Thursday, July 15, 2010
രൂപയ്‌ക്ക് പുതിയ അടയാളം: കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു
ഡോളറും($), യൂറോയും(€) പോലെ രൂപയ്‌ക്കും ചിഹ്നം. തമിഴ് നാട് സ്വദേശിയും മുംബൈ ഐഐടി വിദ്യാര്‍ത്ഥിയുമായ ടി. ഉദയ കുമാര്‍ രൂപകല്‍പന ചെയ്‌ത അടയാളമാണ് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചത് . ദേവനാഗരി ലിപിയിലെ 'ര'(र) എന്ന അക്ഷരവും , ഇംഗ്ലീഷിലെ 'R' എന്ന അക്ഷരവും ചേര്‍ത്താണ് പുതിയ അടയാളം ഉണ്ടാക്കിയത് . കേന്ദ്ര സര്‍ക്കാര്‍ നടത്തിയ മത്സരത്തില്‍ നിന്ന് തെരഞ്ഞെടുത്ത അഞ്ചു മാതൃകയില്‍ നിന്നാണ് ഉദയ കുമാര്‍ തയാറാക്കിയ ചിഹ്നം തെരഞ്ഞെടുത്തത് . അടയാളത്തിന്റെ മുകളിലെ രണ്ട് വരകള്‍ ദേശീയ പതാകയിലെ നിറങ്ങളെ പതിനിധീകരിക്കും. ഉസയകുമാറിന് സമ്മാനമായി 2.5 ലക്ഷം രൂപ ലഭിച്ചേക്കും.
ഇനി അച്ചടിക്കുന്ന നോട്ടുകളില്‍ പുതിയ ചിഹ്നം ഉണ്ടാകും. അമേരിക്കന്‍ ഡോളര്‍ , ബ്രിട്ടീഷ് പൗണ്ട് , യൂറോ , ജാപ്പനീസ് യെന്‍ എന്നിവയ്‌ക്ക് സ്വന്തമായി ചിഹ്നമുണ്ട് . ബജറ്റ് സമ്മേളത്തില്‍ രൂപയ്‌ക്ക് ചിഹ്നം കണ്ടെത്തുമെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി അറിയിച്ചിരുന്നു.
ഇപ്പോള്‍ Rs,Re,INR എന്നീ അടയാളങ്ങളാണ് ഇന്ത്യന്‍ രൂപയ്‌ക്ക് ഉപയോയിക്കുന്നത് .
ഭീകര സംഘടനകളെ കണ്ടെത്തേണ്ട ഉത്തരവാദിത്തം സര്‍ക്കാറിന്- കാന്തപുരം
മംഗലാപുരം: കേരളത്തില്‍ ഏതൊക്കെയാണ് ഭീകര സംഘടനകളെന്ന് കണ്ടുപിടിക്കേണ്ട ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാറിനാണെന്ന് എ.പി കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍. മംഗലാപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതു സംഘടന ഭീകര പ്രവര്‍ത്തനം നടത്തിയാലും അത് തടയണം. അതിനെതിരെ മറ്റുസംഘടനകള്‍ ഒറ്റക്കെട്ടായി രംഗത്തു വരണം-അദ്ദേഹം ആവശ്യപ്പെട്ടു. മൂവാറ്റുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിമാറ്റിയ സംഭവം അംഗീകരിക്കാനാവില്ല. നിയമത്തെ അക്രമം കൊണ്ട് നേരിടാന്‍ പാടില്ല. സമൂഹത്തില്‍ നിലനില്‍ക്കുന്ന സ്ത്രീധന സമ്പ്രദായത്തിനെതിരെ മംഗലാപുരം ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്റര്‍ വ്യാപകമായി കാമ്പയിന്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീധനം വിഭാവനം ചെയ്യാത്ത മതമാണ് ഇസ്‌ലാം. ഈ സാമൂഹിക വിപത്ത് കാരണം കര്‍ണാടകയുടെ തീരപ്രദേശങ്ങളില്‍ ഒട്ടേറെ പെണ്‍കുട്ടികളുടെ വിവാഹം നടക്കാത്ത സാഹചര്യം ഉണ്ട്്. പെണ്‍കുട്ടികളുടെ വിവാഹത്തിനായി രക്ഷിതാക്കള്‍ക്ക് സ്വത്തുക്കള്‍ വില്‍ക്കേണ്ടി വരികയോ ബാങ്കില്‍ നിന്ന് വായ്പയെടുക്കേണ്ടിയോ വരുന്നുണ്ട്. ഇതിന് പരിഹാരം ഉണ്ടാവണം. സ്ത്രീധനമില്ലാത്ത വിവാഹത്തിന് യുവതലമുറ തയാറാകണം. വിവാഹത്തിലെ ധൂര്‍ത്തും ആഡംബരവും ഒഴിവാക്കാന്‍ കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ടെന്നും കര്‍ണാടകയിലും ഈ മാതൃക പിന്തുടരുമെന്നും നടപ്പാക്കുമെന്നും അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു.
Subscribe to:
Posts (Atom)