Tuesday, February 15, 2011

മുത്ത് നബി ( കവിത )


kasaragod.com, news, vartha, kasaragodvartha, kasaragodnewsദിപ്ത സ്മരണയില്‍ നിറയുമീ
നമ്മുടെ ഈ ദിനരാത്രങ്ങള്‍
പ്രഭാതപൂരിതമാക്കിയ ഉന്നതനായ
ദൈവത്തെ സ്തുതിക്കാം..

ഞാനിഷ്ടപ്പെടുന്ന
എന്റെ മനസ്സിനറിയാത്ത
ഞാന്‍ കണ്ടിട്ടില്ലാത്ത
എന്റെ പ്രിയപ്പെട്ടവര്‍ക്കായ്
കേഴുന്നു ഞാന്‍....

മനോഹരമായ ഭൂമിയില്‍
മറക്കാനാവത്ത ഒന്ന് ഞാന്‍ കണ്ടെത്തി
അത് `മുത്ത് റസൂലിനെയായിരുന്നു`
ഹൃദയ ഭാഷയ്ക്ക് തുടിപ്പ് നല്‍കിയ
എന്‍ ഹൃദയാന്തരത്തില്‍ നിന്നും
നന്മക ള്‍ നേരുന്നു, ഒരായിരം നന്മകള്‍

റസൂലെ; അങ്ങ് നമുക്ക് വിരിച്ചത്
സ്‌നേഹത്തിന് ഭാഷയോ ലിപിയോ
എന്തോ, അതിന്
അതിര്‍ വരമ്പുകളുണ്ടോ..?
എന്നറിയില്ല, എനിക്ക്
പക്ഷെ, എനിക്ക്
അങ്ങയോടുള്ള സ്‌നേഹം
അതിര്‍വചനീയവും,

അനശ്വരവുമാണ്.

Friday, February 11, 2011

ഹുബ്ബു റസൂല്‍ പ്രഭാഷണം: മേഖലാ വിളംബര കണ്‍വെന്‍ഷനുകള്‍ ശനിയാഴ്ച

കാസര്‍കോട്: ഈ സമാസം 23ന് ജില്ലാ എസ്.വൈ.എസ് ആഭിമുഖ്യത്തില്‍ കാസര്‍കോട്ട് സംഘടിപ്പിക്കുന്ന കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ ഹുബു റസൂല്‍ പ്രഭാഷണ വിളംബരമായി ജില്ലയിലെ ഒമ്പത് മേഖലകളില്‍ നടക്കുന്ന കണ്‍വെന്‍ഷനുകള്‍ ശനിയാഴ്ച (നാളെ) തുടങ്ങും. മഞ്ചേശ്വരം- കുമ്പള മേഖലകളുടെ സംയുക്ത കണ്‍വെന്‍ഷന്‍ ശനിയാഴ്ച 1.30ന് ഉപ്പള മരിക്കെ പ്ലാസയിലും കാസര്‍കോട് മേഖല ജില്ലാ സുന്നി സെന്ററില്‍ ഉച്ചയക്ക് ഒന്നിനും ഉദുമ കണ്‍വെന്‍ഷന്‍ രാവിലെ 11ന് ദേളി സുന്നി സെന്ററിലും പരപ്പ - ഹൊസ്ദുര്‍ഗ്ഗ് മേഖല കണ്‍വെന്‍ഷന്‍ ഉച്ചക്ക് 2ന് അലാമിപ്പള്ളി സുന്നി സെന്ററിലും ചെറുവത്തൂര്‍ സുന്നി സെന്ററിലും വിളംബര കണ്‍വെന്‍ഷന്‍ നടക്കും. തൃക്കരിപ്പൂര്‍ മേഖലാ കണ്‍വെന്‍ഷന്‍ ഞായറാഴ്ച രാവിലെ 10ന് വെള്ളാപ്പ് സുന്നി സെന്ററില്‍ നടക്കും.

സുന്നി സംഘടനകളുടെ യൂണിറ്റ്, പഞ്ചായത്ത് പ്രതിനിധികള്‍ സംബന്ധിക്കും. ജില്ലാ മേഖലാ നേതാക്കള്‍ നേതൃത്വം നല്‍കും. ഇതു സംബന്ധമായി കാസര്‍കോട് സുന്നി സെന്ററില്‍ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി സ്വാഗതം പറഞ്ഞു.

സഅദിയ്യ: മീലാദ് സമ്മേളനം 13 ന്‌ : സി. എം. ഇബ്രാഹിം ഉദ്ഘാടനം ചെയ്യും.


kasaragod.com, news, vartha, kasaragodvartha, kasaragodnews

സഅദാബാദ്: `നിത്യനൂതനം തിരുനബി ദര്‍ശനം` എന്ന പ്രമേയത്തില്‍ ജാമിഅ: സഅദിയ്യ: അറബിയ്യ: യില്‍ നടന്നു വരുന്ന മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി ഫെബ്രുവരി 13 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കുന്ന മീലാദ് സമ്മേളനം മുന്‍ കേന്ദ്രമന്ത്രി സി. എം. ഇബ്രാഹിം ഉദ്ഘാടനം ചെയ്യും.

