Sunday, July 25, 2010

മാപ്പിളപ്പാട്ടുകളുടെ തനിമ നിലനിര്‍ത്തണം: പള്ളങ്കോട്

പുത്തിഗെ: മാപ്പിളപ്പാട്ടുകളുടെ യഥാര്‍ത്ഥ തനിമയും ശൈലിയും എന്നും കാത്ത് സൂക്ഷിക്കണമെന്ന് എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ഖാദിര്‍ മദനി അഭിപ്രായപ്പെട്ടു. മുഹിമ്മാത്ത് ഡോട്ട് കോം സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ സര്‍ഗോത്സവ് ഇശല്‍മഴ 2010 ഫൈനല്‍ റൗണ്ട് മത്സരം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. പ്രണയ ഗാനങ്ങളുടെയും ആധുനിക മ്യൂസിക്കുകളുടേയും കുത്തൊഴുക്കില്‍ മാപ്പിളപ്പാട്ടിന്റെ യഥാര്‍ത്ഥ തനിമ നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണെന്നും മുഹിമ്മാത്ത് ഡോട്ട് കോം ഇതിനെതിരെ പുത്തന്‍ പ്രതീക്ഷകളാണ് നല്‍കിക്കൊണ്ടിരിക്കുന്നതെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു. മുഹിമ്മാത്ത് ജനറല്‍ മാനേജര്‍ എ കെ ഇസ്സുദ്ധീന്‍ സഖാഫി അദ്ധ്യക്ഷത വഹിച്ചു. ബെള്ളിപ്പാടി അബ്ദുല്ല മുസ്ല്യാര്‍ പ്രാര്‍ത്ഥന നടത്തി. ഇബ്രാഹിം സഖാഫി കര്‍ണൂര്‍, ബശീര്‍ പുളിക്കൂര്‍, മൂസ സഖാഫി കളത്തൂര്‍, ഉസ്മാന്‍ സഖാഫി തലക്കി, ആദം സഖാഫി പള്ളപ്പാടി, ഉമര്‍ സഖാഫി കര്‍ണൂര്‍, അബ്ദുര്‍റഹ്മാന്‍ അഹ്‌സനി ഇസ്മായില്‍ തളങ്കര, യൂസുഫ് മാസ്റ്റര്‍ പി എച്ച്, ലത്തീഫ് പള്ളത്തടുക്ക, എ കെ സഅദി ചുള്ളിക്കാനം, സലാം ഐഡിയ, മുഹ് യിദ്ധീന്‍ ഹിമമി, മുനീര്‍ ഹിമമി, ശുക്കൂര്‍ ഇര്‍ഫാനി, ഹസന്‍കുഞ്ഞി മള്ഹര്‍, ചിയ്യൂര്‍ അബ്ദുല്ല സഅദി, ഖാസിം മദനി, സിദ്ധീഖ് പൂത്തപ്പലം, നൗഷാദ് അമാനി, അസീസ് ഹിമമി, ആരിഫ് മച്ചമ്പാടി, ജഅ്ഫര്‍ സി എന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ആരിഫ് സി എന്‍ നന്ദിയും പറഞ്ഞു.



No comments:

Post a Comment

thank you my dear friend