Thursday, June 03, 2010

മുഖ്യമന്ത്രിയുടെ പരാമര്‍ശം മതസൗഹാര്‍ദത്തിന് ഭീഷണി - കാന്തപുരം
കോഴിക്കോട്: കേരളത്തില്‍ മുസ്‌ലിം - ക്രൈസ്തവ വര്‍ഗീയത വളരുകയാണെന്ന വി.എസ്. അച്യുതാനന്ദന്റെ പ്രസ്താവന മതസൗഹാര്‍ദത്തിന് ഭീഷണിയാണെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍ കുറ്റപ്പെടുത്തി. രാഷ്ട്രീയകാര്യ ലാഭത്തിന് വേണ്ടി സാമുദായിക ചേരിതിരിവുകള്‍ സൃഷ്ടിച്ച് വര്‍ഗീയതയെ വളര്‍ത്തുന്നതില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കുള്ള പങ്ക് അവഗണിക്കാന്‍ കഴിയില്ല. സാമുദായിക പാര്‍ട്ടികളുടെ വോട്ട് വാങ്ങി അധികാരത്തിലെത്തിയ മുഖ്യമന്ത്രി ഇപ്പോള്‍ മുസ്‌ലിങ്ങളില്‍ വര്‍ഗീയത കണ്ടെത്തുന്നതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ അജന്‍ഡയാണുള്ളത്. കേരളീയ മുസ്‌ലിങ്ങള്‍ക്കും മറ്റ് സമുദായങ്ങള്‍ക്കും ഇത് തിരിച്ചറിയാനുള്ള അവബോധമുണ്ട് - കാന്തപുരം പറഞ്ഞു.

No comments:

Post a Comment

thank you my dear friend