Monday, March 15, 2010
കര്‍ണാടക സംസ്ഥാന എസ്‌എസ്‌എഫ് ഭാരവാഹികള്‍
സ്വപ്‌ന നഗരി ശുഭ്ര സാഗരം തീര്‍ത്ത് അന്താരാഷ്ട്ര മീലാദ് സമ്മേളനം; സ്‌ത്രീ പ്രശ്‌നങ്ങള്‍ക്ക് സംവരണം പരിഹാരമല്ല: കാന്തപുരം
ഉദ്‌ഘാടനം : ഡോ. ഉമര്‍ അബ്‌ദുല്ല അല്‍കാമില്‍ (മക്ക)
കോഴിക്കോട്: നിയമ നിര്‍മാണ സഭകളില്‍ സംവരണമേര്‍പ്പെടുത്തുന്നത് കൊണ്‌ട് മാത്രം സ്‌ത്രീകളുടെ പ്രശ് നങ്ങള്‍ പരിഹരിക്കപ്പെടില്ലെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസ്‌താവിച്ചു. അന്താരാഷ്ട്ര മിലാദ് സമ്മേളനത്തില്‍ മദ്‌ഹുര്‍റസൂല്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്‌ത്രീ സംരക്ഷണത്തിന്റെയും സ്വാതന്ത്യത്തിന്റെയും നിയമ നിര്‍ദ്ദേശങ്ങളും അഹ്വാനങ്ങളും വനരോദനങ്ങളായി പരിണമിക്കുകയാണ്. രാഷ്ട്രീയവും സാമൂഹികവുമായ ഒട്ടേറെ പ്രതിസന്ധികളാണ് സ്‌ത്രീ സമൂഹം ഇന്ന് നേരിടുന്നത്. കുടുംബ ജീവിതത്തിലും അവള്‍ പരീക്ഷണ വിധേയയാണ്. സ്‌ത്രീ സ്വാതന്ത്രത്തിന് വേണ്‌ടി രംഗത്തിറങ്ങുന്നവരും നിയമ നിര്‍മാണ സഭകളില്‍ ബില്‍ അവതരിപ്പിച്ച് സ്‌ത്രീ പക്ഷത്തിനൊപ്പം നില്‍ക്കാന്‍ പാടുപെടുന്നവരും സ്‌ത്രീകളുടെ യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്നും ഒളിച്ചോടുകയാണ്. സ്വതന്ത്ര ഇന്ത്യയില്‍ നിരവധി മുന്നേറ്റങ്ങള്‍ നടന്നെങ്കിലും സ്‌ത്രീ അവകാശ സംരക്ഷണത്തിനുള്ള ക്രിയാത്‌മകമായ പ്രവര്‍ത്തനങ്ങൊളൊന്നും നടന്നിട്ടില്ലെന്നതാണ് നേര്.
സ്‌ത്രീ സമൂഹത്തിന്റെ ഉന്നമനത്തിന് ആവശ്യമായിട്ടുള്ളത്, കല്‍പ്പിച്ചുകൊടുക്കുന്നതും നിര്‍മിച്ചെടുക്കുന്നതുമായ നിയമങ്ങളല്ല. മറിച്ച് മൂല്യബോധത്തിലൂന്നിയ സന്ദേശങ്ങളും വ്യവസ്ഥകളുമാണ്. മനുഷ്യ നിര്‍മിതമായ നിയമങ്ങള്‍ ആത്യന്തിക പ്രയോജനം വരുത്തില്ലെന്നും വിജയപ്രദമാകില്ലെന്നും സിദ്ധാന്തിക്കുകയാണ് ഇസ്‌ലാം ചെയ്‌തിരിക്കുന്നത്. പോരാടിയും സമ്മര്‍ദം ചെലുത്തിയും സംവരണ ബില്‍ പാസ്സാക്കിയെടുത്തതില്‍ അഭിമാനം തൂകുന്ന സ്‌ത്രീ പക്ഷ വാദികള്‍ പക്ഷേ, തങ്ങല്‍ അനുഭവിക്കുന്ന ആന്തരിക സംഘര്‍ഷങ്ങളില്‍ ഖിന്നരാണ്- കാന്തപുരം പറഞ്ഞു.
മദ്യക്കോള അനുവദിക്കില്ല ഡിവിഷന്‍ സാഹ്‌യാന ധര്‍ണ്ണകള്‍ ആരംഭിച്ചു
മദ്യക്കോളക്കെതിരെ കിഴിശ്‌ശേരിയില്‍ എസ്‌എസ്‌എഫ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ റാലി
മലപ്പുറം: മദ്യക്കോള അനുവദിക്കില്ല എന്ന പ്രമേയത്തില്‍ എസ്‌എസ്‌എഫ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഡിവിഷന്‍ സായാഹ്‌ന ധര്‍ണ്ണകള്‍ക്ക് ജില്ലയില്‍ തുടക്കമായി. വീര്യം കുറഞ്ഞ മദ്യം പൊതുവിപണിയില്‍ എത്തിക്കുക വഴി വളര്‍ന്നു വരുന്ന തലമുറയെ മദ്യത്തിന്റെ അടിമകളാക്കുകയാണെന്നും ഇത്തരം തെറ്റായ നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നും ധര്‍ണ്ണകള്‍ ആവശ്യപെട്ടു. ഇതിന്റെ ഭാഗമായി കൊണേ്‌ടാട്ടി ഡിവിഷന്‍ കമ്മറ്റിക്കുകീഴില്‍ കിഴിശ്‌ശേരിയില്‍ സാഹ്‌യാന ധര്‍ണ്ണ നടത്തി. അല്‍ അമീന്‍ അഹ്‌സനി, അബ്‌ദുറഊഫ് ജൗഹരി, ബഷീര്‍ സഖാഫി നേതൃത്വം നല്‍കി. കെ.പി ശമീര്‍, ഇബ്രാഹീം മുണ്‌ടക്കല്‍ പ്രസംഗിച്ചു.
