Thursday, June 17, 2010

റിയാദ് എസ്.വൈ.എസ് ചികിത്സാ സഹായം കൈമാറി

(B.P)മംഗലാപുരം: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ഒന്നര മാസത്തോളമായി മംഗലാരുരത്ത് സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന റിയാദ് എസ്.വൈ.എസ് സജീവ പ്രവര്‍ത്തകന്‍ അബ്ദുല്‍ റഹ്മാന്‍ സോങ്കാലിന് കാസര്‍കോട് ജില്ലാ എസ്.വൈ.എസ് മുഖേന റിയാദ് എസ്.വൈ.എസ് നല്‍കുന്ന ധനസഹായം കൈമാറി. റിയാദ് എസ്.വൈ.എസ് പ്രതിനിധി അബ്ദുല്‍ ലത്വീഫ് സഅദി ഉറുമിയുടെ സാന്നിദ്ധ്യത്തില്‍ എസ്.വൈ.എസ് കാസര്‍കോട് ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂരില്‍ നിന്നും അബ്ദുല്‍ റഹ്മാന്റെ ജ്യേഷ്ഠന്‍ മൂസയാണ് തുക ഏറ്റു വാങ്ങിയത്. എസ്.വൈ.എസ് കുമ്പള മേഖലാ സെക്രട്ടറി അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ സംബന്ധിച്ചു. കഴിഞ്ഞ മാസം കുമ്പളയില്‍ നടന്ന സുന്നി സമ്മേളനത്തില്‍ സംബന്ധിക്കാന്‍ വരും വഴിയാണ് അബ്ദു റഹ്മാനും സുഹൃത്ത് അബ്ദു റഹ്മാന്‍ ഇച്ചിലങ്കോടും ആരിക്കാടിയില്‍ വെച്ച് അപകടത്തില്‍ പെട്ടത്. അബ്ദു റഹ്മാന്‍ ഇച്ചിലങ്കോട് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു. ഇരുവരുടെയും കുടുംബത്തിനു വേണ്ടി റിയാദ് എസ്.വൈ.എസിനു കീഴില്‍ സഹായ നിധിയുണ്ടാക്കി പ്രവര്‍ത്തനം നടന്നു വരികയാണ്.

No comments:

Post a Comment

thank you my dear friend