മുഹിമ്മാത്ത് നഗറില്‍ ശുഭ്ര സാഗരം തീര്‍ത്ത് അഹ്ദല്‍ ആണ്ട് നേര്‍ച്ചയ്ക്ക പ്രൗഢ ഗംഭീര സമാപ്തി. |
കാസര്‍കോട് : സാമൂഹിക ജീര്‍ണതകള്‍ക്കെതിരെ ഒറ്റക്കെട്ടായി മുന്നേറാനും കഷ്ടതയനുഭവിക്കുന്നവരിലേക്ക് കരുണ്യം പകരാനും ആഹ്വാനം ചെയ്ത് പുത്തിഗെ മുഹിമ്മാത്ത് നഗറില്‍ ഒരാഴചയായി നടന്നു വരുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ നാലാം ആണ്ട് നേര്‍ച്ചയ്ക്കും മുഹിമ്മാത്ത് സനദ്ദാന സമ്മേളനത്തിനും പ്രോജ്ജ്വല സമാപ്തി. ദിവസങ്ങളായി തിമിര്‍ത്തു പെയ്തു കൊണ്ടിരുന്ന കര്‍ക്കിട മഴ മാറി നിന്ന ധന്യാന്തരീക്ഷത്തില്‍ നൂറുകണക്കിനു പണ്ഡിതരുടെയും പരശ്ശതം വിശ്വാസികളുടെയും ശുഭ്ര സാഗരം സാക്ഷിയാക്കി 25 ഹിമമി പണ്ഡിതരും ഖുര്‍ആന്‍ പഠനം പൂര്‍ത്തിയാക്കിയ 5 ഹാഫിളുകളും താജുല്‍ ഉലമ സയ്യിദ് അബ്ദു റഹ്മാന്‍ അല്‍ ബുഖാരിയുടെ കരങ്ങളില്‍ നിന്ന് സനദ് ഏറ്റ് വാങ്ങിയതോടെയാണ് ശനിയാഴ്ച രാത്രി വൈകി സമ്മേളനത്തിന് തിരശീല വീണത്. കര്‍മ വിശുദ്ധി കൊണ്ട് സമൂഹത്തിനു മൊത്തം വെളിച്ചം പകര്‍ന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ ദീപ്ത സ്മരണകള്‍ നിറഞ്ഞു നിന്ന വേദിയില്‍ ആ മഹാ മനീഷിയുടെ ജീവിതം മാതൃകയാക്കാന്‍ യുവ സമൂഹത്തോട് നേതാക്കള്‍ ആഹ്വാനം ചെയ്തു. രാവിലെ മുതല്‍ സ്‌പെഷ്യല്‍ വാഹനങ്ങളിലും മറ്റുമായി പ്രവര്‍ത്തകരുടെ പ്രവാഹം തുടങ്ങിയിരുന്നു. 35 ഏക്കര്‍ വരുന്ന മുഹിമ്മാത്തിന്റെ പ്രവിശാലമായ ക്യാമ്പസ് നിറഞ്ഞ് കവിഞ്ഞ് മുഗു റോഡ് മുതല്‍ കട്ടത്തട്ക്ക വരെ ജനം ഒഴുകുകയായിരുന്നു. വൈകിട്ട് അഞ്ച് മണിക്ക് ആരംഭിച്ച സമാപന സനദ് ദാന മഹാ സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് താജുല്‍ ഉലമ സയ്യിദ് അബ്ദുല്‍ റഹ്മാന്‍ അല്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ ചിത്താരി കെ.പി ഹംസ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ സനദ് ദാന പ്രസംഗം നടത്തി. സയ്യിദ് അലി ബാഫഖി തങ്ങള്‍ സ്ഥാന വസ്ത്ര വിതരണം ചെയ്തു. കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി മുഖ്യ പ്രഭാഷണവും തുര്‍ക്കളിഗെ ഇമ്പിച്ചി കോയ തങ്ങള്‍ സമാപന പ്രാര്‍ഥനയും നടത്തി. ജനറല്‍ സെക്രട്ടറി ബി.എസ് അബദുല്ല കുഞ്ഞി ഫൈസി സ്വാഗതം ആശംസിച്ചു. സയ്യിദ് കെ,കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍ സയ്യിദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ അല്‍ ഹൈദ്രോസി, ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍, വി.പി.എം ഫൈസി വില്ല്യാപ്പള്ളി ശാഫി സഅദി നന്താപുര എ.കെ ഇസ്സുദ്ദീന്‍ സഖാഫി, സി.അബ്ദുല്ല മുസ്‌ലിയാര്‍, കെ.പി ഹുസൈന്‍ ശഅദി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, തുടങ്ങിയവര്‍ പ്രസംഗിച്ചു. |
Monday, August 02, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment
thank you my dear friend