മതസ്ഥാപനങ്ങള്‍ ദുരുപയോഗംചെയ്യരുത്:എസ്‌വൈഎസ്
മലപ്പുറം: രാഷ്‌ടീയ അജണ്‌ടകള്‍ നടപ്പിലാക്കാന്‍ മതസ്ഥാപനങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് ഖേദകരമാണെന്നും രാഷ്‌ടീയത്തിന്റെ പേരില്‍ മതസ്ഥാപനങ്ങളില്‍ സംഘര്‍ഷം സൃഷ്‌ടിക്കുന്നത് അനുവദിക്കാനാകില്ലെന്നും എസ്‌വൈഎസ് ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. മലപ്പുറം ജില്ലയിലെ ഉണ്യാലില്‍ സംഘര്‍ഷം സൃഷ്‌ടിച്ച് മതസ്ഥാപനം കൈയേറാന്‍ ശ്രമിക്കുന്നത് ആരായാലും അവരെ നിയമത്തിനു മുന്നില്‍ കൊണ്‌ടുവരണം. വിവാദങ്ങളില്‍ പ്രസ്ഥാനത്തെ വലിച്ചിഴക്കുന്നത് ഖേദകരമാണ്. മഹല്ലിലെ ഐക്യത്തിനും ജനങ്ങളുടെ സമാധാനപൂര്‍ണമായ സൈ്വര ജീവിത്തിനും ബന്ധപ്പെട്ടവര്‍ വഴിയൊരുക്കണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പികെ എം സഖാഫി അദ്ധ്യക്ഷത വഹിച്ചു. വണ്‌ടൂര്‍ അബ്‌ദുറഹ്‌മാന്‍ ഫൈസി, സിപി സൈതലവി മാസ്റ്റര്‍, കൂറ്റമ്പാറ അബ്‌ദുറഹ്‌മാന്‍ ദാരിമി, പിഎം മുസ്‌തഫ മാസ്റ്റര്‍ കോഡൂര്‍, വടശ്‌ശേരി ഹസന്‍ മുസ്‌ലിയാര്‍, അലവി സഖാഫി കൊളത്തൂര്‍, കെടി ത്വാഹിര്‍ സഖാഫി, എ മുഹമ്മദ് പറവൂര്‍, ടി അലവി പുതുപറമ്പ് സംബന്ധിച്ചു.
യുനീക് എഡുകോം സെന്ററിന് കാന്തപുരം ശിലയിട്ടു
തൃക്കരിപ്പൂര്‍: ഉദിനൂര്‍ മഹല്ല് സുന്നി യുവജന സംഘത്തിന്റെ കീഴില്‍ നിര്‍മ്മിക്കുന്ന ബഹുമുഖ വിജ്ഞാന കേന്ദ്രമായ യുനീക് എഡുകോം സെന്ററിന്റെ ശിലാസ്ഥാപനം സുന്നി ജംഇയ്യത്തുല്‍ ഉലമ അഖിലേന്ത്യാ ജന.സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വ്വഹിച്ചു. എം.എ അബ്‌ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ മുഖ്യാതിഥിയായിരുന്നു. ചടങ്ങില്‍ മഹല്ലില്‍ നിന്നും ഉന്നത വിദ്യാഭ്യാസം നേടിയ ഡോ. ആഇശയെ അനുമോദിച്ചു. പ്രമുഖ പണ്ഡിതര്‍, രാഷ് ട്രീയ-സാമൂഹിക-സാംസ്‌കാരിക നേതാക്കള്‍ സംബന്ധിച്ചു.
ജാമിഅ: സഅദിയ്യയുടെ കീഴില്‍ പഠനം പൂര്‍ത്തിയാക്കിയ ഡോ. പി ആഇശക്കുള്ള എസ് വൈ എസ് ഉപഹാരം നൂറുല്‍ ഉലമ എം എ അബ്‌ദുല്‍ഖാദിര്‍ മുസ്‌ലിയാരില്‍ നിന്ന് ആയിശയുടെ സഹോദരന്‍ ജാബിര്‍ ഏറ്റുവാങ്ങുന്നു
സെന്ററിനു കീഴില്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, വനിത കോളജ്, ഹെല്‍ത്ത് സെന്റര്‍, കിന്റര്‍ഗാര്‍ട്ടന്‍, നഴ്‌സിംഗ്, തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍, ഐ.ടി-ജേര്‍ണലിസം പഠന കേന്ദ്രങ്ങള്‍, പ്രവാസി പുനരധിവാസം എന്നിവ നിലവില്‍ വരുമെന്ന് സംഘാടകര്‍ അറിയിച്ചു.
Subscribe to:
Posts (Atom)