ഉച്ചക്ക് 2 മണിക്ക് മേല്‍പ്പറമ്പില്‍ നിന്നും സഅദിയ്യ:യിലേക്ക് നടക്കുന്ന വര്‍ണ്ണഷബളമായ മീലാദ് ഘോഷയാത്രക്ക് സാദാത്തുക്കളും പണ്ഡിതരും സ്ഥാപന സംഘടനാ നേതാക്കളും നേതൃത്വം നല്‍കും. വൈകുന്നേരം 4 മണിക്ക് നൂറുല്‍ ഉലമ എം. എ. അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന നബിദിന സമ്മേളനം മുന്‍ കേന്ദ്ര മന്ത്രി സി. എം. ഇബ്രാഹിം ഉദ്ഘാടനം ചെയ്യും.

സഅദിയ്യ: നടത്തിവരുന്ന വൈജ്ഞാനിക വിപ്ലവ മുന്നേറ്റത്തിന് ഒരു തൂവല്‍ കൂടി തുന്നിച്ചേര്‍ത്തു കൊണ്ടാരംഭിക്കുന്ന സ്‌ക്കൂള്‍ ഓഫ് മാനേജ് മെന്റ് ആന്റ് റിസര്‍ച്ച് ട്രൈനിംഗ് (സ്മാര്‍ട്ട്) ന്റെ പ്രഖ്യാപനം യേനേപ്പോയ മെഡിക്കല്‍ കോളേജ് ചാന്‍സിലര്‍ വൈ. അബ്ദുല്ല ക്കുഞ്ഞി നിര്‍വ്വഹിക്കും.

കെ. പി. ഹുസൈന്‍ സഅദി പ്രഭാഷണം നടത്തും. സയ്യിദ് കെ. എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, സി. ടി. അഹ്മദലി എ. എല്‍. എ, യു.ടി. ഖാദര്‍ എം.എല്‍.എ, ഡോക്ടര്‍ എന്‍.എ. മുഹമ്മദ് , കണച്ചൂര്‍ മോണുഹാജി തുടങ്ങിയ പ്രമുഖര്‍ പ്രസംഗിക്കും. മഗ് രിബ് നിസ്‌കാരാനന്തരം നടക്കുന്ന ജലാലിയ്യ ദിക്‌റ് ഹല്‍ഖക്ക് സയ്യിദ് കെ. എസ്. ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍ നേതൃത്വ നല്‍കും.

ഉച്ചക്ക് 2മണിക്ക് സ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന കുടുംബ സംഗമത്തില്‍ മുഹമ്മദ് റഫീഖ് സഅദി ദേലമ്പാടി ക്ലാസെടുക്കും.

മുഹിമ്മാത്ത് മഹ്ഫിലെ ത്വയ്ബ 2011 തുടക്കമായി

മൂഹിമ്മാത്ത് മഹ്ഫിലെ ത്വയ്ബ 2011 മീലാദ് പരിപാടികളുടെ ഔദ്യോഗിക ഉല്‍ഘാടനം മൂഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി നിര്‍വഹിച്ചു. മൂഹിമ്മാത്ത് ജനറല്‍ മാനേജര്‍ എ കെ ഇസ്സുദ്ദീന്‍ സഖാഫി അദ്ധ്യക്ഷത വഹിച്ചു.

Tuesday, February 08, 2011

തിരുകേശം സൂക്ഷിക്കാന്‍ രാജ്യത്തെ ഏററവും വലിയ മസ്ജിദ്

കോഴിക്കോട്: ലോകത്ത് അപൂര്‍വമായ പ്രവാചക തിരുകേശം സൂക്ഷിക്കാനും കാല്‍ലക്ഷത്തോളം പേര്‍ക്ക് പ്രാര്‍ഥിക്കാനുമായി ഇന്ത്യയിലെ ഏറ്റവും വലിയ മുസ്‌ലിം ദേവാലയം കോഴിക്കോട് ജില്ലയില്‍ നിര്‍മിക്കുന്നു. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കുന്ന കാരന്തൂര്‍ മര്‍ക്കസ്സിന്റെ കീഴിലാണ് 40 കോടി രൂപ ചെലവില്‍ രാജ്യത്തെ ഏറ്റവും വലിയ മസ്ജിദായി ശഅ്‌റെ മുബാറക് ഗ്രാന്റ് മസ്ജിദ് നിര്‍മിക്കുന്നത്.

കോഴിക്കോട് നഗരപരിധിക്ക്പുറത്ത് 12 ഏക്കര്‍ സ്ഥലത്താണ് മസ്ജിദിന്റെ നിര്‍മാണം. 4 ഏക്കറില്‍ മുഴുവന്‍ പള്ളിയും 8 ഏക്കര്‍ ഉദ്യാനത്തിനുമായിരിക്കും. കൂടുതല്‍ ഹരിതാഭമായ തരത്തില്‍ ഇന്തോസാരസാനിക് ശൈലിയിലായിരിക്കും മസ്ദിന്റെ നിര്‍മാണം. രണ്ടര ലക്ഷം ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന ഗ്രാന്റ് മോസ്‌കിന്റെ വാസ്തുശില്പി തൃശ്ശൂരിലെ ഇന്‍ഡിഗോ ആര്‍ക്കിടെക്റ്റ്‌സിലെ ആര്‍ക്കിടെക്റ്റ് റിയാസ് മുഹമ്മദാണ്. 2 വര്‍ഷം കൊണ്ട് ഗ്രാന്റ് മോസ്‌കിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.

