സുന്നി ബാല സംഘം വേനല്‍ സമ്മേളനം 22 ന് |
കുമ്പള: സുന്നി ബാല സംഘം കുമ്പള സോണല്‍ വേനല്‍ സമ്മേളനം മെയ് 22 ന് ഉപ്പളയില്‍ നടക്കും.രാവിലെ 9ന് ബേകൂര്‍ ഹൈസ്‌കൂളില്‍ കുമ്പള ഡിവിഷന്‍ എസ്.എസ്.എഫ് പ്രസിഡന്റ് അശ് റഫ് സഅദി ആരിക്കാടി മഴവില് പതാക ഉയര്‍ത്തും. തുടര്‍ന്ന് വിവിധ ബാച്ചുകളായി തിരിഞ്ഞ് വിബ്‌ജിയോര്‍ അംഗങ്ങള്‍ ക്ലാസ് റൂമികളിലെത്തും. ശേഷം വിവധ വിഷയങ്ങളില്‍ ക്ലാസുകള്‍, ക്വിസ്‌് മത്സരം, ഐസ് ബ്രേക്കിംഗ്, തുടങ്ങിയവ നടക്കും. വൈകിട്ട് നാലിന് നടക്കുന്ന പ്രകടനത്തില്‍ സര്‍ക്കിളുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിബ്‌ജിയോര്‍ അംഗങ്ങള്‍ക്ക് പുറമേ യൂണിറ്റുകളില്‍ നിന്ന് മുഴുവന്‍ പ്രവര്‍ത്തകകും അണിനിരക്കും. മഴവില്‍ പതാകയും വര്‍ണാഭമായ ബലൂണുകളും പ്ലക്കാര്‍ഡുകളും റാലിക്ക് കൊഴുപ്പേകും. അശ്ലീലതയും ആഭാസങ്ങളും ബാല്യങ്ങളെ ചൂഴ്‌ന്നെടുക്കുമ്പോള്‍ അവയ്‌ക്കെതിരെ നന്മയുടെ കൂട്ടുകാരാകാന്‍ പ്രതിജ്ഞ പുതുക്കി നീലവാനില്‍ സൗഹൃദത്തിന്റെ പുതിയ മാരിവില്ലുകള്‍ ഉദിപ്പിച്ച് സുന്നി ബാല സംഘം വേനല്‍ സംഗംമം സമാപിക്കും. |
Thursday, May 20, 2010
സുന്നി സെന്റെര്‍ ശിലാസ്ഥാപനവും സുന്നി സമ്മേളനവും ജൂണ്‍ 5 ന് |
മുളേറിയ: പള്ളപ്പാടി ശാഖ എസ് വൈ എസ്, എസ് എസ് എഫ് സങ്കടനകളുടെ കീഴില്‍ നിര്‍മ്മിക്കുന്ന സുന്നി സെന്ററിന്റെ ശിലാസ്ഥാപനം ജൂണ്‍ 5 ന് നടക്കും. ശിലാസ്ഥാപനത്തോടനുബന്ദിച്ചു നടക്കുന്ന സുന്നി സമ്മേളനത്തില്‍ പേരോട് അബ്ദുറഹിമാന്‍ സഖാഫി അടക്കമുള്ള സുന്നി പണ്ഡിതന്മാരും സംഘടന നേതാക്കളും സംബന്തിക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു. ജീവ കാരുണ്യ പ്രവര്‍ത്തങ്ങളടക്കം വിവിധ സംരംഭങ്ങള്‍ നടത്തിവരുന്ന ബെള്ളൂര്‍ പഞ്ചായത്തിലെ യുനിറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ എകോപ്പിക്കുവാനും യുവതലമുറയില്‍ വര്‍ധിച്ചുവരുന്ന അധാര്‍മ്മികക്കെതിരെ ക്രിയാത്മകമായി ഇടപെടല്‍ നടത്തുവാനും സുന്നി സെന്റര് യധാര്ത്യമാകുന്നടോടെ സാധിക്കും |
400 സൗഹൃദ ഗ്രാമങ്ങള്‍: ജില്ലാ എസ്. വൈ എസിന് വിപുലമായ പ്രവര്‍ത്തന പദ്ധതി |
