മണ്ണാര്‍ക്കാട്: വിദ്യാര്‍ത്ഥിത്വം സാമൂഹ്യവിചാരത്തിന്റെ സാക്ഷ്യം എന്ന മുദ്രാവാക്യമുയര്‍ത്തിയ എസ്എസ്എഫ് ഉണര്‍ത്ത് ജാഥക്ക് മണ്ണാര്‍ക്കാട് പൌരാവലി പ്രോഢോജ്ജ്വല സ്വീകരണം നല്‍കി . സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ളവര്‍ ഉണര്‍ത്ത് ജാഥയുടെ സ്വീകരണ സമ്മേളനത്തില്‍ പങ്കാളിയായി.
നെല്ലിപ്പുഴയില്‍ നിന്നാരംഭിച്ച സ്വീകരണ റാലിയില്‍ നൂറ് കണക്കിന് എസ്എസ്എഫ് പ്രവര്‍ത്തകരും അല്‍ഇസാബ സംഘവും അണിനിരന്നു. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ സമൂഹ മന:സ്സാക്ഷിക്ക് ഉണര്‍ത്ത് പാട്ടായി മാറി റാലിയിലെ മുദ്രാവാക്യങ്ങള്‍. റാലിക്ക് ഡിവിഷന്‍ നേതാക്കളായ അന്‍വര്‍ പൊമ്പ്ര, അമാനുള്ള കിളിരാനി, ഷഫീഖ് അല്‍അഹ്സനി, അബ്ദുറഹീം സെയ്നി, നൌഷാദ് കൊടക്കാട്, ബഷീര്‍ മാസ്റര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
No comments:
Post a Comment
thank you my dear friend