വിശാലമായ അകത്തളമുള്ള മുഗള്‍ശൈലിയില്‍ നിര്‍മിക്കുന്ന മസ്ജിദില്‍ 1200 പേര്‍ക്ക് താമസിക്കാന്‍ സൗകര്യം ഉണ്ടാകും. സെമിനാര്‍ ഹാള്‍, ലൈബ്രറി എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു സാംസ്‌കാരിക സമുച്ചയം കൂടിയായിരിക്കും ഗ്രാന്റ് മോസ്‌ക്.

കശ്മീരിലെ ഹസ്രത്ത്ബാല്‍ പള്ളി കഴിഞ്ഞാല്‍ പ്രവാചക തിരുകേശം സൂക്ഷിക്കുന്ന ഇന്ത്യയിലെ മസ്ജിദ് എന്ന സ്ഥാനം ഗ്രാന്റ് മോസ്‌കിന് ലഭിക്കും. തുര്‍ക്കിയിലെ ടോപ്കാപി മ്യൂസിയമാണ് പ്രവാചക തിരുകേശം സൂക്ഷിക്കുന്ന മറ്റൊരു സ്ഥലം. ഗ്രാന്റ് മോസ്‌കിന്റെ മധ്യഭാഗത്തുള്ള ഉയരംകൂടിയ താഴികക്കുടത്തിന് താഴെയായിരിക്കും പ്രവാചക തിരുകേശം സൂക്ഷിക്കുക.

കാരന്തൂര്‍ മര്‍ക്കസ്സില്‍ നടന്ന ചടങ്ങില്‍ അബുദാബിയിലെ ഡോ. അഹമ്മദ് ഖസ്‌റജ് പ്രവാചക കേശം കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് കൈമാറിയിരുന്നു


]eniclnX t_¦v: hn[n kzmKXmÀlw þ Im´]pcw

tImgnt¡mSv: km¼¯nI cwK¯v aqeym[njvTnX hn\nabw km[yam¡p¶Xn\pw ]eni clnX km¼¯nI _Z hyhØnXnbneqsS [\Imcy kwhn[m\§fpsS {]hÀ¯\w kpØncs¸Sp¯p¶Xn\pw AÂ_dI F¶ Ø]\¯n\p kwØm\ kÀ¡mÀ \ÂInb A\paXn¡v A\pIqeambpÅ tIcf sslt¡mSXn hn[n kzmKXmÀlamsW¶v Im´]pcw F ]n A_q_¡À apkvenbmÀ. DXv]mZ\£aaÃm¯ B[p\nI km¼¯nI k{¼Zmb coXnIfmWv temI km¼¯nI aµy¯n\p ImcWw. Dulm[njvTnX [\ hyhlmc§fpw km¼¯nI {Ib hn{Ib§fpw km[cW¡mcpsS PohnXs¯bpw cmPy¯nsâ k¼Zv hyhØnXnsbbpamWv {]XnIqeambn _m[n¡p¶Xv. temIs¯ Gähpw henb k¼¯nI NqjWamWv ]eni. CXn \n¶v apàamIpt¼mtg km¼¯nI k´penXXzw km[yamIpIbpÅq. Zmcn{Zy \nÀamÀP\¯n\p ]eniapà k{¼Zmbw am{Xta ]cnlmcamIpIbpÅqsh¶pw Im´]pcw ]dªp.

മൂഹമ്മദ് നബി(സ): കാരൂണ്യത്തിന്റെ നിലക്കാത്ത പ്രവാഹം- കാന്തപുരം

എറണാകുളം: അന്ത്യപ്രവാചകര്‍ മൂഹമ്മദ് നബി (സ) സര്‍വ്വതിനും കാരൂണ്യത്തിന്റെ നിലക്കാത്ത പ്രവാഹമാണെന്ന് ഖമറുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഹുബ്ബുറസൂല്‍ പ്രഭാഷണത്തില്‍ പ്രസതാവിച്ചു. ലോകത്ത് ഇന്നു കാണുന്ന ഭീകര അന്തരീക്ഷത്തിനു കാരണം ധാര്‍മിക- സാമ്പത്തിക ശുദ്ധിയില്ലായ്മയാണെന്ന് കാന്തപുരം പറഞ്ഞു. പലിശ രഹിത സാമ്പത്തിക ജീവിതക്രമം നിലവില്‍ വരണമെന്നും ഖമറുല്‍ ഉലമ പറഞ്ഞു.

