Monday, January 11, 2010

സഅദിയ്യ വാര്‍ഷികാഘോഷത്തിന്‌ പൊലിമ പകര്‍ന്ന്‌ അനാഥ ബാലികയുടെ നികാഹ്‌

ദേളി ജാമിഅ സഅദിയ്യ അറബിയ്യ യുടെ 40 ാം വാര്‍ഷികഘോഷ പരിപാടികള്‍ക്ക്‌ പൊലിമ പകര്‍ന്ന്‌ ഒരു അനാഥ ബാലികയ്‌ക്ക്‌ മംഗല്യ സൗഭാഗ്യം. നാല്‌ ദിവസം നീണ്ട്‌ നില്‍ക്കുന്ന സമ്മേളന പരിപാടികളുടെ ഉദ്‌ഘാടനം കഴിഞ്ഞയുടനെ സമ്മേളന നഗരി മംഗല്യ വേദിയായി മാറുകയായിരുന്നു. സഅദിയ്യ യതീം ഖാനയില്‍ ഒമ്പത്‌ വര്‍ഷമായി പഠിച്ച്‌ കൊണ്ടിരിക്കുന്ന അഫ്‌ളലുല്‍ ഉലമ വിദ്യാര്‍ഥിനി ഉമ്മു കുല്‍സൂമും എസ്‌.എസ്‌.എഫ്‌ കാഞ്ഞങ്ങാട്‌ മുന്‍ ഡിവിഷന്‍ സെക്രട്ടറി ബശീര്‍ സഅദി മുട്ടുംതലയും തമ്മിലുള്ള നികാഹ്‌ നൂറ്‌ കണക്കിന്‌ സയ്യിദുമാരുടെയും പണ്‌ഡിതന്‍മാരുടെയും സാനിധ്യത്തില്‍ സമ്മേളന നഗരിയില്‍ വെച്ച്‌ നടന്നു. എസ്‌.വൈ.എസ്‌ ജില്ലാ പ്രസിഡന്റ്‌ സയ്യിദ്‌ മുഹമ്മദ്‌ ഉമറുല്‍ ഫാറൂഖ്‌ അല്‍ ബുഖാരി കാര്‍മികത്വം വഹിച്ചു. മൗലാനാ എം.എ അബ്‌ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ സഅദിയ്യ യുടെ ഉപഹാരം സമ്മാനിച്ചു. സയ്യിദ്‌ കെ.എസ്‌ ആറ്റക്കോയ തങ്ങള്‍, സയ്യിദ്‌ ജാഫര്‍ സാദിഖ്‌ തങ്ങള്‍, എ.കെ അബ്‌ദുല്‍ റഹ്‌മാന്‍ മുസ്‌ലിയാര്‍,എ.പി അബ്‌ദുല്ല മുസ്‌ലിയാര്‍, യതീം ഖാന മാനേജര്‍ ഹമീദ്‌ മൗലവി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. മുട്ടുംന്തലയിലെ അബ്‌ദുല്‍ റഹ്‌മാന്‍ മകന്‍ ബശീര്‍ സഅദിയും അബൂദാബില്‍ ജോലി ചെയ്‌ത്‌ വരികയാണ്‌. അനാഥ ബാലികയെ ജീവിത സഖിയാക്കാന്‍ മുന്നോട്ട്‌ വരിക വഴി മാതൃകയായിരിക്കുകയാണ്‌ സഅദികൂടിയായ ഈ യുവാവ്‌. ഉമ്മുകുല്‍സൂമിന്റെ സഹോദരിയുടെ നികാഹ്‌ മുമ്പ്‌ സഅദിയ്യയുടെ കാര്‍മികത്വത്തില്‍ നടന്നിരുന്നു . ധര്‍മത്തടുക്കയിലെ മര്‍ഹൂം അബ്‌ദുല്‍ റഹ്‌മാന്റെ മകളാണ്‌. സഅദിയ്യ യതീം ഖാനയില്‍ പഠിച്ചിറങ്ങുന്നവര്‍ക്ക്‌ അനുയോജ്യരായ വരന്മാരെ കൂടെ കണ്ടെത്തി യതീം ഖാനകള്‍ക്ക്‌ മാതൃകയാവുകയാണ്‌ സഅദിയ്യ. ഇതിനകം എട്ട്‌ അനാഥ പെണ്‍കുട്ടികളുടെ നികാഹ്‌ സഅദിയ്യ നടത്തി കൊടുത്തിട്ടുണ്ട്‌.

No comments:

Post a Comment

thank you my dear friend