ഇശല്‍ മഴ 2010 : ഫൈനല്‍ മത്സരം ജൂലൈ 24 ന് |
കുമ്പള: കേരളത്തിലെയും കര്‍ണാടകയിലെയും മാപ്പിളപ്പാട്ടുപ്രേമികള്‍ക്കുവേണ്ടി മുഹിമ്മാത്ത് ഡോട്ട്‌കോം സംഘടിപ്പിക്കുന്ന ഓണ്‍ ലൈന്‍ സര്‍ഗോത്സവ് -ഇശല്‍ മഴ -2010 ഫൈനല്‍ റൗണ്ട ് മത്സരം നാളെ പുത്തിഗെ മുഹിമ്മാത്തില്‍ നടക്കും. ആറ് ഘട്ടങ്ങളിലായി നടന്ന ഓണ്‍ലൈന്‍ ഖിസ്സപ്പാട്ട് മത്സരത്തിലെ തിരഞ്ഞെടുക്കപ്പെട്ട 20 പേരാണ് ഫൈനല്‍ റൗണ്ടില്‍ മാറ്റുരക്കുന്നത്. കേരളത്തിലെ വിവിധ ജില്ലകള്‍ക്ക് പുറമെ കര്‍ണ്ണാടകയിലെ മത്സരാര്‍ത്ഥികളും ഫൈനല്‍ മത്സരത്തിലേക്ക യോഗ്യത നേടിയിട്ടുണ്ട്. സനദ് ദാന സമ്മേളന ഭാഗമായാണ് ഓണ്‍ലൈന്‍ ഖിസ്സപ്പാട്ട് മത്സരം സംഖടിപ്പിച്ചിരിക്കുന്നത്. ഇസ്മാഈല്‍ തളങ്കര, അശ്‌റഫ് എടക്കര, യൂസുഫ് മാസ്റ്റര്‍ പി എച്ച് തുടങ്ങിയവരാണ് വിധികര്‍ത്താക്കള്‍. ഇവര്‍ക്കു പുറമെ ഓണ്‍ ലൈന്‍ ജൂറി, പ്രേക്ഷകസന്ദേശം തുടങ്ങിയവ കൂടി പരിഗണിച്ചായിരിക്കും വിജയിയെ തിരഞ്ഞെടുക്കുക.വിജയികള്‍ക്ക് പേഴ്‌സണല്‍ കമ്പ്യൂട്ടര്‍, സ്വര്‍ണ്ണ നാണയം തുടങ്ങിയ സമ്മാനങ്ങള്‍ ലഭിക്കും. കാസറഗോഡിലെ റിയല്‍ കമ്പ്യൂട്ടര്‍ കമ്പനിയുമായി സഹകരിച്ചാണ് മത്സരം നടക്കുന്നത്. കഴിഞ്ഞ റൗണ്ടിലെ മത്സരങ്ങള്‍ എല്ലാ ദിവസവും രാത്രി 10.30 ന് മുഹിമ്മാത്ത് ഡോട്ട് കോമില്‍ സംപ്രേക്ഷണം ചെയ്തു വരുന്നു. ഇതു സംബന്ധമായി ചേര്‍ന്ന യോഗത്തില്‍ ആദം സഖാഫി, ഇബ്രാഹിം സഖാഫി കര്‍ണൂര്‍, മുനീര്‍ ഹിമമി മാണിമൂല, മുഹ് യിദ്ധീന്‍ ഹിമമി ചേരൂര്‍, എ കെ സഅദി ചുള്ളിക്കാനം, അബ്ദുസ്സലാം ഐഡിയ, ലത്തീഫ് പള്ളത്തടുക്ക, ബശീര്‍ പുളിക്കൂര്‍, ശുകൂര്‍ ഇര്‍ഫാനി തുടങ്ങിയവര്‍ സംബന്ധിച്ചു. |
Friday, July 23, 2010
മുഹിമ്മാത്തില്‍ ഖത്മുല്‍ ഖുര്‍ആനും മതപ്രഭാഷണവും ഞായര്‍ തുടങ്ങും |
പുത്തിഗെ: മുഹിമ്മാത്ത് സമ്മേളന പരിപാടികള്‍ക്കും സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ ആണ്ട് നേര്‍ച്ചക്കും നാളെ മുഹിമ്മാത്ത് നഗറില്‍ തുടക്കമാവും. രാവിലെ ഒമ്പതിന് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടക്കും. വൈകിട്ട് നാലിന് അഹ്ദല്‍ മഖാമില്‍ ഖത്മുല്‍ ഖുര്‍ആന്‍ സദസ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍ ഉദ്ഘാടനം ചെയ്യും. 30ന് രാത്രിവരെ മുടങ്ങാതെ മഖ്ബറയില്‍ ഖുര്‍ആന്‍ പാരായണം നടക്കും. വിദൂരദിക്കുകളില്‍ നിന്ന് ഖുര്‍ആന്‍ പാരായണത്തിനെത്തുന്നവര്‍ക്ക് ഭക്ഷണമടക്കം സൗകര്യങ്ങളൊരുക്കിയിട്ടു്ണ്ട്. നാലു നാള്‍ നീണ്ടുനില്‍ക്കുന്ന മതപ്രഭാഷണവേദിയുടെ ഉദ്ഘാടനവും നാളെ രാത്രി നടക്കും. പ്രമുഖ പണ്ഡിതന്‍ ഡോ. മുഹമ്മദ്കുഞ്ഞി സഖാഫി കൊല്ലം 27 വരെ എല്ലാദിവസവും മഗ്‌രിബ് നിസ്‌കാരശേഷം പ്രസംഗിക്കും. 28ന് എ എം കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍ പ്രസംഗിക്കും. 29ന് സമ്മേളനത്തിന് പതാക ഉയരും. 31ന് പതിനായിരങ്ങളുടെ സംഗമത്തോടെ സമാപിക്കും. പ്രവാസി, ഉലമ, പ്രസ്ഥാനിക, പൂര്‍വ വിദ്യാര്‍ഥി സമ്മേളനങ്ങളും നടക്കും. |