ഇശല്‍മഴ കമ്പ്യൂട്ടര്‍ സമ്മാനിച്ചു. |
കാസറഗോഡ്: മുഹിമ്മാത്ത് സമ്മേളന ഭാഗമായി മുഹിമ്മാത്ത് ഡോട്ട് കോം സംഘടിപ്പിച്ച ഓണ്‍ലൈന്‍ ഖിസ്സപ്പാട്ട് മത്സരം ഇശല്‍ മഴ 2010 ഫൈനല്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഒമ്മാം സമ്മാനമായ പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ യൂനുസ് ചെരുമ്പക്ക് സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ തുര്‍ക്കളിഗെ സമ്മാനിച്ചു. രണ്ടാം സമ്മാനമായ ഗോള്‍ഡ് കോയിന്‍ ശാഹിദ് മലപ്പുറത്തിന് സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട നല്‍കി. മൂന്നാം സമ്മാനം അശ്ഫാഖ് തളങ്കരക്ക് സയ്യിദ് കെ എസ് എം തങ്ങള്‍ പയോട്ട സമ്മാനിച്ചു. കാസറഗോഡിലെ പ്രമുഖ കമ്പ്യൂട്ടര്‍ വില്‍പ്പന കേന്ദ്രമായ റിയല്‍ കമ്പ്യൂട്ടര്‍ കമ്പനി, സുല്‍ത്താന്‍ ഗോള്‍ഡ്, ഇബ്രാഹിം സഖാഫി, സിദ്ധീഖ് രിഫാഇ നഗര്‍ തുടങ്ങിയവരാണ് സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തത്. നാല് ഘട്ടങ്ങളിലായി നടന്ന യോഗ്യതാ മത്സരങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട എഴുപത്ത് എട്ട് പേരില്‍ നിന്ന് ഫൈനല്‍ റൗണ്ടില്‍ എത്തിയ 22 പേരാണ് ഫൈനല്‍ മത്സരത്തില്‍ മാറ്റുരച്ചത്. ഫൈനല്‍ റൗണ്ടില്‍ മത്സരിച്ച മുഴുവന്‍ മത്സരാര്‍ത്ഥികള്‍ക്കും പ്രോത്സാഹന സമ്മാനങ്ങള്‍ വിതരണം ചെയ്തു. മുഹിമ്മാത്തില്‍ നടന്ന ഫൈനല്‍ മത്സരം വീക്ഷിക്കാന്‍ നൂറു കണക്കിന് പ്രേക്ഷകര്‍ എത്തിയിരുന്നു. മത്സരം പൂര്‍ണ്ണമായും തത്സമയം മുഹിമ്മാത്ത് ഡോട്ട് കോമില്‍ സംപ്രേക്ഷണം ചെയ്തു. ആയിരക്കണക്കിന് മലയാളി പ്രേക്ഷകര്‍ ഓണ്‍ലൈനിലൂടെ മത്സരം വീക്ഷിക്കുകയും അപ്പപ്പോള്‍ അഭിപ്രായങ്ങള്‍ അറിയിക്കുകയും ചെയ്തു. ഇശല്‍ മഴ 2010 ന്റെ ഓണ്‍ലൈന്‍ വിധികര്‍ത്താവ് ഉമറുല്‍ ഫാറൂഖ് ശ്രീഖണ്ഡപുരം ഖത്തറില്‍ നിന്നും ഓരോ മത്സരാര്‍ത്ഥിയുടേയും ഖിസ്സപ്പാട്ട് കഴിഞ്ഞ ഉടനെ പ്രസ്തുത പാട്ടിനെ കുറിച്ച് അഭിപ്രായങ്ങള്‍ ഓണ്‍ലൈനിലൂടെ പറഞ്ഞത് സദസ്സ്യര്‍ക്ക് പുത്തന്‍ അനുഭവമായി. മലയാളത്തില്‍ ആദ്യമായാണ് ഇത്തരമൊരു മത്സരം സംഘടിപ്പിച്ചത്. അബ്ദല്‍ ലത്തീഫ് പള്ളത്തടുക്ക അവതാരകനായിരുന്നു. മത്സരാര്‍ത്ഥികളേയും വിധി കര്‍ത്താക്കളേയും പ്രേക്ഷകരേയും ഒരു പോലെ ഖിസ്സപ്പാട്ടിന്റെ പുതിയ അനുഭൂതിയിലേക്ക് നയിക്കാന്‍ ലത്തീഫിന്റെ വാക്ചാരുതി വളരെ സഹായകമായി. യൂസുഫ് മാസ്റ്റര്‍ കട്ടത്തടുക്ക, ഇസ്മായില്‍ തളങ്കര, അശ്രഫ് എടക്കര, ഉസ്മാന്‍ സഖാഫി തലക്കി തുടങ്ങിയവര്‍ വിധികര്‍ത്താക്കളായിരുന്നു. മുഹിമ്മാത്ത് വെബ്ടീം അംഗങ്ങളായ അബ്ദുല്‍ ഖാദിര്‍ സഅദി ചുള്ളിക്കാനം, അബ്ദുല്‍ സലാം ഐഡിയ, ആദം സഖാഫി പള്ളപ്പാടി, മുഹ് യിദ്ധീന്‍ ഹിമമി, ഇബ്രാഹിം സഖാഫി കര്‍ണൂര്‍, ഉമര്‍ അന്നടുക്കം തുടങ്ങിയവര്‍ പ്രോഗ്രാം അണിയറ ശില്‍പികളാണ്. സി എന്‍ ആരിഫ് രിഫാഇ നഗര്‍, അബ്ദുശ്ശകൂര്‍ ഇര്‍ഫാനി ചെമ്പിരിക്ക, മുനീര്‍ ഹിമമി മാണിമൂല, ഉമര്‍ സഖാഫി കര്‍ണൂര്‍, ഖാസിം മദനി, അസീസ് ഹിമമി, സിദ്ദീഖ് പൂത്തപ്പലം, നൗഷാദ് അമാനി, ആരിഫ് അറഫ, സി എന്‍ ജഅ്ഫര്‍, യാസീന്‍ നീലേശ്വരം തുടങ്ങിയവര്‍ പരിപാടിയുടെ സംഘാടകരാണ്. |