Sunday, July 25, 2010

മുഹിമ്മാത്തില്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ആണ്ട് നേര്‍ച്ചയ്ക്ക് പ്രൗഢമായ തുടക്കം.


പുത്തിഗെ: സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ നലാം ആണ്ട് നേര്‍ച്ചയ്ക്ക് തുടക്കം കുറിച്ച്
മുഹിമ്മാത്തില്‍ ഖത്മുല്‍ ഖുര്‍ആന്‍ സദസ്സിനും മത പ്രഭാഷണ പരമ്പരയ്ക്കും
പ്രൗഢമായ തുടക്കം. ഈ മാസം 31 വരെ നീണ്ട് നില്‍ക്കുന്ന ആണ്ട് നേര്‍ച്ചയിലും
മുഹിമ്മാത്ത് സനദ് ദാന സമ്മേളനത്തിലും പതിനായിരങ്ങള്‍ സംബന്ധിക്കും.
ഞായറാഴ്ച വൈകിട്ട് അഹ്ദല്‍ മഖാമില്‍ ഖത്മുല്‍ ഖുര്‍ആന്‍ സദസ്
കെ.എസ്.എം പയോട്ട ഉദ്ഘാടനം ചെയ്തു. ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍
അധ്യക്ഷത വഹിച്ചു. ഖലീല്‍ സ്വലാഹ് ചെയര്‍മാന്‍ സയ്യിദ് ഉമ്പിച്ചി തങ്ങള്‍,
സയ്യിദ് ഹനീഫ് ആദൂര്‍, സി.കെ അബ്ദുല്‍ ഖാദിര്‍ ദാരിമി, സി.എം അബ്ദു
റഹ്മാന്‍ മുസ്‌ലിയാര്‍ ചള്ളങ്കയം, അബ്ദു റഹ്മാന്‍ അഹ്‌സനി, അബ്ദു റഹമാന്‍
ജീലാനി പ്രസംഗിച്ചു. 30ന് രാത്രിവരെ മഖ്ബറയില്‍ ഖുര്‍ആന്‍ പാരായണം
നടക്കും.
രാത്രി മതപ്രഭാഷണവേദിയുടെ ഉദ്ഘാടനം ഡോ. മുഹമ്മദ്കുഞ്ഞി സഖാഫി കൊല്ലം
നിര്‍വഹിച്ചു. ഇന്നും (തിങ്കള്‍) നാളെയും കൂടി മുഹമ്മദ് കുഞ്ഞി സഖാഫിയുടെ
പ്രഭാഷണമുണ്ടാകും. 28ന് എ എം കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍ പ്രസംഗിക്കും.
രാവിലെ മുഹിമ്മാത്ത് ക്യാമ്പസില്‍ ഏനപ്പോയ മെഡിക്കല്‍ കോളേജിന്റെ
സഹകരണത്തടെ നടന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് അഡ്വ. സി.എച്ച് കുഞ്ഞമ്പു
എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ ആന്ത്രോത്ത്
അധ്യക്ഷത വഹിച്ചു. ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍, എ.കെ.ഇസ്സുദ്ദീന്‍
സഖാഫി, സി.അബ്ദുല്ല മുസ്‌ലിയാര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, മൂസ
സഖാഫി കളത്തൂര്‍, അന്തുഞ്ഞി മൊഗര്‍, ബശീര്‍ പുളിക്കൂര്‍ പി.ഇബ്രാഹീം,
ഉമര്‍ സഖാഫി, സി.എന്‍ അബ്ദുല്‍ ഖാദിര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍
സംബന്ധിച്ചു.
ജനറല്‍ മെഡിസിന്‍, ഇ.എന്‍.റ്റി, കണ്ണ്, ഡെന്റല്‍, എല്ല്, സ്ത്രീ രോഗം,
ശിശു രോഗം തുടങ്ങിയ വാഭാഗങ്ങളിലായി 600 ലേറെ രോഗികള്‍ പരിശോധനക്കെത്തി.
സൗജന്യ മരുന്നും തുടര്‍ ചികിത്സയും ലഭ്യമാക്കും.
മുഹിമ്മാത്ത് സനദ് ദാന സമ്മേളന പരിപാടികള്‍ക്ക് 29 ന് പതാക ഉയരും.
പ്രവാസി, ഉലമ, പ്രസ്ഥാനിക, പൂര്‍വ വിദ്യാര്‍ഥി സമ്മേളനങ്ങളും നടക്കും. 31ന്
സനദ് ദാനത്തോടെ സമാപിക്കും.

