പ്രവാചക അനുയായികള്‍ക്ക് തീവ്രവാദികളാകാനാവില്ല : കുമ്പോല്‍ തങ്ങള്‍
പുത്തിഗെ: ലോക സമാധാനത്തിനായി നില കൊണ്ട വിശ്വപ്രവാചകരുടെ അനുയായികള്‍ക്ക് ഒരിക്കലും തീവ്രവാദികളോ ഭീകരരോ ആകാന്‍ കഴിയില്ലെന്ന് ജാമിഅ സഅദിയ്യ: ജനറല്‍ സെക്രട്ടറി സയ്യിദ് കെ എസ് ആറ്റകോയ തങ്ങള്‍ കുമ്പോല്‍ പ്രസ്താവിച്ചു. മുഹിമ്മാത്തില്‍ റബീഉല്‍ അവ്വല്‍ പന്ത്രണ്ട് വരെ നീണ്ടുനില്‍ക്കുന്ന പ്രകീര്‍ത്തന സദസ്സിന്റെ ഉദ്ഘാടനം നിര്‍വ്വഹക്കുകയായിരുന്നു തങ്ങള്‍. ലോകത്ത് ശക്തിപ്പെടുന്ന ഭീകര പ്രവര്‍ത്തനങ്ങളില്‍ ഇസ്‌ലാമിന് ഒരു പങ്കുമില്ല. പാശ്ചാത്യ സൃഷ്ടിയായ ഏതെങ്കിലും ബിന്‍ലാദന്മാരെ ചുണ്ടിക്കാട്ടി മുസ്‌ലിംകള്‍ക്ക് തീവ്രവാദ മുഖം നല്‍കാന്‍ നടക്കുന്ന നീക്കം വിലപ്പോവില്ല പ്രവാചക സന്ദേശഉല്‍ക്കൊണ്ട് ജിവികുന്നവര്‍ എന്നും ലോകത്ത് ശാന്തിയാണ് ആഗ്രഹിക്കുന്നത് തങ്ങള്‍ പറഞ്ഞു.
റബീഉല്‍ അവ്വലില്‍ വ്യാപകമായി നടക്കുന്ന മീലാദാഘോഷങ്ങള്‍ പ്രവാചകരുടെ സമാധാന സന്ദേശം പ്രചരിപ്പിക്കുന്നതിന് പ്രയോജനപ്പെ ടുത്തണമെന്നും തങ്ങള്‍ ആഹ്വാനം ചെയ്തു സിയാറത്തിന് എ.എം കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍ ആലമ്പാടി നേതൃത്വം നല്‍കി. സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. അബ്ബാസ് മുസ്‌ലിയാര്‍ മഞ്ഞനാടി, ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍, സയ്യിദ് ശിഹാബ് തങ്ങള്‍ ആന്ത്രോത്ത്, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സി അബ്ദുല്ല മുസ്ലിയാര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മൂസല്‍ മദനി തലക്കി, എ.കെ ഇസ്സുദ്ദീന്‍ സഖാഫി, അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി, എ.ബി.മൊയ്തു സഅദി, റഫീഖ് സഅദി ദേലമ്പാടി, സുലൈമാന്‍ ഹാജി സീതാംഗോളി, എ.എം മുഹമ്മദ് ഹാജി, ഉമര്‍ സഖാഫി, മുബാറക് അബ്ദുല്ലക്കുഞ്ഞിഹാജി, ഹാജി അമീറലി ചൂരി തുടങ്ങിയവര്‍ സംബന്ധിച്ചു. മൂസ സഖാഫി കളത്തൂര്‍ സ്വാഗതവും അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ നന്ദിയും പറഞ്ഞു.
No comments:
Post a Comment
thank you my dear friend