കാസര്‍കോട്: എസ്.വൈ.എസ് ആഭിമുഖ്യത്തില്‍ വിശുദ്ധ റമളാന്‍ വിശുദ്ധ ഖുര്‍ആന്‍ എന്ന പ്രമേയത്തില്‍ ആഗസ്റ്റ് ഒന്ന് മുതല്‍ സെപ്തംബര്‍ 10 വരെ സംസ്ഥാന വ്യാപകമായി നടക്കുന്ന റമളാന്‍ ക്യാമ്പയിന് കാസര്‍കോട് ജില്ലയില്‍ ആവേശകരമായ തുടക്കം. ജില്ലാ സുന്നിസെന്ററില്‍ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷത വഹിച്ചു. ബായാര്‍ അബ്ദുല്ല മുസ്‌ലിയാര്‍, എ.ബി മൊയ്തു സഅദി, ഹമീദ് മൗലവി ആലമ്പാടി, ബി.കെ. അബ്ദുല്ല ഹാജി ബേര്‍ക്ക, വിന്‍സന്റ് മുഹമ്മദ് ഹാജി, ശംസുദ്ദീന്‍ ഹാജി പുതിയപുര, നാഷണല്‍ അബ്ദുല്ല, ബശീര്‍ പുളിക്കൂര്‍, അശ്രഫ് കരിപ്പൊടി, ബശീര്‍ മങ്കയം, കെ. പി. മൂസ സഖാഫി, അലങ്കാര്‍ മുഹമ്മദ് ഹാജി, മുഹമ്മദ് തൊട്ടി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ സ്വാഗതവും ഹസ്ബുല്ല തളങ്കര നന്ദിയും പറഞ്ഞു. ക്യാമ്പയിന്‍ ഭാഗമായി റമളാന്‍ പ്രഭാഷണം, തര്‍ബിയ്യ, ബദര്‍ സ്മരണ, റിലീഫ് ഡേ, മോറല്‍ സ്‌കൂള്‍, കുടുംബ സഭ, സമൂഹ സിയാറത്ത്, ഗൃഹസന്ദര്‍ശനം, ഇഫ്താര്‍ മീറ്റ് തുടങ്ങിയ പരിപാടികള്‍ നടക്കും.
Subscribe to:
Post Comments (Atom)
No comments:
Post a Comment
thank you my dear friend