മുഖ്യമന്ത്രിയുടെ പ്രസ്താവന പദവിക്ക് യോജിക്കാത്തത് :ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി

മുഹിമ്മാത്ത് നഗര്‍ (പുത്തിഗെ): ഒരു തീവ്രവാദ സംഘടനയെ എതിര്‍ക്കാനെന്ന പേരില്‍ മുഖ്യ മന്ത്രി നടത്തിയ പ്രസ്താവന വര്‍ഗീയ സംഘടനകള്‍ക്ക് വളം വെച്ച് കൊടുക്കുന്നതും വഹിക്കുന്ന പദവിക്ക് യോജിക്കാത്ത വിധം ഇസ്ലാമിനെ മൊത്തം ആക്ഷേപിക്കുന്ന നിലയില്‍ വിലകുറഞ്ഞതായിപ്പോയെന്നും എസ്.എസ്.എഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ.മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം അഭിപ്രായപ്പെട്ടു. മുഹിമ്മാത്തില്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ആണ്ട് നേര്‍ച്ചയുടെ ഭാഗമായുള്ള മത പ്രഭാഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭീകര പ്രസ്ഥാനങ്ങള്‍ ഒരിക്കലും ഇസ്‌ലാമിന്റെ വളര്‍ച്ചയ്‌ക്കോ മുസ്ലികളുടെ ഉന്നമനത്തിനോ അല്ല പ്രവര്‍ത്തിക്കുന്നത്. ആഗോള തലത്തില്‍ സ്വീകാര്യത നേടി വരുന്ന ഇസ്ലാമിന്റെ ശാന്തി സന്ദേശത്തിനു തടയിടാന്‍ അമേരിക്കയുടെ നേതൃത്ത്തിലുള്ള സാമ്രാജ്യത്വ ശക്തികള്‍ പടച്ചു വിട്ടതാണ് ലോകത്തെ എല്ലാ തീവ്ര വാദ ഭീകര വാദ പ്രസ്ഥാനങ്ങളും. വസ്തുത ഇതായിരിക്കേ ഏതെങ്കിലും തീവ്ര വാദ പ്രസ്ഥാനം കേരളത്തെ ഇസ്‌ലാമിക സ്റ്റേറ്റാക്കുമെന്ന് മുഖ്യ മന്ത്രി പറയുന്നുവെങ്കില്‍ വിവരക്കേടെന്നേ മുസ്‌ലികള്‍ക്ക് വിലയിരുത്തനൊക്കൂ. വര്‍ഗീയ ദ്രുവീകരണത്തിന് കാരണമാകുന്ന ഇത്തരം പ്രസ്ഥാവനകള്‍ ഒഴിവാക്കാന്‍ കേരളത്തിന്റെ മുഖ്യമന്ത്രി ശഅരദ്ധിക്കണമായിരുന്നു. മുഹമ്മദ് കുഞ്ഞി സഖാഫി അഭിപ്രായപ്പെട്ടു. എ.കെ ഇസ്സുദ്ദീന്‍ സഖാഫി സ്വഗതം പറഞ്ഞു.
മത പ്രഭാഷണം ഈ മാസം 28 വരെ നീണ്ട് നില്‍ക്കും. 28 ന് ആലമ്പാടി എ.എം കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍ പ്രസംഗിക്കും.

മുഹിമ്മാത്ത് ഓണ്‍ലൈന്‍ സര്‍ഗോല്‍സവത്തിന് തിരശീല വീണു. യൂനുസ് ചെരുമ്പയ്ക്ക് കമ്പ്യുട്ടര്‍

