മുഹിമ്മാത്ത് നഗര്‍ (പുത്തിഗെ): ഒരു തീവ്രവാദ സംഘടനയെ എതിര്‍ക്കാനെന്ന പേരില്‍ മുഖ്യ മന്ത്രി നടത്തിയ പ്രസ്താവന വര്‍ഗീയ സംഘടനകള്‍ക്ക് വളം വെച്ച് കൊടുക്കുന്നതും വഹിക്കുന്ന പദവിക്ക് യോജിക്കാത്ത വിധം ഇസ്ലാമിനെ മൊത്തം ആക്ഷേപിക്കുന്ന നിലയില്‍ വിലകുറഞ്ഞതായിപ്പോയെന്നും എസ്.എസ്.എഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ.മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം അഭിപ്രായപ്പെട്ടു. മുഹിമ്മാത്തില്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ആണ്ട് നേര്‍ച്ചയുടെ ഭാഗമായുള്ള മത പ്രഭാഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭീകര പ്രസ്ഥാനങ്ങള്‍ ഒരിക്കലും ഇസ്‌ലാമിന്റെ വളര്‍ച്ചയ്‌ക്കോ മുസ്ലികളുടെ ഉന്നമനത്തിനോ അല്ല പ്രവര്‍ത്തിക്കുന്നത്. ആഗോള തലത്തില്‍ സ്വീകാര്യത നേടി വരുന്ന ഇസ്ലാമിന്റെ ശാന്തി സന്ദേശത്തിനു തടയിടാന്‍ അമേരിക്കയുടെ നേതൃത്ത്തിലുള്ള സാമ്രാജ്യത്വ ശക്തികള്‍ പടച്ചു വിട്ടതാണ് ലോകത്തെ എല്ലാ തീവ്ര വാദ ഭീകര വാദ പ്രസ്ഥാനങ്ങളും. വസ്തുത ഇതായിരിക്കേ ഏതെങ്കിലും തീവ്ര വാദ പ്രസ്ഥാനം കേരളത്തെ ഇസ്‌ലാമിക സ്റ്റേറ്റാക്കുമെന്ന് മുഖ്യ മന്ത്രി പറയുന്നുവെങ്കില്‍ വിവരക്കേടെന്നേ മുസ്‌ലികള്‍ക്ക് വിലയിരുത്തനൊക്കൂ. വര്‍ഗീയ ദ്രുവീകരണത്തിന് കാരണമാകുന്ന ഇത്തരം പ്രസ്ഥാവനകള്‍ ഒഴിവാക്കാന്‍ കേരളത്തിന്റെ മുഖ്യമന്ത്രി ശഅരദ്ധിക്കണമായിരുന്നു. മുഹമ്മദ് കുഞ്ഞി സഖാഫി അഭിപ്രായപ്പെട്ടു. എ.കെ ഇസ്സുദ്ദീന്‍ സഖാഫി സ്വഗതം പറഞ്ഞു. മത പ്രഭാഷണം ഈ മാസം 28 വരെ നീണ്ട് നില്‍ക്കും. 28 ന് ആലമ്പാടി എ.എം കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍ പ്രസംഗിക്കും. |
No comments:
Post a Comment
thank you my dear friend