കാസര്‍കോട്: സേവന മേഖലക്ക് ഊന്നല്‍ നല്‍കി അടിസ്ഥാന ഘടകങ്ങളായ യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് ജില്ല എസ്. വൈ എസിന് കീഴില്‍ വിപുലമായ പ്രവര്‍ത്തന പദ്ധതികള്‍ക്ക് വിദ്യാനഗര്‍ സഅദിയ്യ സെന്ററില്‍ സമാപിച്ച ജില്ലാ എക്‌സിക്യൂട്ടീവ് ക്യാമ്പ് അന്തിമ രൂപം രൂപം നല്‍കി. 2010-13 കാലയളവിലേക്കായി സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ കര്‍മ രേഖ അടിസ്ഥാനമാക്കിയായിരിക്കും വരുന്ന മൂന്ന് വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ സ്‌നേഹ സമൂഹം സുരക്ഷിത നാട് എന്ന സന്ദേശവുമായി സൗഹൃദ ഗ്രാമം ക്യാമ്പയില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കം കുറിച്ചു. സൗഹാര്‍ദ്ദവും സഹിഷ്ണുതയും നിലനില്‍ക്കുന്ന 400 സൗഹൃദ ഗ്രാമങ്ങള്‍ സൃഷ്ടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന ക്യാമ്പയിന്‍ ആഗസ്റ്റ് 15 വരെ നീണ്ട് നില്‍ക്കും. ജില്ലാതല സെമിനാര്‍, മേഖലാ ഓപ്പണ്‍ ഫോറം, പഞ്ചായത്ത്തല ചര്‍ച്ചാ സമ്മേളനം എന്നിവക്കു പുറമെ ഗ്രാമങ്ങളില്‍ സൗഹൃദ സദസ്സുകള്‍, സൗഹൃദ കുടുംബം, ജന സമ്പര്‍ക്കം തുടങ്ങിയ പരിപടികള്‍ സംഘടിപ്പിക്കും. മുസ്‌ലിം മഹല്ലുകള്‍ കേന്ദ്രീകരിച്ച് ദിശാ ബോധമുള്ള സമൂഹത്തെ വാര്‍ത്തെടുക്കാനുമുള്ള പദ്ധതികളും നടപ്പിലാക്കും. മതവിരുദ്ധ നിക്കങ്ങള്‍ക്കെതിരെ ബഹുജനങ്ങളെയും സ്ത്രീകളെയും കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും. രാജ്യദ്രോഹം, തീവ്രവാദം, ഭീകരവാദം വര്‍ഗീയത തുടങ്ങിയ പ്രവണതകള്‍ക്കെതിരെ കണിശ നിലവപാട് സ്വീകരിക്കുന്നതോടൊപ്പം മുസ്‌ലിം യുവതയെ അത്തരം നടപടികളില്‍ നിന്നും തടയുന്നതിനുമുള്ള പദ്ധതികളും പ്രവര്‍ത്തന കാലയളവില്‍ നടപ്പാക്കും. ആതുര സേവന രംഗത്ത് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള 'സാന്ത്വന'ത്തിന് കീഴില്‍ ജില്ലയിലെ പ്രധാന ആശുപത്രികള്‍ കേന്ദ്രീകരിച്ച് വിപുലമായ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തും. ജില്ലയില്‍ രൂപീകൃതമായ 1111 അംഗ സന്നദ്ധ സേവക സംഘത്തെ ഇതിനായി ഉപയോഗപ്പെടുത്തും. സംഘടനയുടെ ആശയാദര്‍ശങ്ങള്‍ സര്‍വ്വ വ്യപകമാക്കുന്നതിന് പര്യപ്തമായി അടിസ്ഥാന ഘടകങ്ങളെ കൂടുതല്‍ ക്രിയാത്മകവും കാര്യക്ഷമമാക്കുന്നതിതിനാണ് പ്രവര്‍ത്തന കാലയളവില്‍ കൂടുതല്‍ പരിഗണന നല്‍കുന്നത്. ഇതിനായി ജില്ലയിലെ 400 എസ്.വൈ.എസ് യൂണിറ്റുകളെ മാതൃകാ ദഅ്‌വാ സെന്ററുകളായി വളര്‍ത്തിക്കൊണ്ട് വരും. ജില്ലാ എസ്.വൈ.എസ് ക്യാമ്പില്‍ ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങള്‍ക്കു പുറമെ എട്ട് മേഖലളകളില്‍ നിന്നുള്ള പ്രസിഡന്റ് സെക്രട്ടറി, ട്രഷറര്‍മാരും പങ്കെടുത്തു. നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ സ്വാഗതവും സെക്രട്ടറ ിമുനീര്‍ ബാഖവി തുരുത്തി നന്ദിയും പറഞ്ഞു |
