Thursday, May 20, 2010

സുന്നി ബാല സംഘം വേനല്‍ സമ്മേളനം 22 ന്‌

കുമ്പള: സുന്നി ബാല സംഘം കുമ്പള സോണല്‍ വേനല്‍ സമ്മേളനം മെയ്‌ 22 ന്‌ ഉപ്പളയില്‍ നടക്കും.രാവിലെ 9ന്‌ ബേകൂര്‍ ഹൈസ്‌കൂളില്‍ കുമ്പള ഡിവിഷന്‍ എസ്‌.എസ്‌.എഫ്‌ പ്രസിഡന്റ്‌ അശ്‌ റഫ്‌ സഅദി ആരിക്കാടി മഴവില്‌ പതാക ഉയര്‍ത്തും. തുടര്‍ന്ന്‌ വിവിധ ബാച്ചുകളായി തിരിഞ്ഞ്‌ വിബ്‌ജിയോര്‍ അംഗങ്ങള്‍ ക്ലാസ്‌ റൂമികളിലെത്തും. ശേഷം വിവധ വിഷയങ്ങളില്‍ ക്ലാസുകള്‍, ക്വിസ്‌്‌ മത്സരം, ഐസ്‌ ബ്രേക്കിംഗ്‌, തുടങ്ങിയവ നടക്കും. വൈകിട്ട്‌ നാലിന്‌ നടക്കുന്ന പ്രകടനത്തില്‍ സര്‍ക്കിളുകളില്‍ നിന്ന്‌ തിരഞ്ഞെടുക്കപ്പെട്ട വിബ്‌ജിയോര്‍ അംഗങ്ങള്‍ക്ക്‌ പുറമേ യൂണിറ്റുകളില്‍ നിന്ന്‌ മുഴുവന്‍ പ്രവര്‍ത്തകകും അണിനിരക്കും. മഴവില്‍ പതാകയും വര്‍ണാഭമായ ബലൂണുകളും പ്ലക്കാര്‍ഡുകളും റാലിക്ക്‌ കൊഴുപ്പേകും. അശ്ലീലതയും ആഭാസങ്ങളും ബാല്യങ്ങളെ ചൂഴ്‌ന്നെടുക്കുമ്പോള്‍ അവയ്‌ക്കെതിരെ നന്മയുടെ കൂട്ടുകാരാകാന്‍ പ്രതിജ്ഞ പുതുക്കി നീലവാനില്‍ സൗഹൃദത്തിന്റെ പുതിയ മാരിവില്ലുകള്‍ ഉദിപ്പിച്ച്‌ സുന്നി ബാല സംഘം വേനല്‍ സംഗംമം സമാപിക്കും.

No comments:

Post a Comment

thank you my dear friend