Thursday, June 03, 2010

ജില്ലാ സുന്നി നേതൃസംഗമം ശനിയാഴ്ച പേരോട് സംബന്ധിക്കും.
കാസര്‍കോട്: ആനുകാലിക സംഭവങ്ങളില്‍ സുന്നി പ്രസ്ഥാനത്തിന്റെ നയം വിശദീകരിക്കുന്നതിനും ജില്ലടുടെ സുന്നി സംഘചലനങ്ങള്‍ക്ക് ഏകീകൃത മാനദണ്ഡങ്ങളുാക്കുന്നതിനുമായി ജില്ലാ സുന്നി നേതൃസംഗമം ഈ മാസം 5 ന് ശനിയാഴ്ച ഉച്ചയക്ക് 2.30 ന് ജില്ലാ സുന്നി സെന്ററില്‍ ചേരുന്നു. എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി നേതൃത്വം നല്‍കും. എസ്.വൈ.എസ്, എസ്.എസ്.എഫ്, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ എന്നിവയുടെ ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളും മേഖലാ, ഡിവിഷന്‍, റൈഞ്ച് ഭാരവാഹികളുമാണ് നേതൃസംഗമത്തില്‍ സംബന്ധിക്കേത്. പേരോടിനു പുറമെ സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും സംസ്ഥാന ജില്ലാ നേതാക്കളും സംഗമത്തില്‍ പ്രസംഗിക്കും. പരിപാടി വന്‍ വിജയമാക്കാന്‍ ജില്ലാ എസ്.വൈ.എസ് അടിയന്തിര സെക്രട്ടറിയേറ്റ് യോഗം അഭ്യര്‍ത്ഥിച്ചു. എസ്.എസ്.എഫ് ജില്ലാ കമ്മറ്റിയും പരിപാടി വിജയിപ്പിക്കാന്‍ ആഹ്വനം ചെയ്തിട്ടു്.

No comments:

Post a Comment

thank you my dear friend