രൂപയ്‌ക്ക് പുതിയ അടയാളം: കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു
ഡോളറും($), യൂറോയും(€) പോലെ രൂപയ്‌ക്കും ചിഹ്നം. തമിഴ് നാട് സ്വദേശിയും മുംബൈ ഐഐടി വിദ്യാര്‍ത്ഥിയുമായ ടി. ഉദയ കുമാര്‍ രൂപകല്‍പന ചെയ്‌ത അടയാളമാണ് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചത് . ദേവനാഗരി ലിപിയിലെ 'ര'(र) എന്ന അക്ഷരവും , ഇംഗ്ലീഷിലെ 'R' എന്ന അക്ഷരവും ചേര്‍ത്താണ് പുതിയ അടയാളം ഉണ്ടാക്കിയത് . കേന്ദ്ര സര്‍ക്കാര്‍ നടത്തിയ മത്സരത്തില്‍ നിന്ന് തെരഞ്ഞെടുത്ത അഞ്ചു മാതൃകയില്‍ നിന്നാണ് ഉദയ കുമാര്‍ തയാറാക്കിയ ചിഹ്നം തെരഞ്ഞെടുത്തത് . അടയാളത്തിന്റെ മുകളിലെ രണ്ട് വരകള്‍ ദേശീയ പതാകയിലെ നിറങ്ങളെ പതിനിധീകരിക്കും. ഉസയകുമാറിന് സമ്മാനമായി 2.5 ലക്ഷം രൂപ ലഭിച്ചേക്കും.
ഇനി അച്ചടിക്കുന്ന നോട്ടുകളില്‍ പുതിയ ചിഹ്നം ഉണ്ടാകും. അമേരിക്കന്‍ ഡോളര്‍ , ബ്രിട്ടീഷ് പൗണ്ട് , യൂറോ , ജാപ്പനീസ് യെന്‍ എന്നിവയ്‌ക്ക് സ്വന്തമായി ചിഹ്നമുണ്ട് . ബജറ്റ് സമ്മേളത്തില്‍ രൂപയ്‌ക്ക് ചിഹ്നം കണ്ടെത്തുമെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി അറിയിച്ചിരുന്നു.
ഇപ്പോള്‍ Rs,Re,INR എന്നീ അടയാളങ്ങളാണ് ഇന്ത്യന്‍ രൂപയ്‌ക്ക് ഉപയോയിക്കുന്നത് .
No comments:
Post a Comment
thank you my dear friend