ധൂര്‍ത്തിനും ദുരാചാരങ്ങള്‍ക്കുമെതിരെ സംയുക്ത ജമാഅത്തിന്റെ കര്‍മ്മ പദ്ധതി |
ഏണിയാടി: സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന ദുരാചാരങ്ങള്‍ക്കും വിവാഹത്തോടനുബന്ധിച്ചും മറ്റു മുണ്ടാക്കുന്ന ധൂര്‍ത്തുകള്‍ക്കെതിരെയും ബോധവത്‌കരണം നടത്തുന്നതിനും മലയോര മേഖലയില്‍ മഹല്ല് കൂട്ടായ്‌മ ശക്തിപ്പെടുത്തുന്നതിനും ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ബേഡഡുക്ക- കുറ്റിക്കോല്‍ സംയുക്ത ജമാഅത്ത് യോഗം കര്‍മ്മ പദ്ധതി ആവിഷ്‌ക്കരിച്ചു. മേഖലയിലെ മത ഭൗതിക വിദ്യാഭ്യാസ രംഗത്തെ പിന്നോക്കാവസ്ഥ പരിഹരിക്കുക, മഹല്ലു തലങ്ങളിലുണ്ടാകുന്ന കുടുംബ പ്രശ്‌നങ്ങളടക്കമുള്ള തര്‍ക്കം രമ്യമായി പരിഹരിക്കുക. അതിന് വേദിയുണ്ടാക്കുക. സാധു സംരക്ഷണത്തിനും ജീവകാരുണ്യ പ്രവര്‍ത്തനത്തിനും മുന്നിട്ടിറിങ്ങുക തുടങ്ങിയവയ്‌ക്കുംക്കും കര്‍മ്മ പദ്ധതിയില്‍ പ്രധാന്യം നല്‍കും. സംയുക്ത ജമാഅത്ത് ഭാരവാഹികളായി അബ്‌ദുല്‍ കരീം സഅദി ഏണിയാടി പ്രസിഡണ്ട്. ആദം സാഹിബ് കുണ്ടം കുഴി, ഇസ്‌മാഈല്‍ കരിവേടകം, അബ്‌ദുല്ല നസീബ് മുനബം (വൈസ് പ്രസിഡണ്ട്) അബ്‌ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ (ജനറല്‍ സെക്രട്ടറി) അബ്ബാസ് അന്‍വരി മരുതടുക്കം, അബാസ് കെ.കെ. ചേടിക്കുണ്ട്, ഇബ്രാഹീം തലേക്കുന്ന്, അബ്‌ദുല്ല കെ. മുനമ്പം (സെക്രട്ടറി) ബാവിക്കര മുഹമ്മദ് കുഞ്ഞിഹാജി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. കാട്ടിപ്പാറ അബ്‌ദുല്‍ ഖാദിര്‍ സഖാഫി സ്വാഗതവും അബ്ബാസ് അന്‍വരി നന്ദിയും പറഞ്ഞു. |
Thursday, June 17, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment
thank you my dear friend