Sunday, February 06, 2011

aZy\ntcm[\w

Xm¡oXmbn Fkv ssh Fkv IeIvt{Säv amÀ¨v

Umer Perinthattiri

ae¸pdw: k¼qÀW aZy\ntcm[\w Bhiys¸«v Fkv ssh Fkv PnÃm I½nän t\XrXz¯n Bbnc¡W¡n\v {]hÀ¯IÀ AWn\nc¶ amÀ¨v aZyhn]¯v IWvSnsöv \Sn¡p¶ A[nImcnIÄ¡v I\¯ Xm¡oXmbn. aZyhncp² {]t£m`§fpsS `mKambn Bdpamkambn \S¶ph¶ [Àat_m[\w IÀa]²XnIfpsS kam]\ambmWv amÀ¨v \S¶Xv. hnZymÀYnIfpÄs¸sS kaql¯nse FÃm hn`mK§fnepw aZymkàn hÀ[n¨ kmlNcy¯n hcpam\¯n I®p\«ncn¡p¶ kÀ¡mdns\Xnsc iàamb {]Xntj[amWv amÀ¨nepbÀ¶Xv. kwØm\¯v k¼qÀW aZy\ntcm[\w GÀs¸Sp¯Wsa¶pw \ntcm[\w hgn sXmgn \jvSs¸Sp¶hÀ¡v ]pXnb sXmgnehkc§Ä krjvSn¨v Ahsc kwc£n¡Wsa¶pamWv Fkv ssh Fknsâ Bhiyw. tIcf¯n A\pZn\w \S¡p¶

kwkvImcnI Zpc´§Ä¡pw Iel§Ä¡pw A]IS§Ä¡pw aZyhpw aäp elcn hkvXp¡fpw ImcWamsW¶mWv ]T\§Ä sXfn¡p¶sX¶v amÀ¨v DZvLmS\w sNbvX k¿nZv C{_mloap Jeoep _pJmcn ]dªp. sNdnb Ip«nIfnte¡p IqSn hfsc thK¯n hym]\w t\SnsImWvSncn¡p¶ aZymkàn¡v hfw \ÂIp¶ hn[¯nepÅ kÀ¡mÀ \S]SnIÄ {]Xntj[mÀlamWv.

aZy¯nsâ e`yX ]qÀWambpw CÃmXm¡nsb¦n am{Xta \mSns\bpw kaqls¯bpw Cu hn]¯n \n¶pw c£s¸Sp\mIq. AXn\mbn tIcf¯n k¼qÀWambn aZyw \ntcm[n¡m³ kÀ¡mÀ X¿mdmIWsa¶v X§Ä Bhiys]«p. aZyw hymP\pw \nÀhymP\pw Hcpt]mse tZmjIcamWv s]«¶ sImÃp¶ hymP\pw {ItaW sImÃp¶ \nÀhymP\pw \ntcm[n¨m am{Xta tIcf¯nsâ kwkvImcnI¯\na \ne\nÀ¯m\mIq F¶pw At±lw XpSÀ¶v ]dªp. aX§fpw BNmcyamcpw cmjv{S t\Xm¡fpw Hcpt]mse hÀPyamsW¶pw im]amsW¶pw elcns¡XnscbpÅ t]mcm«w kaql¯nsâ FÃm Xe¯n \n¶pw DWvSmthWvSXpsWvS¶v apJy {]`mjWw \S¯nb Fkv ssh Fkv kwØm\ sshkv {]knUâv kn apl½Zv ss^kn ]dªp.

sXmgnentâbpw hcpam\¯ntâbpw t]cp]dªv aZy hn]W\¯n\v \ymbw IsWvS¯p¶ A[nImcnIfpsS coXn kaqlt¯mSpÅ shÃphnfnbmsW¶pw At±lw ]dªp tIcfw IWvS Gähpw henb aZyhncp² t]mcm«¯n\mWv Fkv ssh Fkv XpS¡w Ipdn¨ncn¡p¶sX¶pw kac¯n\v ]qÀW ]n´pW \ÂIp¶Xmbpw amÀ¨n kwkmcn¨ aZy hncp² kanXn kwØm\ sk{I«dn C¿t¨cn IpªnIrjvW³ ]dªp

k¿nZv bqkp^p _pJmcn sshe¯qcnsâ {]mÀY\tbmsS Bcw`n¨ amÀ¨n\v PnÃm t\Xm¡fmb ]n sI Fw kJm^n Ccn§ÃqÀ, ]n Fw apkvX^ amÌÀ, hStÈcn lʳ apkvenbmÀ, sI Sn XzmlnÀ kJm^n, ]n Aehn kJm^n, sI AehnIp«n ss^kn, ]n Fkv sI Zmcnan, DucIw A_vZpÀdlvam³ kJm^n, Sn Aehn, ]n sI Fw _ioÀ amÀ¨n\v t\XrXzw \ÂIn. s]m·f sambvXo³Ip«n apkvenbmÀ, k¿nZv sI ]n F¨v X§Ä, kn sI i¡oÀ, {]kwKn¨p.

