മുഹിമ്മാത്ത് ഓണ്‍ലൈന്‍ സര്‍ഗോല്‍സവത്തിന് തിരശീല വീണു. യൂനുസ് ചെരുമ്പയ്ക്ക് കമ്പ്യുട്ടര്‍
പുത്തിഗെ. മുഹിമ്മാത്ത് വെബ് പോര്‍ട്ടല്‍ ഔദ്യോഗിക ലേഞ്ചിംഗ് ഭാഗമായി സംഘടിപ്പിച്ച ഓണ്‍ലൈന്‍
സര്‍ഗോല്‍സവം ഇശല്‍ മഴ 2010 സമാപിച്ചു. മുഹിമ്മാത്തില്‍ നടന്ന ഫൈനല്‍
റൗണ്ടില്‍ 21 പ്രകല്‍ഭരായ ഗായകരെ പിന്തള്ളി യുനുസ് ചെരുമ്പ ഒന്നാം സ്ഥാന
മായ പേഴ്‌സണല്‍ കമ്പ്യുട്ടര്‍ സ്വന്തമാക്കി രണ്ടാം സ്ഥാനത്തെത്തിയ മലപ്പുറം
ജില്ലയിലെ ശാഹിദ് വളാഞ്ചേരി സ്വര്‍ണ മെഡലിന് അര്‍ഹനായി. അബ്ദുല്‍ റഷീദ്
കട്ടത്തടുക്ക, അശ്ഫാഖ് തളങ്കര എന്നിവര്‍ മുന്നാം സ്ഥാനം പങ്കിട്ടു. 18
പേര്‍ പ്രോത്സാഹന സമ്മേലനത്തിന് അര്‍ഹരായി.
ജില്ലയിലെ നാല് കേന്ത്രങഅങളില്‍ നടന്ന യോഗ്യതാ റൗണ്ടില്‍ 78
വിജയിച്ച 78 മാപ്പിലപ്പാട്ട് കലാകാരന്‍ മാരില്‍ നിന്നും രണ്ട്
ഘട്ടങ്ങളിലായി നടന്ന മത്സരത്തില്‍ നിന്നാണ് ഫൈനല്‍ റൗണ്ടിലേക്ക് 22 പേരെ
തെരെഞ്ഞെടുത്തത്.
സമാപന മത്സരം എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട്
അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്തു. മുഹിമ്മാത്ത് ജനറല്‍ മനേജര്‍ എ കെ
ഇസ്സുദ്ദീന്‍ സഖാഫി അധ്യക്ഷതവഹിച്ചു. ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍
മൂസ സഖാഫി കളത്തൂര്‍, ഭഷീര്‍ പുളിക്കൂര്‍, അബ്ദുറഹ്മാന്‍ അഹ്‌സനി, ഇബ്രാഹിം
സഖാഫി, ഉമര്‍ സഖാഫി തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രമുഖ മാപ്പിലപ്പാട്ട് ഗായകരായ അശ്രഫ് എടക്കര, ഇസ്മായീല്‍
തളങ്കര, യൂസുഫ് കട്ടത്തടുക്ക, ഉസ്മാന്‍ സഖാഫി തലക്കി, എന്നിവര്‍ക്ക് പുറമെ
ഖത്തറില്‍ നിന്നും ഫാറൂഖ് അമാനി ഓണ്‍ലൈന്‍ ജഡ്ജ്‌മെന്റും
നടത്തി.ഖിസ്സപ്പാട്ട് ഓണ്‍ലൈന്‍ മത്സരം ആഗോള തലത്തില്‍ ആയിരങ്ങള്‍ തത്സമയം
വീക്ഷിച്ചു. വിജയികള്‍ക്ക് 31ന് നടക്കുന്ന മുഹിമ്മാത്ത് സനദ് ദാന
സമ്മേളനത്തില്‍ സമ്മാനങ്ങള്‍ വിതരമം ചെയ്യും.
No comments:
Post a Comment
thank you my dear friend