മഞ്ചേശ്വരം: ഉത്തരകേരളത്തിലെ മഞ്ചേശ്വരം മള്ഹറു നൂരീല്‍ ഇസ്ലാമിത്ത അ്ലീമിയയുടെ ആഭിമുഖ്യത്തില്‍ 25 ദിവസം നീണ്ടു നിന്ന മീലാദ് ജല്‍സ സമാപിച്ചു. ഞായറാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ ആരംഭിച്ച വിവിധയിനം പരിപാടികളില്‍ കേരള, കര്‍ണാടകയിലെ സദാത്തീങ്ങളുടെയും പണ്ഡിതന്മാരൂടെയും സാനിധ്യത്തില്‍ ആയിരങ്ങളെ സാക്ഷി നിര്‍ത്തി മള്ഹര്‍ ബുഖാരി കമ്പൗണ്ട് പുളകിതമായി. മൗലിദ് സദസ് ബുര്‍ദ: ആസ്വാദനം, പ്രാസ്ഥാനിക കൂട്ടായ്മ, ഹുബ്ബുര്‍ റസൂല്‍ പ്രഭാഷണം, സ്വലാത്ത് മജ്‌ലിസ് തുടങ്ങിയ പരിപാടികളില്‍ സയ്യിദ് ജലാലുദ്ധീന്‍ ഉജിരെ, കെ എസ് എം പയോട്ട മുഈനൂദ്ധീന്‍ ബംഗലൂരൂ, സയ്യിദ് ഹസ്സനൂല്‍ അഹ്ദല്‍ തങ്ങള്‍, കര്‍ണാടക എസ് എസ് എഫ് പ്രസി: ഷാഫി സഅദി നന്താപുരം, അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍, കാന്തപുരം എ പി മുഹമ്മദ് മുസ്ലിയാര്‍, ആലിക്കൂഞ്ഞി മുസ്ലിയാര്‍ ഷിറിയ, എ കെ അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍, സയ്യിദ് അത്താ ഉല്ലാ തങ്ങള്‍ ഉദ്യാവര, മൂസ സഖാഫി കളത്തൂര്‍ തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചു. സ്ഥാപന സാരഥി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂക്ക് തങ്ങള്‍ പൊസോട്ട് മീലാദ് സന്ദേശവും സ്വലാത്ത് ദുആക്ക് നേതൃത്വം നല്‍കി.
Tuesday, March 09, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment
thank you my dear friend