Sunday, July 25, 2010

മുഹിമ്മാത്തില്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ആണ്ട് നേര്‍ച്ചയ്ക്ക് പ്രൗഢമായ തുടക്കം.


പുത്തിഗെ: സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ നലാം ആണ്ട് നേര്‍ച്ചയ്ക്ക് തുടക്കം കുറിച്ച്
മുഹിമ്മാത്തില്‍ ഖത്മുല്‍ ഖുര്‍ആന്‍ സദസ്സിനും മത പ്രഭാഷണ പരമ്പരയ്ക്കും
പ്രൗഢമായ തുടക്കം. ഈ മാസം 31 വരെ നീണ്ട് നില്‍ക്കുന്ന ആണ്ട് നേര്‍ച്ചയിലും
മുഹിമ്മാത്ത് സനദ് ദാന സമ്മേളനത്തിലും പതിനായിരങ്ങള്‍ സംബന്ധിക്കും.
ഞായറാഴ്ച വൈകിട്ട് അഹ്ദല്‍ മഖാമില്‍ ഖത്മുല്‍ ഖുര്‍ആന്‍ സദസ്
കെ.എസ്.എം പയോട്ട ഉദ്ഘാടനം ചെയ്തു. ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍
അധ്യക്ഷത വഹിച്ചു. ഖലീല്‍ സ്വലാഹ് ചെയര്‍മാന്‍ സയ്യിദ് ഉമ്പിച്ചി തങ്ങള്‍,
സയ്യിദ് ഹനീഫ് ആദൂര്‍, സി.കെ അബ്ദുല്‍ ഖാദിര്‍ ദാരിമി, സി.എം അബ്ദു
റഹ്മാന്‍ മുസ്‌ലിയാര്‍ ചള്ളങ്കയം, അബ്ദു റഹ്മാന്‍ അഹ്‌സനി, അബ്ദു റഹമാന്‍
ജീലാനി പ്രസംഗിച്ചു. 30ന് രാത്രിവരെ മഖ്ബറയില്‍ ഖുര്‍ആന്‍ പാരായണം
നടക്കും.
രാത്രി മതപ്രഭാഷണവേദിയുടെ ഉദ്ഘാടനം ഡോ. മുഹമ്മദ്കുഞ്ഞി സഖാഫി കൊല്ലം
നിര്‍വഹിച്ചു. ഇന്നും (തിങ്കള്‍) നാളെയും കൂടി മുഹമ്മദ് കുഞ്ഞി സഖാഫിയുടെ
പ്രഭാഷണമുണ്ടാകും. 28ന് എ എം കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍ പ്രസംഗിക്കും.
രാവിലെ മുഹിമ്മാത്ത് ക്യാമ്പസില്‍ ഏനപ്പോയ മെഡിക്കല്‍ കോളേജിന്റെ
സഹകരണത്തടെ നടന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് അഡ്വ. സി.എച്ച് കുഞ്ഞമ്പു
എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ ആന്ത്രോത്ത്
അധ്യക്ഷത വഹിച്ചു. ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍, എ.കെ.ഇസ്സുദ്ദീന്‍
സഖാഫി, സി.അബ്ദുല്ല മുസ്‌ലിയാര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, മൂസ
സഖാഫി കളത്തൂര്‍, അന്തുഞ്ഞി മൊഗര്‍, ബശീര്‍ പുളിക്കൂര്‍ പി.ഇബ്രാഹീം,
ഉമര്‍ സഖാഫി, സി.എന്‍ അബ്ദുല്‍ ഖാദിര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍
സംബന്ധിച്ചു.
ജനറല്‍ മെഡിസിന്‍, ഇ.എന്‍.റ്റി, കണ്ണ്, ഡെന്റല്‍, എല്ല്, സ്ത്രീ രോഗം,
ശിശു രോഗം തുടങ്ങിയ വാഭാഗങ്ങളിലായി 600 ലേറെ രോഗികള്‍ പരിശോധനക്കെത്തി.
സൗജന്യ മരുന്നും തുടര്‍ ചികിത്സയും ലഭ്യമാക്കും.
മുഹിമ്മാത്ത് സനദ് ദാന സമ്മേളന പരിപാടികള്‍ക്ക് 29 ന് പതാക ഉയരും.
പ്രവാസി, ഉലമ, പ്രസ്ഥാനിക, പൂര്‍വ വിദ്യാര്‍ഥി സമ്മേളനങ്ങളും നടക്കും. 31ന്
സനദ് ദാനത്തോടെ സമാപിക്കും.

No comments:

Post a Comment

thank you my dear friend