാല്‍: ‍ എസ് എസ് എഫ് കട്ടക്കാല്‍ ശാഖ 20 ാം വാര്‍ഷിക സമ്മേളനം സമാപിച്ചു. സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ കൂട്ടു പ്രാര്‍ത്ഥനക്കു നേതൃത്വം നല്കി. ഹുസൈന്‍ സഅദി കെ സി റോഡ് പ്രഭാഷണം നടത്തി.
ജില്ലാ സുന്നി നേതൃസംഗമം ശനിയാഴ്ച പേരോട് സംബന്ധിക്കും.
കാസര്‍കോട്: ആനുകാലിക സംഭവങ്ങളില്‍ സുന്നി പ്രസ്ഥാനത്തിന്റെ നയം വിശദീകരിക്കുന്നതിനും ജില്ലടുടെ സുന്നി സംഘചലനങ്ങള്‍ക്ക് ഏകീകൃത മാനദണ്ഡങ്ങളുാക്കുന്നതിനുമായി ജില്ലാ സുന്നി നേതൃസംഗമം ഈ മാസം 5 ന് ശനിയാഴ്ച ഉച്ചയക്ക് 2.30 ന് ജില്ലാ സുന്നി സെന്ററില്‍ ചേരുന്നു. എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി നേതൃത്വം നല്‍കും. എസ്.വൈ.എസ്, എസ്.എസ്.എഫ്, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ എന്നിവയുടെ ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളും മേഖലാ, ഡിവിഷന്‍, റൈഞ്ച് ഭാരവാഹികളുമാണ് നേതൃസംഗമത്തില്‍ സംബന്ധിക്കേത്. പേരോടിനു പുറമെ സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും സംസ്ഥാന ജില്ലാ നേതാക്കളും സംഗമത്തില്‍ പ്രസംഗിക്കും. പരിപാടി വന്‍ വിജയമാക്കാന്‍ ജില്ലാ എസ്.വൈ.എസ് അടിയന്തിര സെക്രട്ടറിയേറ്റ് യോഗം അഭ്യര്‍ത്ഥിച്ചു. എസ്.എസ്.എഫ് ജില്ലാ കമ്മറ്റിയും പരിപാടി വിജയിപ്പിക്കാന്‍ ആഹ്വനം ചെയ്തിട്ടു്.
മുഖ്യമന്ത്രിയുടെ പരാമര്‍ശം മതസൗഹാര്‍ദത്തിന് ഭീഷണി - കാന്തപുരം
കോഴിക്കോട്: കേരളത്തില്‍ മുസ്‌ലിം - ക്രൈസ്തവ വര്‍ഗീയത വളരുകയാണെന്ന വി.എസ്. അച്യുതാനന്ദന്റെ പ്രസ്താവന മതസൗഹാര്‍ദത്തിന് ഭീഷണിയാണെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍ കുറ്റപ്പെടുത്തി. രാഷ്ട്രീയകാര്യ ലാഭത്തിന് വേണ്ടി സാമുദായിക ചേരിതിരിവുകള്‍ സൃഷ്ടിച്ച് വര്‍ഗീയതയെ വളര്‍ത്തുന്നതില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കുള്ള പങ്ക് അവഗണിക്കാന്‍ കഴിയില്ല. സാമുദായിക പാര്‍ട്ടികളുടെ വോട്ട് വാങ്ങി അധികാരത്തിലെത്തിയ മുഖ്യമന്ത്രി ഇപ്പോള്‍ മുസ്‌ലിങ്ങളില്‍ വര്‍ഗീയത കണ്ടെത്തുന്നതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ അജന്‍ഡയാണുള്ളത്. കേരളീയ മുസ്‌ലിങ്ങള്‍ക്കും മറ്റ് സമുദായങ്ങള്‍ക്കും ഇത് തിരിച്ചറിയാനുള്ള അവബോധമുണ്ട് - കാന്തപുരം പറഞ്ഞു.