Wednesday, February 02, 2011

വിശുദ്ധ ഖുര്‍ആന്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം: പേരോട്

നദാപുരം: മാനവിക അസ്വസ്ഥതകള്‍ അനുഭവിക്കുന്ന പുതിയ ലോകത്തെ സമൂഹത്തിന്ന് സമാധാനമാണ് ഖുര്‍ആന്‍.വിശുദ്ധഖുര്‍ആനിലെ സൂറത്ത് യാസീന്‍ എന്ന അധ്യായം ഭൗതികവും ആത്മീയവുമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണന്ന് നാദാപുരത്ത് നടക്കുന്ന പ്രകാശതീരം -11 പരിപാടിയില്‍ പേരോട് അബ്ദുറഹിമാന്‍ സഖാഫി പ്രസ്താവിച്ചു. യാസീന്‍ സൂറത്തിനെ ആസ്പദമാക്കി നടക്കുന്ന സപ്ത ദിന പ്രഭാഷണം എസ് വൈ എസ് നാദാപുരം മേഖല പ്രസിഡന്റ് ഇബ്രാഹിം സഖാഫി കുമ്മോളി ഉല്‍ഘാടനം ചെയ്തു.കെ പി കൂുഞ്ഞബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു.സയ്യിദ് ഹുസൈന്‍ സഖാഫി പ്രാര്‍ഥന നിര്‍വഹിച്ചു. ഇസ്മായില്‍ സഖാഫി തിനൂര്‍, ചിയ്യൂര്‍ അബ്ദുറഹിമാന്‍ ദാരിമി,കൂുയ്‌തേരി അമ്മദ് മുസ്ലിയാര്‍,മുത്ത്വലിബ് സഖാഫി,സ ഈദ് സഖാഫി കൂുരിക്കിലാട്,ഇബ്രാഹിം സഖാഫി വെള്ളിയോട് തുടങ്ങിയവര്‍ സംബന്ധിച്ചു.ഹുസൈന്‍ കുന്നത്ത് സ്വാഗതവും അബ്ദുല്ല കായക്കൊടി നന്ദിയും പറഞ്ഞു

No comments:

Post a Comment

thank you my dear friend