Monday, April 12, 2010

അധാര്‍മ്മികക്കെതിരെയുള്ള എസ്എസ്എഫ് പോരാട്ടംമാതൃകാപരം: കെപിഎസ് പയ്യനേടം

മണ്ണാര്‍ക്കാട്: അധാര്‍മ്മികതക്കും അനാചാരങ്ങള്‍ക്കുമെതിരെയുള്ള എസ്എസ്എഫിന്റെ പോരാട്ടം മാതൃകാപരമാണെന്ന് പ്രശസ്ത സാംസ്കാരിക പ്രവര്‍ത്തകന്‍ കെപിഎസ് പയ്യനേടം പ്രസ്താവിച്ചു. എസ്എസ്എഫ് ഉണര്‍ത്ത് ജാഥക്ക് മണ്ണാര്‍ക്കാട് നല്‍കിയ സ്വീകരണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തന്നെത്തന്നെ തിരിച്ചറിയാനുള്ള വിദ്യാഭ്യാസം ഇല്ലായ്മയാണ് ഇന്ന് സമൂഹത്തില്‍ അധാര്‍മ്മിക പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കാനുള്ള കാരണം. അതിനെതിരെ ആത്മീയമായ വിദ്യാഭ്യാസം അനിവാര്യമാണ്. വിദ്യാഭാസം എന്നത് കേവലമായ അറിവല്ല. അതിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് എന്തിനാണ് വിദ്യാഭ്യാസം എന്ന് മനസ്സിലാക്കണം. അനുഭവങ്ങളിലൂടെയാണ് അറിവ് ഉണ്ടാവുന്നത്. ഇന്‍ഫര്‍മേഷന്‍ ടെകനോളജിയിലൂടെ കേവലമായ അറിവ് മാത്രമേ ഉണ്ടാകുന്നുള്ളൂ. അനുഭവങ്ങള്‍ ഉണ്ടാകുന്നില്ല എന്നും കെ.പിഎസ് പയ്യനേടം പറഞ്ഞു.
സംസ്ഥാന പ്രസിഡണ്ട് എന്‍.എന്‍ സ്വാദിഖ് സഖാഫി സ്വീകരണത്തിന് നന്ദി പറഞ്ഞു. സ്വീകരണ സമ്മേളനത്തില്‍ ജില്ലാ വൈസ് പ്രസിഡണ്ട് പിസി അഷ്റഫ് സഖാഫി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ആര്‍.പി ഹുസൈന്‍ ഇരിക്കൂര്‍ ഉദ്ഘാടാനം ചെയ്തു. അല്‍ഇസാബ സംഘത്തിന്റെ സംസ്ഥാന സമ്മേളന സിഡി പ്രകാശനം കെപിഎസ് പയ്യനേടം എസ്എംഎ ജില്ലാ ജോയന്റ് സെക്രട്ടറി ഹംസ കാവുണ്ടക്ക് നല്‍കി നിര്‍വ്വഹിച്ചു. ഉണര്‍ത്ത് ജാഥയുടെ ആല്‍ബം എംസി മുഹമ്മദലി സഖാഫിക്ക് നല്‍കിയും പ്രകാശനം ചെയ്തു.

മണ്ണാര്‍ക്കാട് ഉണര്‍ത്ത് ജാഥക്ക് പ്രൌഢോജ്ജ്വല സ്വീകരണം


മണ്ണാര്‍ക്കാട്: വിദ്യാര്‍ത്ഥിത്വം സാമൂഹ്യവിചാരത്തിന്റെ സാക്ഷ്യം എന്ന മുദ്രാവാക്യമുയര്‍ത്തിയ എസ്എസ്എഫ് ഉണര്‍ത്ത് ജാഥക്ക് മണ്ണാര്‍ക്കാട് പൌരാവലി പ്രോഢോജ്ജ്വല സ്വീകരണം നല്‍കി . സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ളവര്‍ ഉണര്‍ത്ത് ജാഥയുടെ സ്വീകരണ സമ്മേളനത്തില്‍ പങ്കാളിയായി.
നെല്ലിപ്പുഴയില്‍ നിന്നാരംഭിച്ച സ്വീകരണ റാലിയില്‍ നൂറ് കണക്കിന് എസ്എസ്എഫ് പ്രവര്‍ത്തകരും അല്‍ഇസാബ സംഘവും അണിനിരന്നു. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ സമൂഹ മന:സ്സാക്ഷിക്ക് ഉണര്‍ത്ത് പാട്ടായി മാറി റാലിയിലെ മുദ്രാവാക്യങ്ങള്‍. റാലിക്ക് ഡിവിഷന്‍ നേതാക്കളായ അന്‍വര്‍ പൊമ്പ്ര, അമാനുള്ള കിളിരാനി, ഷഫീഖ് അല്‍അഹ്സനി, അബ്ദുറഹീം സെയ്നി, നൌഷാദ് കൊടക്കാട്, ബഷീര്‍ മാസ്റര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.