ദിപ്ത സ്മരണയില്‍ നിറയുമീ നമ്മുടെ ഈ ദിനരാത്രങ്ങള്‍ പ്രഭാതപൂരിതമാക്കിയ ഉന്നതനായ ദൈവത്തെ സ്തുതിക്കാം..
ഞാനിഷ്ടപ്പെടുന്ന എന്റെ മനസ്സിനറിയാത്ത ഞാന്‍ കണ്ടിട്ടില്ലാത്ത എന്റെ പ്രിയപ്പെട്ടവര്‍ക്കായ് കേഴുന്നു ഞാന്‍....
മനോഹരമായ ഭൂമിയില്‍ മറക്കാനാവത്ത ഒന്ന് ഞാന്‍ കണ്ടെത്തി അത് `മുത്ത് റസൂലിനെയായിരുന്നു` ഹൃദയ ഭാഷയ്ക്ക് തുടിപ്പ് നല്‍കിയ എന്‍ ഹൃദയാന്തരത്തില്‍ നിന്നും നന്മക ള്‍ നേരുന്നു, ഒരായിരം നന്മകള്‍
റസൂലെ; അങ്ങ് നമുക്ക് വിരിച്ചത് സ്‌നേഹത്തിന് ഭാഷയോ ലിപിയോ എന്തോ, അതിന് അതിര്‍ വരമ്പുകളുണ്ടോ..? എന്നറിയില്ല, എനിക്ക് പക്ഷെ, എനിക്ക് അങ്ങയോടുള്ള സ്‌നേഹം അതിര്‍വചനീയവും,
അനശ്വരവുമാണ്. |