റിയാദ് എസ്.വൈ.എസ് ചികിത്സാ സഹായം കൈമാറി |
(B.P)മംഗലാപുരം: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ഒന്നര മാസത്തോളമായി മംഗലാരുരത്ത് സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന റിയാദ് എസ്.വൈ.എസ് സജീവ പ്രവര്‍ത്തകന്‍ അബ്ദുല്‍ റഹ്മാന്‍ സോങ്കാലിന് കാസര്‍കോട് ജില്ലാ എസ്.വൈ.എസ് മുഖേന റിയാദ് എസ്.വൈ.എസ് നല്‍കുന്ന ധനസഹായം കൈമാറി. റിയാദ് എസ്.വൈ.എസ് പ്രതിനിധി അബ്ദുല്‍ ലത്വീഫ് സഅദി ഉറുമിയുടെ സാന്നിദ്ധ്യത്തില്‍ എസ്.വൈ.എസ് കാസര്‍കോട് ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂരില്‍ നിന്നും അബ്ദുല്‍ റഹ്മാന്റെ ജ്യേഷ്ഠന്‍ മൂസയാണ് തുക ഏറ്റു വാങ്ങിയത്. എസ്.വൈ.എസ് കുമ്പള മേഖലാ സെക്രട്ടറി അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ സംബന്ധിച്ചു. കഴിഞ്ഞ മാസം കുമ്പളയില്‍ നടന്ന സുന്നി സമ്മേളനത്തില്‍ സംബന്ധിക്കാന്‍ വരും വഴിയാണ് അബ്ദു റഹ്മാനും സുഹൃത്ത് അബ്ദു റഹ്മാന്‍ ഇച്ചിലങ്കോടും ആരിക്കാടിയില്‍ വെച്ച് അപകടത്തില്‍ പെട്ടത്. അബ്ദു റഹ്മാന്‍ ഇച്ചിലങ്കോട് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു. ഇരുവരുടെയും കുടുംബത്തിനു വേണ്ടി റിയാദ് എസ്.വൈ.എസിനു കീഴില്‍ സഹായ നിധിയുണ്ടാക്കി പ്രവര്‍ത്തനം നടന്നു വരികയാണ്. |
Thursday, June 17, 2010
സുന്നി വിദ്യാഭ്യാസ ബോര്‍ഡ്: എം.എ. പ്രസി; കാന്തപുരം സെക്രട്ടറി |
കോഴിക്കോട്: സമസ്‌ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സാരഥികളെ തിരഞ്ഞെടുത്തു. എം.എ. അബ്‌ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ (പ്രസി.), കാന്തപുരം എ .പി. അബൂബക്കര്‍ മുസ്‌ലിയാര്‍ (ജന.സെക്ര.), എം.എന്‍. സിദ്ദീഖ് ഹാജി (ട്രഷറര്‍) എന്നിവര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികള്‍: കെ.പി. ഹംസ മുസ്‌ലിയാര്‍ ചിത്താരി, സയ്യിദലി ബാഫഖിതങ്ങള്‍, സയ്യിദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് ഇബ്‌റാഹിം ഖലീല്‍ ബുഖാരി (വൈസ് പ്രസി.), കെ.കെ. അഹമ്മദ്‌കുട്ടി മുസ്‌ലിയാര്‍, പി.പി. മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, പ്രൊഫ. എ.കെ. അബ്‌ദുല്‍ ഹമീദ്, പ്രൊഫ. കെ.എം.എ. റഹീം (സെക്ര.). |
മുഹിമ്മാത്ത് സമ്മേളന കലണ്ടര്‍ പ്രകാശനം ചെയ്തു. |
(B.P)മഞ്ചേശ്വരം: സയ്യിദ് ത്വാഹിറുല്‍ തങ്ങള്‍ നലാം ആണ്ട് നേര്‍ച്ചയുടെ ഭാഗമായി സ്വാഗത സംഘം തയ്യാറാക്കിയ സില്‍സില കലണ്ടര്‍ പ്രകാശനം ചെയ്തു. മുഹമ്മദ് നബി (സ) യില്‍ നിന്നും സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ വരെയുള്ള കുടുംബ പരമ്പരയാണ് ബൈത്ത് രൂപത്തില്‍ സില്‍സില കലണ്ടറില്‍ തയ്യാറാക്കിയിട്ടുള്ളത്. മുഹിമ്മാത്ത് വൈസ് പ്രിന്‍സിപ്പാള്‍ അബ്ദു റഹ്മാന്‍ അഹ്‌സനിയാണ് സില്‍സിലയ്ക്ക് പദ്യരൂപം നല്‍കിയത്. കുഞ്ചത്തൂര്‍ മാസ്‌കോ ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട ഉദ്യാവരം ആയിരം ജമാഅത്ത് പ്രസിഡന്റ് അബ്ദു റഹ്മാന്‍ വസൂറിന് ആദ്യപ്രതി നല്‍കിയാണ് പ്രകാശനം നടത്തിയത്. സി.അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സുലൈമാന്‍ കരിവെള്ളൂര്‍, എ.കെ ഇസ്സുദ്ദീന്‍ സഖാഫി, മൂസ സഖാഫി കളത്തൂര്‍ അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ഹമീദ് ഉദ്യാവര്‍, ഹൈദര്‍ കുഞ്ചത്തൂര്‍ സംബന്ധിച്ചു. |
മുഹിമ്മാത്ത് അഹ്ദലിയ്യ ദിക്‌റ് ഹല്‍ഖ സമാപിച്ചു. |
പുത്തിഗെ: സയ്യിദ് ത്വാഹിറുല്‍ തങ്ങള്‍ അനുസ്മരണ ഭാഗമായി മുഹിമ്മാത്ത് ക്യാമ്പസില്‍ സംഘടിപ്പിച്ച അഹ്ദലിയ്യ ദിക്‌റ് സ്വലാത്ത് മജ്‌ലിസ് സമാപിച്ചു. സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ ജമലുല്ലൈലി തങ്ങള്‍ കാട്ടുകുക്കെ നേതൃത്വം നല്‍കി. മുഹിമ്മാത്ത മുദരിസ് ഇബ്രാഹീം അഹ്‌സനി മലപ്പുറം അനുസ്മരണ പ്രഭാഷണം നടത്തി. ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി,എ.കെ ഇസ്സുദ്ദീന്‍ സഖാഫി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബ്ബാസ് സഖാഫി മണ്‍ഠമ.തുടങ്ങിയവര്‍ സംബന്ധിച്ചു. അസിസ്റ്റന്റ് മാനേജര്‍ ഉമര്‍ സഖാഫി സ്വാഗതം പറഞ്ഞു. തബറുക് വിധരണത്തോടെ സമാപിച്ചു. |
ധൂര്‍ത്തിനും ദുരാചാരങ്ങള്‍ക്കുമെതിരെ സംയുക്ത ജമാഅത്തിന്റെ കര്‍മ്മ പദ്ധതി |
ഏണിയാടി: സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന ദുരാചാരങ്ങള്‍ക്കും വിവാഹത്തോടനുബന്ധിച്ചും മറ്റു മുണ്ടാക്കുന്ന ധൂര്‍ത്തുകള്‍ക്കെതിരെയും ബോധവത്‌കരണം നടത്തുന്നതിനും മലയോര മേഖലയില്‍ മഹല്ല് കൂട്ടായ്‌മ ശക്തിപ്പെടുത്തുന്നതിനും ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ബേഡഡുക്ക- കുറ്റിക്കോല്‍ സംയുക്ത ജമാഅത്ത് യോഗം കര്‍മ്മ പദ്ധതി ആവിഷ്‌ക്കരിച്ചു. മേഖലയിലെ മത ഭൗതിക വിദ്യാഭ്യാസ രംഗത്തെ പിന്നോക്കാവസ്ഥ പരിഹരിക്കുക, മഹല്ലു തലങ്ങളിലുണ്ടാകുന്ന കുടുംബ പ്രശ്‌നങ്ങളടക്കമുള്ള തര്‍ക്കം രമ്യമായി പരിഹരിക്കുക. അതിന് വേദിയുണ്ടാക്കുക. സാധു സംരക്ഷണത്തിനും ജീവകാരുണ്യ പ്രവര്‍ത്തനത്തിനും മുന്നിട്ടിറിങ്ങുക തുടങ്ങിയവയ്‌ക്കുംക്കും കര്‍മ്മ പദ്ധതിയില്‍ പ്രധാന്യം നല്‍കും. സംയുക്ത ജമാഅത്ത് ഭാരവാഹികളായി അബ്‌ദുല്‍ കരീം സഅദി ഏണിയാടി പ്രസിഡണ്ട്. ആദം സാഹിബ് കുണ്ടം കുഴി, ഇസ്‌മാഈല്‍ കരിവേടകം, അബ്‌ദുല്ല നസീബ് മുനബം (വൈസ് പ്രസിഡണ്ട്) അബ്‌ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ (ജനറല്‍ സെക്രട്ടറി) അബ്ബാസ് അന്‍വരി മരുതടുക്കം, അബാസ് കെ.കെ. ചേടിക്കുണ്ട്, ഇബ്രാഹീം തലേക്കുന്ന്, അബ്‌ദുല്ല കെ. മുനമ്പം (സെക്രട്ടറി) ബാവിക്കര മുഹമ്മദ് കുഞ്ഞിഹാജി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. കാട്ടിപ്പാറ അബ്‌ദുല്‍ ഖാദിര്‍ സഖാഫി സ്വാഗതവും അബ്ബാസ് അന്‍വരി നന്ദിയും പറഞ്ഞു. |
Subscribe to:
Posts (Atom)