മതപരമായ വേഷങ്ങള്‍ക്ക് സ്‌കൂളുകളില്‍ വിലക്കേര്‍പ്പെടുത്തരുത് : എസ് വൈ എസ് |
(basheer pulikoor)കോഴിക്കോട്: ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ പരിരക്ഷിക്കുവാനും രാജ്യത്തിന്റെ സാസ്‌കാരിക പാരമ്പര്യം നിലനിര്‍ത്താനും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിവിധ മതവിഭാഗങ്ങളുടെ തനതു വേഷവിധാനങ്ങള്‍ സ്വീകരിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് സ്വാതന്ത്ര്യം വകവെച്ചു നല്‍കുകയാണ് വേണ്ടതെന്ന് വെട്ടിച്ചിറ മജ്മഇല്‍ നടന്ന എസ്‌വൈഎസ് സംസ്ഥാന സാരഥി സംഗമം അഭിപ്രായപ്പെട്ടു. മതപരമായ വേഷങ്ങള്‍ നിരാകരിക്കുക വഴി അസഹിഷ്ണുത വളര്‍ത്തുകയും വിദ്യാര്‍ഥികളെ മാനസികമായി പിഡിപ്പിക്കുകയും ചെയ്യുന്നത് ആശങ്കജനകമാണെന്ന് സംഗമം ചൂണ്ടിക്കാട്ടി. എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ ഇ.സുലൈമാന്‍ മുസ്‌ലിയാര്‍ സംഗമം ഉല്‍ഘാടനം ചെയ്തു. പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, എന്‍.അലി അബ്ദുല്ല വിഷയമവതരിപ്പിച്ചു. കെ.കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍, മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസി, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, സി.പി സെയ്തലവി മാസ്റ്റര്‍, മുഹമ്മദ് പറവൂര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. മജീദ് കക്കാട് സ്വാഗതവും എ സൈഫുദ്ദീന്‍ ഹാജി നന്ദിയും പറഞ്ഞു. നീലഗിരി അടക്കമുള്ള 15 ജില്ലകളെ പ്രതിനിധീകരിച്ച് 165 ഭാരവാഹികള്‍ സംബന്ധിച്ചു. |
സാന്ത്വനം, സൗഹൃദ ഗ്രാമം:എസ്‌വൈ എസിന്‌വിപുലമായ കര്‍മ പദ്ധതി
സേവന മേഖലക്ക് ഊന്നല്‍ നല്‍കി അടിസ്ഥാന ഘടകങ്ങളായ യൂണിറ്റുകള്‍
കേന്ദ്രീകരിച്ച് എസ്‌വൈ എസിന് ജില്ലയില്‍ വിപുലമായ പദ്ധതികള്‍. 2010-13
പ്രവര്‍ത്തന കാലയളവിലേക്കായി സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ കര്‍മ രേഖ
പ്രകാരം ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മലപ്പുറത്ത് നടന്ന ജില്ലാ