പുത്തിഗെ. മുഹിമ്മാത്ത് വെബ് പോര്‍ട്ടല്‍ ഔദ്യോഗിക ലേഞ്ചിംഗ് ഭാഗമായി സംഘടിപ്പിച്ച ഓണ്‍ലൈന്‍
സര്‍ഗോല്‍സവം ഇശല്‍ മഴ 2010 സമാപിച്ചു. മുഹിമ്മാത്തില്‍ നടന്ന ഫൈനല്‍
റൗണ്ടില്‍ 21 പ്രകല്‍ഭരായ ഗായകരെ പിന്തള്ളി യുനുസ് ചെരുമ്പ ഒന്നാം സ്ഥാന
മായ പേഴ്‌സണല്‍ കമ്പ്യുട്ടര്‍ സ്വന്തമാക്കി രണ്ടാം സ്ഥാനത്തെത്തിയ മലപ്പുറം
ജില്ലയിലെ ശാഹിദ് വളാഞ്ചേരി സ്വര്‍ണ മെഡലിന് അര്‍ഹനായി. അബ്ദുല്‍ റഷീദ്
കട്ടത്തടുക്ക, അശ്ഫാഖ് തളങ്കര എന്നിവര്‍ മുന്നാം സ്ഥാനം പങ്കിട്ടു. 18
പേര്‍ പ്രോത്സാഹന സമ്മേലനത്തിന് അര്‍ഹരായി.
ജില്ലയിലെ നാല് കേന്ത്രങഅങളില്‍ നടന്ന യോഗ്യതാ റൗണ്ടില്‍ 78
വിജയിച്ച 78 മാപ്പിലപ്പാട്ട് കലാകാരന്‍ മാരില്‍ നിന്നും രണ്ട്
ഘട്ടങ്ങളിലായി നടന്ന മത്സരത്തില്‍ നിന്നാണ് ഫൈനല്‍ റൗണ്ടിലേക്ക് 22 പേരെ
തെരെഞ്ഞെടുത്തത്.
സമാപന മത്സരം എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട്
അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്തു. മുഹിമ്മാത്ത് ജനറല്‍ മനേജര്‍ എ കെ
ഇസ്സുദ്ദീന്‍ സഖാഫി അധ്യക്ഷതവഹിച്ചു. ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍
മൂസ സഖാഫി കളത്തൂര്‍, ഭഷീര്‍ പുളിക്കൂര്‍, അബ്ദുറഹ്മാന്‍ അഹ്‌സനി, ഇബ്രാഹിം
സഖാഫി, ഉമര്‍ സഖാഫി തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രമുഖ മാപ്പിലപ്പാട്ട് ഗായകരായ അശ്രഫ് എടക്കര, ഇസ്മായീല്‍
തളങ്കര, യൂസുഫ് കട്ടത്തടുക്ക, ഉസ്മാന്‍ സഖാഫി തലക്കി, എന്നിവര്‍ക്ക് പുറമെ
ഖത്തറില്‍ നിന്നും ഫാറൂഖ് അമാനി ഓണ്‍ലൈന്‍ ജഡ്ജ്‌മെന്റും
നടത്തി.ഖിസ്സപ്പാട്ട് ഓണ്‍ലൈന്‍ മത്സരം ആഗോള തലത്തില്‍ ആയിരങ്ങള്‍ തത്സമയം
വീക്ഷിച്ചു. വിജയികള്‍ക്ക് 31ന് നടക്കുന്ന മുഹിമ്മാത്ത് സനദ് ദാന
സമ്മേളനത്തില്‍ സമ്മാനങ്ങള്‍ വിതരമം ചെയ്യും.

ത്വാഹിര്‍ തങ്ങളുടെ ജീവിതം സമുദായത്തിന് മാത്യക -കല്ലക്കട്ട തങ്ങള്‍

ദുബായ്: കാസര്‍കോട് പുത്തിഗെ മുഹിമ്മാത്ത് നഗറില്‍ സ്ഥിതി ചെയ്യുന്ന മുഹിമ്മാത്ത് സ്ഥാപകനൂം, ആത്മീയ നേതാവുമായിരുന്ന ത്വാഹിര്‍ തങ്ങളുടെ ജീവിതവും, മരണവും സമുദായത്തിന് മാത്യകയായിരുന്നുവെന്ന് സയ്യിദ് ഇബ്രാഹിം തങ്ങള്‍ കല്ലക്കട്ട പ്രസ്താവിച്ചു. ദുബൈയില്‍ സംഘടിപിച്ച മര്‍ഹൂം ത്വാഹിര്‍ തങ്ങള്‍ അനുസ്മരണ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു തങ്ങള്‍. എം,എ.മുഹമ്മദ് മുസ്‌ലിയാര്‍ ബായാര്‍ അദ്ധ്യക്ഷം വഹിച്ചു. മുനീര്‍ ഹിമമി തളിപറംബ് അനുസ്മരണ പ്രഭാഷണം നടത്തി. ത്വാഹ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. എന്‍.എ.ബക്കര്‍ അംഗടിമുഗര്‍, യൂസഫ് ഹാജി കളത്തൂര്‍, ഡി.എ.മുഹമ്മദ്, ഇബ്രാഹിം കളത്തൂര്‍, ലെത്തീഫ് ഹാജി പൈവളിഗെ, ബഷീര്‍ ഹാജി മുഹിമ്മാത്ത് മുന്നൂര്‍ അബ്ദുല്‍ റഹ്മാന്‍ സഖാഫി, കോടി ലെത്തീഫ് ഹാജി, എം.കെ.അലി പെര്‍മുദെ, ഗുഡെഡ കുഞ്ഞാലി,കൊല്ലക്കണ്ടം അബ്ദുല്ല, മുനീര്‍ ഹിമമി എന്നിവര്‍ പരിപാടിക്ക് നേത്യത്വം നല്‍കി.