എസ് എസ് എഫ് എക്‌സലന്‍സി ടെസ്റ്റ് സംസ്ഥാനതല ഉല്‍ഘാടനം

കണ്ണൂര്‍: എസ് എസ് എഫ് എക്‌സലന്‍സി ടെസ്റ്റ് സംസ്ഥാനതല ഉല്‍ഘാടനം കണ്ണൂര്‍ സിറ്റി ഡി ഐ എസ് ഗേള്‍സ് സ്‌കൂളില്‍ കേന്ദ്ര മന്ത്രി കെ സി വേണുഗോപാല്‍ നിര്‍വഹിച്ചു. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് എന്‍.എം സ്വാദിഖ് സഖാഫി അദ്ധ്യക്ഷത വഹിച്ചു

പ്രവാചക അനുയായികള്‍ക്ക് തീവ്രവാദികളാകാനാവില്ല : കുമ്പോല്‍ തങ്ങള്‍

പുത്തിഗെ: ലോക സമാധാനത്തിനായി നില കൊണ്ട വിശ്വപ്രവാചകരുടെ അനുയായികള്‍ക്ക് ഒരിക്കലും തീവ്രവാദികളോ ഭീകരരോ ആകാന്‍ കഴിയില്ലെന്ന് ജാമിഅ സഅദിയ്യ: ജനറല്‍ സെക്രട്ടറി സയ്യിദ് കെ എസ് ആറ്റകോയ തങ്ങള്‍ കുമ്പോല്‍ പ്രസ്താവിച്ചു. മുഹിമ്മാത്തില്‍ റബീഉല്‍ അവ്വല്‍ പന്ത്രണ്ട് വരെ നീണ്ടുനില്‍ക്കുന്ന പ്രകീര്‍ത്തന സദസ്സിന്റെ ഉദ്ഘാടനം നിര്‍വ്വഹക്കുകയായിരുന്നു തങ്ങള്‍. ലോകത്ത് ശക്തിപ്പെടുന്ന ഭീകര പ്രവര്‍ത്തനങ്ങളില്‍ ഇസ്‌ലാമിന് ഒരു പങ്കുമില്ല. പാശ്ചാത്യ സൃഷ്ടിയായ ഏതെങ്കിലും ബിന്‍ലാദന്മാരെ ചുണ്ടിക്കാട്ടി മുസ്‌ലിംകള്‍ക്ക് തീവ്രവാദ മുഖം നല്‍കാന്‍ നടക്കുന്ന നീക്കം വിലപ്പോവില്ല പ്രവാചക സന്ദേശഉല്‍ക്കൊണ്ട് ജിവികുന്നവര്‍ എന്നും ലോകത്ത് ശാന്തിയാണ് ആഗ്രഹിക്കുന്നത് തങ്ങള്‍ പറഞ്ഞു.

റബീഉല്‍ അവ്വലില്‍ വ്യാപകമായി നടക്കുന്ന മീലാദാഘോഷങ്ങള്‍ പ്രവാചകരുടെ സമാധാന സന്ദേശം പ്രചരിപ്പിക്കുന്നതിന് പ്രയോജനപ്പെ ടുത്തണമെന്നും തങ്ങള്‍ ആഹ്വാനം ചെയ്തു സിയാറത്തിന് എ.എം കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍ ആലമ്പാടി നേതൃത്വം നല്‍കി. സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. അബ്ബാസ് മുസ്‌ലിയാര്‍ മഞ്ഞനാടി, ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍, സയ്യിദ് ശിഹാബ് തങ്ങള്‍ ആന്ത്രോത്ത്, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സി അബ്ദുല്ല മുസ്ലിയാര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മൂസല്‍ മദനി തലക്കി, എ.കെ ഇസ്സുദ്ദീന്‍ സഖാഫി, അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി, എ.ബി.മൊയ്തു സഅദി, റഫീഖ് സഅദി ദേലമ്പാടി, സുലൈമാന്‍ ഹാജി സീതാംഗോളി, എ.എം മുഹമ്മദ് ഹാജി, ഉമര്‍ സഖാഫി, മുബാറക് അബ്ദുല്ലക്കുഞ്ഞിഹാജി, ഹാജി അമീറലി ചൂരി തുടങ്ങിയവര്‍ സംബന്ധിച്ചു. മൂസ സഖാഫി കളത്തൂര്‍ സ്വാഗതവും അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ നന്ദിയും പറഞ്ഞു.

Saturday, February 05, 2011

മദ്യ വിപത്തിനെതിരെ പ്രതിഷേധ ശബ്ദമായി എസ്.വൈ.എസ് കലക്‌ട്രേറ്റ് മാര്‍ച്ചില്‍ ആയിരങ്ങള്‍

കാസര്‍കോട്: ജനങ്ങളുടെ സൈ്വര്യജീവിതം തകര്‍ക്കുന്ന മദ്യവിപത്തിനെതിരെ സമസ്ത കേരള സുന്നി യുവജന സംഘം നടത്തിവരുന്ന സമര പരിപാടികളുടെ ഭാഗമായി ഇന്ന് രാവിലെ കാസര്‍കോട് കളക്ടറേറ്റിലേക്ക് നൂറു കണക്കിനു പര്വര്‍ത്തകരുടെ പടുകൂറ്റന്‍ ബഹുജന മാര്‍ച്ച് നടന്നു. ജില്ലാ എസ്.വൈ.എസ് ആഭിമുഖ്യത്തില്‍ വിദ്യാനഗര്‍ ഗവ.കോളേജ് പരിസരത്തു നിന്നാരംഭിച്ച മാര്‍ച്ച് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട് ഉദ്ഘാടനം ചെയ്തു.

എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സയ്യിദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍, സുലൈമാന്‍ കരിവെള്ളൂര്‍, സി.അബ്ദുല്ലഹാജി ചിത്താരി, ബി.കെ അബ്ദുല്ലഹാജി, എ.ബി.അബ്ദുല്ല ഹാജി, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, എ.ബി മൊയ്തു സഅദി, എസ്.എസ്.എഫ് സംസ്ഥാന അസിസ്റ്റന്റ് പ്രസിഡന്റ് മൂസ സഖാഫി കളത്തൂര്‍, മുഹമ്മദ് സഖാഫി പാത്തൂര്‍, ഹമീദ് പരപ്പ, ബശീര്‍ പുളിക്കൂര്‍, അശ്‌റഫ് അശ്രഫി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, ഇത്തിഹാദ് മുഹമ്മദ് ഹാജി, തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. വിവിധ മേഖലാ, പഞ്ചായത്ത് ഘടകങ്ങളുടെ നേതൃത്വത്തില്‍ ജില്ലയുടെ എല്ലാ ഭാഗങ്ങളിലല്‍ നിന്നു പരവര്‍ത്തകരെത്തിയിരുന്നു.

സാര്‍വ്വത്രികമാവുന്ന എല്ലാ വിധ തിന്മകളുടെയും അരാജകത്വത്തിന്റെയും മുഖ്യകാരണമായി പ്രവര്‍ത്തക്കുന്ന രാക്ഷസീയ ശക്തിയായി മാറിയ മദ്യത്തിനെതിരെ ബോധവല്‍കരണം ശക്തമാക്കുന്നതോടൊപ്പം സംസ്ഥാനത്ത് പൂര്‍ണമായി നിരോധിക്കുന്നതിന് സംവിധാനം കാണണമെന്ന് മാര്‍ച്ചില്‍ അണി നിരന്നവര്‍ ആവശ്യപ്പെട്ടു. മദ്യം മനുഷ്യനെ ആലസ്യത്തിലേക്കും അലക്ഷ്യമായ ജീവിതമാര്‍ഗത്തിലേക്കും തളളിവിടുമ്പോള്‍ വരുമാനത്തിന്റെ പേരില്‍ ന്യായീകരണങ്ങള്‍ കണ്ടെത്തുന്ന ഭരണകൂട നീക്കത്തിനെതിരെ പ്രതിഷേധാഗ്നി ഉയര്‍ത്തുന്നതായി എസ്.വൈ.എസ് കളക്ടറേറ്റ് മാര്‍ച്ച്. ഭരണഘടന നിര്‍ദേശക തത്വ ങ്ങളിലും രാഷ്ട്ര ശില്‍പികളുടെ സ്വപ്നങ്ങളിലും അനുശാസ്സിക്കും വിധം സംസ്ഥാനം സമ്പൂര്‍ണ്ണമായി മദ്യമുക്തമാക്കണമെന്നാവശ്യപ്പെട്ട് ആയിരങ്ങള്‍ ഒപ്പ് ചാര്‍ത്തിയ നിവേദനം മാര്‍ച്ചിന് ശേഷം ജില്ലാ ഭരണകൂടത്തിന് നേതാക്കള്‍ സമര്‍പ്പിച്ചു.

Friday, February 04, 2011

സഅദിയ്യ മീലാദ് ക്യാമ്പയിന്‍ തുടങ്ങി ഇനി പ്രകീര്‍ത്തനത്തിന്റെ നാളുകള്‍

സഅദാബാദ്: “നിത്യ നൂതനം തിരുനബി ദര്‍ശനം” എന്ന പ്രമേയത്തില്‍ ജാമിഅ സഅദിയ്യ അറബിയ്യയില്‍ നടക്കുന്ന ഒരുമാസക്കാലത്തെ മീലാദ് ക്യാമ്പയിന് പ്രൗഡോജ്ജ്വല തുടക്കം.ഇനി നിരവധി പരിപാടികളിലൂടെ പ്രവാചക പ്രകീര്‍ത്തനങ്ങള്‍ മുഴങ്ങുകയായി.

