മതേതര രാഷ്ട്രത്തിലും മൂല്ല്യം സംരക്ഷിച്ച് മുസ്‌ലിമിന് ജീവിക്കാനാവും സ്വാദിഖ് സഖാഫി |
പുത്തിഗെ : ഇസ്‌ലാമിക വ്യവസ്ഥിതി പൂര്‍ണമാകാന്‍ മത രാഷ്ട്രം വോണമെന്ന ചില സംഘടനകളുടെ വാദം വിവരദോഷമാണെന്നും മത രാഷ്ട്രത്തിലെന്ന പോലെ മതേതര രാജ്യത്തും ഇസ്‌ലാമികന്റെ മൂല്യങ്ങളും സംരക്ഷിച്ച് കൊ് തന്നെ മുസ്‌ലിമിന് ജീവിക്കാന്‍ കഴിയുമെന്ന് എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് എന്‍.എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി പറഞ്ഞു. മുഹിമ്മാത്ത് സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിന് തന്നെ മാതൃകാ പരമായി മത സ്വാതന്ത്ര്യം നില നില്‍ക്കുന്ന ഇന്ത്യാ രാജ്യത്ത് അനാവശ്യ വിവാദങ്ങളിലൂടെ ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കാന്‍ ചില സംഘടനകള്‍ ശ്രമിക്കുകയാണ്. ആഗോള തലത്തില്‍ തന്നെ സാമ്പത്തിക, സാംസ്‌കാരിക രംഗത്ത് ഒറു ബദല്‍ വ്യവസ്ഥിതിയായി സര്‍വ്വരാലും അംഗീകാരം നേടി കൊിരിക്കുന്ന ഇസ്‌ലാമിനെ തളര്‍ത്താന്‍ നടക്കുന്ന ശ്രമങ്ങളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്‍മാറണമെന്നും സ്വാദിഖ് സഖാഫി ആവശ്യപ്പെട്ടു. |
Monday, August 02, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment
thank you my dear friend