എക്‌സിക്യൂട്ടീവ് ക്യാമ്പ് രൂപം നല്‍കി. സംഘടനയുടെ ആശയാദര്‍ശങ്ങള്‍ സര്‍വ്വ
വ്യപകമാക്കുന്നതിന് പര്യപ്തമായി അടിസ്ഥാന ഘടകങ്ങളെ കൂടുതല്‍ ക്രിയാത്മകവും
കാര്യക്ഷമമാക്കുന്നതിതിനാണ് പ്രവര്‍ത്തന കാലയളവില്‍ പ്രഥമ പരിഗണന
നല്‍കുന്നത്. ആതുര സേവന രംഗത്ത് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള
'സാന്ത്വന'ത്തിന് കീഴില്‍ ജില്ലയിലെ പ്രധാന ആശുപത്രികള്‍ കേന്ദ്രീകരിച്ച്
വിപുലമായ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തും. ജില്ലയില്‍ രൂപീകൃതമായ
അയ്യായിരത്തില്‍ പരം വരുന്ന സന്നദ്ധ സേവക സംഘത്തെ ഇതിനായി
ഉപയോഗപ്പെടുത്തും.'സൗഹൃദഗ്രാമം' പദ്ധതിയുടെ ഭാഗമായി ജില്ലയില്‍
സൗഹാര്‍ദ്ദവും സഹിഷ്ണുതയും നിലനില്‍ക്കുന്ന 1200 സൗഹൃദ ഗ്രാമങ്ങള്‍
സൃഷ്ടിച്ചെടുക്കുകയും മുസ്‌ലിം മഹല്ലുകള്‍ കേന്ദ്രീകരിച്ച് ദിശാ ബോധമുള്ള
സമൂഹത്തെ വാര്‍ത്തെടുക്കാനുമുള്ള പദ്ധതികളും നടപ്പിലാക്കും. ഇസ്‌ലാമിക
വിരുദ്ധ നിക്കങ്ങള്‍ക്കെതിരെ ബഹുജനങ്ങളെയും സ്ത്രീകളെയും കേന്ദ്രീകരിച്ച്
ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും. ഇസ്‌ലാമിനും
മുസ്‌ലിംകള്‍ക്കുമെതിരെയുള്ള നീക്കങ്ങളെ തുറന്നു കാണിക്കുന്നതിനും
പ്രതിരോധിക്കുന്നതിനും സംവിധാനം ശക്തമാക്കും. രാജ്യദ്രോഹം, തീവ്രവാദം,
ഭീകരവാദം വര്‍ഗീയത തുടങ്ങിയ പ്രവണതകള്‍ക്കെതിരെ കണിശ നിലവപാട്
സ്വീകരിക്കുന്നതോടൊപ്പം മുസ്‌ലിം യുവതയെ അത്തരം നടപടികളില്‍ നിന്നും
തടയുന്നതിനുമുള്ള പദ്ധതികളും മുന്നു വര്‍ഷത്തെ പ്രവര്‍ത്തന കാലയളവില്‍
നടപ്പാക്കും.
മലപ്പുറം മഅ്ദിന്‍ ക്യാമ്പസില്‍ നടന്ന പരിപാടിയില്‍ ജില്ലാ പ്രവര്‍ത്തക
സമിതി 20 മേഖലകളില്‍ നിന്നുള്ള പ്രസിഡന്റ് സെക്രട്ടറി, ട്രഷറര്‍ മാരും
പങ്കെടുത്തു. സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍
ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.കെ അഹമ്മദ് കുട്ടി
മുസ്‌ലിയാര്‍ കട്ടിപ്പാറ, കുറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, സംസ്ഥാന
സെക്രട്ടറിമാരായ വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, സിപി സൈതലവി മാസ്റ്റര്‍,
നേതൃത്വം നല്‍കി. ജില്ലാ പ്രസിഡന്റ് പികെഎം സഖാഫി ഇരിങ്ങല്ലൂര്‍ അദ്ധ്യക്ഷത
വഹിച്ചു. ജനറല്‍ സെക്രട്ടറി പിഎം മുസ്തഫ മാസ്റ്റര്‍, ഊരകം അബ്ദുറഹ്മാന്‍
സഖാഫി പ്രസംഗിച്ചു.
Subscribe to:
Posts (Atom)