|
Tuesday, February 01, 2011
മള്ഹറില്‍ മീലാദ് ജല്‍സയും സ്വലാത്ത് ദുആ സമ്മേളനവും ഫെബ്രവരി 24-ന്
മള്ഹര്‍: മള്ഹര്‍ നൂരില്‍ ഇസ്ലാമിതഅലീമിയയില്‍ നബിദിനത്തോടനുബന്ധിച്ച് നടത്തുന്ന മീലാദ് ജല്‍സയും മാസാന്ത സ്വലാത്ത് മജ് ലിസും ഫെബ്രവരി 24-ന് നടത്താന്‍ തീരുമാനിച്ചു. ഒരു മാസം നീണ്ട് നില്‍ക്കുന്ന പരിപാടികള്‍ മള്ഹറിന്റെ കീഴിലുള്ള സ്ഥാപനങ്ങളില്‍ നടത്തപ്പെടും. ഫെബ്രവരി 24-ന് വിവിധ വിഷയങ്ങളെ ആസ്പദമാക്കി മള്ഹറില്‍ രാവിലെ മുതല്‍ ആരംഭിക്കുന്ന ക്ലാസ്സ് വൈകുന്നേരം വരെ നീണ്ട് നില്‍ക്കും. വൈകുന്നേരം നടക്കുന്ന സ്വലാത്ത് ദുആ സമ്മേളനത്തിന് സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍-ബുഖാരി നേതൃത്വം നല്‍കും. മറ്റ് വിശിഷ്ട വ്യക്തിത്വങ്ങള്‍ വേദിയില്‍ അണിനിരക്കും. "തിരുനബി ദര്‍ശനം" എന്ന വിഷയത്തെ ആസ്പദമാക്കി ഇസ്മായില്‍ മിസ്ബാഹി ചെറുമോത്ത് ആത്മീയ ഉപദേശം നല്‍ക്കും. ദുആ സമ്മേളനത്തിന് മുമ്പായി പ്രവാചക പ്രകീര്‍ത്ഥന സദസ്സും സംഘടിപ്പിക്കും.
Subscribe to:
Posts (Atom)