അസര്‍ നിസ്‌കാരാനന്തരം സാദാത്തുക്കളുടെയും പണ്ഡിതന്‍മാരുടെയും നേതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും സാന്നിദ്ധ്യത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത് പതാക ഉയര്‍ത്തി. തുടര്‍ന്ന് നൂറുല്‍ ഉലമ എം.എ. അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ അദ്ധ്യക്ഷയില്‍ നടന്ന ആയിരങ്ങള്‍ പങ്കെടുത്ത സമ്മേളനത്തില്‍ പ്രമുഖു പണ്ഡിതനും സയ്യിദ് ബാഫഖി തങ്ങളുടെ പുത്രനുമായ സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ മലേഷ്യ ക്യാമ്പയിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മുഹമ്മദ് റഫീഖ് സഅദി ദേലമ്പാടി പ്രമേയ പ്രഭാഷണം നടത്തി.സഅദിയ്യ ഡോക്യുമെന്ററിയുടെ പ്രകാശനം ടി.സി.മുഹമ്മദ് കുഞ്ഞി ഹാജിക്ക് നല്‍കി ശരീഫ് കല്ലട്ര നിര്‍വഹിച്ചു. സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍,സയ്യിദ് ഇബ്രാഹീം പൂക്കുഞ്ഞിതങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കണ്ണവം, എന്‍.എം.അബ്ദുല്‍റഹ്മാന്‍ മുസ്ലിയാര്‍ ചെമ്പരിക്ക, ബി.എസ്.അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളംങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ഖാദിര്‍ സഅദി, എ.ബി മൊയ്തു സഅദി, ചിത്താരി അബ്ദുല്ല ഹാജി, അബ്ദുല്‍ കരീം സഅദി ഏണിയാടി, അബ്ദുല്ല ഹാജി കളനാട്, കന്തല്‍ സൂപ്പി മദനി,കുട്ടശേരി അബ്ദുല്ല ബാഖവി, ബശീര്‍ പളിക്കൂര്‍, മുഹമ്മദ് അശ്ഫാഖ് മിസ്ബാഹി, ചിയ്യൂര്‍ അബ്ദുല്ലാഹി സഅദി,ശറഫുദ്ധീന്‍ സഅദി,അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന്,ശാഫി കുദിര്‍, അബ്ബാസ് ഹാജി കൊടിയമ്മ പ്രസംഗിച്ചു ഹമീദ് പരപ്പ.സ്വാതവും ഹമീദ് മൗലവി ആലമ്പാടി നന്ദിയും പറഞ്ഞു.

ക്യാമ്പയിന്റെ ഭാഗമായി മൗലീദ് ജല്‍സ, ബുര്‍ദാ ആസ്വാദനം, ഗ്രഹസമ്പര്‍ക്കം, ലഖു ലേഖ വിതരണം, ഹുബ്ബുറസൂല്‍ പ്രഭാഷണം, സന്ദേശയാത്ര, അഖിലോന്ത്യാടിസ്ഥാനത്തില്‍ പഞ്ച ഭാഷ മത്സരം ചതുര്‍ ഭാഷ മദ്ഹ് ഗീത മത്സരും, ഘോഷയാത്ര, മീലാദ് സമ്മേളനം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും.

ഫെബ്രുവരി 13 ന് ഞായറാഴ്ച വൈകുന്നേരം നടക്കുന്ന മീലാദ് സമ്മേളനം മുന്‍ കേന്ത്ര മന്ത്രി സി.എം ഇബ്രാഹീം ഉദ്ഘാടനം ചെയ്യും.

Wednesday, February 02, 2011

ഖത്തറില്‍ പൊസോട്ട് തങ്ങള്‍ക്ക് സ്വീകരണം നല്‍കും

ഖത്തര്‍: മള്ഹര്‍ നൂറില്‍ ഇസ്ലാമിത്തഅലീമിയുടെ പ്രചരണാര്‍ത്ഥം ഗള്‍ഫ് മേഖലയില്‍ പര്യടനം നടത്തുന്ന മള്ഹര്‍ ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍-ബുഖാരിക്ക് ഫെബ്രവരി 4-ന് ജുമുഅക്ക് ശേഷം ഖത്തര്‍ ഹസനിയ്യ മുഗ്ലീനയില്‍ വെച്ച് മള്ഹര്‍ ഖത്തര്‍ കമ്മിറ്റിയും, കാസര്‍കോട് എസ്.വൈ.എസ് ഖത്തര്‍ കമ്മിറ്റിയും സംയുക്തമായി സ്വീകരണം നല്‍കും. സ്വീകരണ പരിപാടികള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയീച്ചു.

പരിപാടിയില്‍ പി.പി മൊയ്ദ്ധീന്‍കുട്ടി മുസ്ലിയാര്‍ പാറന്നൂര്‍, പി.കെ അഹ്മ്മദ് മുസ്ലിയാര്‍, അഹ്മ്മദ് സഖാഫി, അഷ്റഫ് സഖാഫി വയനാട്, മുഹമ്മദ് മുസ്ലിയാര്‍ കാമനാട്, മൊയ്ദ്ധീന്‍ അബ്ദുല്ല കണ്ണാടിപ്പാറ തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും.