ഇസ്‌ലാം കേരള ഡോട്ട് കോം ഉദ്ഘാടനം ചെയ്തു

കാസര്‍കോഡ്: സുന്നി ആശയ പ്രചാരണ രംഗത്ത് സൈബര്‍ ലോകത്തെ പ്രഥമ സംരംഭമായ ഇസ്‌ലാംകേരള ഡോട്ട് കോമിന്റെ വിപുലീകരിച്ച വെബ്‌സൈറ്റ് അഖിലേന്ത്യ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് ന ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
ഇസ്ലാമിക വിശ്വാസ അനുഷ്ഠാന പ്രചാരണ രംഗത്ത് പതിറ്റാണ്ടോളം പഴക്കമുളള ഈ
പേര്‍ട്ടലില്‍ ആശയ പഠനത്തിന് പ്രാധാന്യം നല്‍കി പ്രമുഖ പ്രഭാഷകരുടെ പ്രഭാഷണങ്ങള്‍ കാലിക പ്രധാന്യമുളള ലേഖനങ്ങള്‍ എന്നിവ ലഭ്യമാകും.(
www.islamkerala.com)ചടങ്ങില്‍ സഅദിയ ശരീഅത്ത് കോളേജ് പ്രിന്‍സിപ്പല്‍ എ കെ അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍, എന്‍ എം അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍ സയ്യിദ് ഇസ്മായില്‍ ഹാദി, പളളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുലത്തീഫ് സഅദി, കൊല്ലമ്പാടി അബ്ദുല്‍ഖാദിര്‍ സഅദി, അബ്ദുല്‍ഗഫാര്‍ സഅദി രണ്ടത്താണി മുനിര്‍ ബാഖവി
തുരുത്തി, അയ്യൂബ് ഖാന്‍ സഅദി കൊല്ലം, ഹമീദ് പരപ്പ, അബ്ദുല്‍ അസീസ് സൈനി,
മുഹമ്മദ് സഖാഫി തോക്കെ, അബ്ബാസ് കുഞ്ചാര്‍, തുടങ്ങിയഒക്ത സംബന്ധിച്ചു.
റാശിദ് ദേളി സ്വാഗതം പറഞ്ഞു

മാപ്പിളപ്പാട്ടുകളുടെ തനിമ നിലനിര്‍ത്തണം: പള്ളങ്കോട്

പുത്തിഗെ: മാപ്പിളപ്പാട്ടുകളുടെ യഥാര്‍ത്ഥ തനിമയും ശൈലിയും എന്നും കാത്ത് സൂക്ഷിക്കണമെന്ന് എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ഖാദിര്‍ മദനി അഭിപ്രായപ്പെട്ടു. മുഹിമ്മാത്ത് ഡോട്ട് കോം സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ സര്‍ഗോത്സവ് ഇശല്‍മഴ 2010 ഫൈനല്‍ റൗണ്ട് മത്സരം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. പ്രണയ ഗാനങ്ങളുടെയും ആധുനിക മ്യൂസിക്കുകളുടേയും കുത്തൊഴുക്കില്‍ മാപ്പിളപ്പാട്ടിന്റെ യഥാര്‍ത്ഥ തനിമ നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണെന്നും മുഹിമ്മാത്ത് ഡോട്ട് കോം ഇതിനെതിരെ പുത്തന്‍ പ്രതീക്ഷകളാണ് നല്‍കിക്കൊണ്ടിരിക്കുന്നതെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു. മുഹിമ്മാത്ത് ജനറല്‍ മാനേജര്‍ എ കെ ഇസ്സുദ്ധീന്‍ സഖാഫി അദ്ധ്യക്ഷത വഹിച്ചു. ബെള്ളിപ്പാടി അബ്ദുല്ല മുസ്ല്യാര്‍ പ്രാര്‍ത്ഥന നടത്തി. ഇബ്രാഹിം സഖാഫി കര്‍ണൂര്‍, ബശീര്‍ പുളിക്കൂര്‍, മൂസ സഖാഫി കളത്തൂര്‍, ഉസ്മാന്‍ സഖാഫി തലക്കി, ആദം സഖാഫി പള്ളപ്പാടി, ഉമര്‍ സഖാഫി കര്‍ണൂര്‍, അബ്ദുര്‍റഹ്മാന്‍ അഹ്‌സനി ഇസ്മായില്‍ തളങ്കര, യൂസുഫ് മാസ്റ്റര്‍ പി എച്ച്, ലത്തീഫ് പള്ളത്തടുക്ക, എ കെ സഅദി ചുള്ളിക്കാനം, സലാം ഐഡിയ, മുഹ് യിദ്ധീന്‍ ഹിമമി, മുനീര്‍ ഹിമമി, ശുക്കൂര്‍ ഇര്‍ഫാനി, ഹസന്‍കുഞ്ഞി മള്ഹര്‍, ചിയ്യൂര്‍ അബ്ദുല്ല സഅദി, ഖാസിം മദനി, സിദ്ധീഖ് പൂത്തപ്പലം, നൗഷാദ് അമാനി, അസീസ് ഹിമമി, ആരിഫ് മച്ചമ്പാടി, ജഅ്ഫര്‍ സി എന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ആരിഫ് സി എന്‍ നന്ദിയും പറഞ്ഞു.