ഇശല്‍ മഴ 2010 രജിസ്‌ട്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. |
കാസറഗോഡ്് മുഹിമ്മാത്ത് ഡോട്ട്‌കോം സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ സര്‍ഗോത്സവ് ഇശല്‍ മഴ 2010 ന്റെ രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്ന്ു. കാസറഗോഡ് ജില്ലക്കു പുറമെ ദക്ഷിണ കന്നട കണ്ണൂര്‍ കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകളില്‍ നിന്നും അപേക്ഷകള്‍ ലഭിച്ചു കൊണ്ടിരിക്കുന്നു. ജൂണ്‍ 25 വരെ മത്സരത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കും. സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ നാലാം ആണ്ട് നേര്‍ച്ചയുടെ ഭാഗദമായി മുഹിമ്മാത്ത് ഡോട്ട് കോമിന്റെ ഔദ്യോഗിക ലോഞ്ചിംഗ് നടക്കും, അതോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഇശല്‍ മഴ 2010 ന് വിപുലമായ പ്രചരണ പ്രവര്‍ത്തനങ്ങളാണ് നടന്ന് വരുന്നത്. കുമ്പള, മഞ്ചേശ്വരം, കാസറഗോഡ,് നീലേശ്വരം എന്നീ നാലു മേഖലകളിലായി ജൂലൈ 3,4,10,11 എന്നീ തിയ്യതികളില്‍ യോഗ്യതാ മത്സരം നടക്കും. കമ്പ്യൂട്ടര്‍, സ്വര്‍ണ്ണ നാണയം തുടങ്ങി നിരവധി സമ്മാനങ്ങളാണ് വിജയികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ലത്തീഫ് പള്ളത്തടുക്ക, സി എന്‍ ആരിഫ്, യാസീന്‍ നീലേശ്വരം, ആരിഫ് മച്ചമ്പാടി എന്നീ നാലു മേഖലാ കണ്‍വീനര്‍മാരുടെ നേതൃത്വത്തിലാണ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നത്. മത്സരവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് കാസറഗോഡ് 9846899313, നീലേശ്വരം 9947688284, കുമ്പള 9995505224, മഞ്ചേശ്വരം 8089347356 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. മലയാളത്തിലാദ്യമായി സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ സര്‍ഗോത്സവത്തില്‍ കണ്ണികളാവാന്‍ ഗള്‍ഫ് പ്രവര്‍ത്തകരും ഒരുങ്ങിക്കഴിഞ്ഞു. |
Sunday, June 20, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment
thank you my dear friend