തൃക്കരിപ്പൂര്‍: ഉദിനൂര്‍ മഹല്ല് സുന്നി യുവജന സംഘത്തിന്റെ കീഴില്‍ നിര്‍മ്മിക്കുന്ന ബഹുമുഖ വിജ്ഞാന കേന്ദ്രമായ യുനീക് എഡുകോം സെന്ററിന്റെ ശിലാസ്ഥാപനം സുന്നി ജംഇയ്യത്തുല്‍ ഉലമ അഖിലേന്ത്യാ ജന.സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വ്വഹിച്ചു. എം.എ അബ്‌ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ മുഖ്യാതിഥിയായിരുന്നു. ചടങ്ങില്‍ മഹല്ലില്‍ നിന്നും ഉന്നത വിദ്യാഭ്യാസം നേടിയ ഡോ. ആഇശയെ അനുമോദിച്ചു. പ്രമുഖ പണ്ഡിതര്‍, രാഷ് ട്രീയ-സാമൂഹിക-സാംസ്‌കാരിക നേതാക്കള്‍ സംബന്ധിച്ചു.
ജാമിഅ: സഅദിയ്യയുടെ കീഴില്‍ പഠനം പൂര്‍ത്തിയാക്കിയ ഡോ. പി ആഇശക്കുള്ള എസ് വൈ എസ് ഉപഹാരം നൂറുല്‍ ഉലമ എം എ അബ്‌ദുല്‍ഖാദിര്‍ മുസ്‌ലിയാരില്‍ നിന്ന് ആയിശയുടെ സഹോദരന്‍ ജാബിര്‍ ഏറ്റുവാങ്ങുന്നു
സെന്ററിനു കീഴില്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, വനിത കോളജ്, ഹെല്‍ത്ത് സെന്റര്‍, കിന്റര്‍ഗാര്‍ട്ടന്‍, നഴ്‌സിംഗ്, തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍, ഐ.ടി-ജേര്‍ണലിസം പഠന കേന്ദ്രങ്ങള്‍, പ്രവാസി പുനരധിവാസം എന്നിവ നിലവില്‍ വരുമെന്ന് സംഘാടകര്‍ അറിയിച്ചു.
No comments:
Post a Comment
thank you my dear friend