Thursday, June 17, 2010

മുഹിമ്മാത്ത് സമ്മേളന കലണ്ടര്‍ പ്രകാശനം ചെയ്തു.

(B.P)മഞ്ചേശ്വരം: സയ്യിദ് ത്വാഹിറുല്‍ തങ്ങള്‍ നലാം ആണ്ട് നേര്‍ച്ചയുടെ ഭാഗമായി സ്വാഗത സംഘം തയ്യാറാക്കിയ സില്‍സില കലണ്ടര്‍ പ്രകാശനം ചെയ്തു. മുഹമ്മദ് നബി (സ) യില്‍ നിന്നും സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ വരെയുള്ള കുടുംബ പരമ്പരയാണ് ബൈത്ത് രൂപത്തില്‍ സില്‍സില കലണ്ടറില്‍ തയ്യാറാക്കിയിട്ടുള്ളത്. മുഹിമ്മാത്ത് വൈസ് പ്രിന്‍സിപ്പാള്‍ അബ്ദു റഹ്മാന്‍ അഹ്‌സനിയാണ് സില്‍സിലയ്ക്ക് പദ്യരൂപം നല്‍കിയത്. കുഞ്ചത്തൂര്‍ മാസ്‌കോ ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട ഉദ്യാവരം ആയിരം ജമാഅത്ത് പ്രസിഡന്റ് അബ്ദു റഹ്മാന്‍ വസൂറിന് ആദ്യപ്രതി നല്‍കിയാണ് പ്രകാശനം നടത്തിയത്. സി.അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സുലൈമാന്‍ കരിവെള്ളൂര്‍, എ.കെ ഇസ്സുദ്ദീന്‍ സഖാഫി, മൂസ സഖാഫി കളത്തൂര്‍ അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ഹമീദ് ഉദ്യാവര്‍, ഹൈദര്‍ കുഞ്ചത്തൂര്‍ സംബന്ധിച്ചു.

No comments:

Post a Comment

thank you my dear friend