വിശുദ്ധ ഖുര്‍ആന്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം: പേരോട്

നദാപുരം: മാനവിക അസ്വസ്ഥതകള്‍ അനുഭവിക്കുന്ന പുതിയ ലോകത്തെ സമൂഹത്തിന്ന് സമാധാനമാണ് ഖുര്‍ആന്‍.വിശുദ്ധഖുര്‍ആനിലെ സൂറത്ത് യാസീന്‍ എന്ന അധ്യായം ഭൗതികവും ആത്മീയവുമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണന്ന് നാദാപുരത്ത് നടക്കുന്ന പ്രകാശതീരം -11 പരിപാടിയില്‍ പേരോട് അബ്ദുറഹിമാന്‍ സഖാഫി പ്രസ്താവിച്ചു. യാസീന്‍ സൂറത്തിനെ ആസ്പദമാക്കി നടക്കുന്ന സപ്ത ദിന പ്രഭാഷണം എസ് വൈ എസ് നാദാപുരം മേഖല പ്രസിഡന്റ് ഇബ്രാഹിം സഖാഫി കുമ്മോളി ഉല്‍ഘാടനം ചെയ്തു.കെ പി കൂുഞ്ഞബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു.സയ്യിദ് ഹുസൈന്‍ സഖാഫി പ്രാര്‍ഥന നിര്‍വഹിച്ചു. ഇസ്മായില്‍ സഖാഫി തിനൂര്‍, ചിയ്യൂര്‍ അബ്ദുറഹിമാന്‍ ദാരിമി,കൂുയ്‌തേരി അമ്മദ് മുസ്ലിയാര്‍,മുത്ത്വലിബ് സഖാഫി,സ ഈദ് സഖാഫി കൂുരിക്കിലാട്,ഇബ്രാഹിം സഖാഫി വെള്ളിയോട് തുടങ്ങിയവര്‍ സംബന്ധിച്ചു.ഹുസൈന്‍ കുന്നത്ത് സ്വാഗതവും അബ്ദുല്ല കായക്കൊടി നന്ദിയും പറഞ്ഞു

Tuesday, February 01, 2011

പൊസോട്ട് തങ്ങള്‍ക്ക് മസ്ക്കറ്റില്‍ ഉജ്ജ്വല സ്വീകരണം

kasaragod.com, news, vartha, kasaragodvartha, kasaragodnewsമസ്ക്കറ്റ്: മള്ഹര്‍ നൂരില്‍ ഇസ്ലാമിതഅലീമി എന്ന സ്ഥാപനത്തിന്റെ വിദ്യാഭ്യാസ വിനിമയ പദ്ധതിയുടെ ഭാഗമായി മസ്ക്കറ്റിലെത്തിയ ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍-ബുഖാരിക്ക് മള്ഹര്‍ മസ്ക്കറ്റ് കമ്മിറ്റി സ്വീകരണം നല്‍കി. തുടര്‍ന്ന് നടന്ന പ്രാര്‍ത്ഥന സമ്മേളനത്തിന് തങ്ങള്‍ നേതൃത്വം നല്‍ക്കി. ആത്മാര്‍ത്ഥമായ പ്രവര്‍ത്തനത്തിനും നിഷ്കളങ്കമായ കര്‍മ്മത്തിനും ഏറെ ഗുണഫലങ്ങളുണ്ടാകുമെന്നും മുസ്ലിം സമൂഹത്തിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ചക്കൊപ്പം ഇസ്ലാമിന്റെ മഹത്തായ പാരമ്പര്യം മുറുകെ പിടിച്ച് വളരണമെന്നും തങ്ങള്‍ ആഹ്വാനം ചെയ്തു.

മള്ഹറില്‍ മീലാദ് ജല്‍സയും സ്വലാത്ത് ദുആ സമ്മേളനവും ഫെബ്രവരി 24-ന്

മള്ഹര്‍: മള്ഹര്‍ നൂരില്‍ ഇസ്ലാമിതഅലീമിയയില്‍ നബിദിനത്തോടനുബന്ധിച്ച് നടത്തുന്ന മീലാദ് ജല്‍സയും മാസാന്ത സ്വലാത്ത് മജ് ലിസും ഫെബ്രവരി 24-ന് നടത്താന്‍ തീരുമാനിച്ചു. ഒരു മാസം നീണ്ട് നില്‍ക്കുന്ന പരിപാടികള്‍ മള്ഹറിന്റെ കീഴിലുള്ള സ്ഥാപനങ്ങളില്‍ നടത്തപ്പെടും. ഫെബ്രവരി 24-ന് വിവിധ വിഷയങ്ങളെ ആസ്പദമാക്കി മള്ഹറില്‍ രാവിലെ മുതല്‍ ആരംഭിക്കുന്ന ക്ലാസ്സ് വൈകുന്നേരം വരെ നീണ്ട് നില്‍ക്കും. വൈകുന്നേരം നടക്കുന്ന സ്വലാത്ത് ദുആ സമ്മേളനത്തിന് സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍-ബുഖാരി നേതൃത്വം നല്‍കും. മറ്റ് വിശിഷ്ട വ്യക്തിത്വങ്ങള്‍ വേദിയില്‍ അണിനിരക്കും. "തിരുനബി ദര്‍ശനം" എന്ന വിഷയത്തെ ആസ്പദമാക്കി ഇസ്മായില്‍ മിസ്ബാഹി ചെറുമോത്ത് ആത്മീയ ഉപദേശം നല്‍ക്കും. ദുആ സമ്മേളനത്തിന് മുമ്പായി പ്രവാചക പ്രകീര്‍ത്ഥന സദസ്സും സംഘടിപ്പിക്കും.