Wednesday, February 02, 2011

ഖത്തറില്‍ പൊസോട്ട് തങ്ങള്‍ക്ക് സ്വീകരണം നല്‍കും

ഖത്തര്‍: മള്ഹര്‍ നൂറില്‍ ഇസ്ലാമിത്തഅലീമിയുടെ പ്രചരണാര്‍ത്ഥം ഗള്‍ഫ് മേഖലയില്‍ പര്യടനം നടത്തുന്ന മള്ഹര്‍ ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍-ബുഖാരിക്ക് ഫെബ്രവരി 4-ന് ജുമുഅക്ക് ശേഷം ഖത്തര്‍ ഹസനിയ്യ മുഗ്ലീനയില്‍ വെച്ച് മള്ഹര്‍ ഖത്തര്‍ കമ്മിറ്റിയും, കാസര്‍കോട് എസ്.വൈ.എസ് ഖത്തര്‍ കമ്മിറ്റിയും സംയുക്തമായി സ്വീകരണം നല്‍കും. സ്വീകരണ പരിപാടികള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയീച്ചു.

പരിപാടിയില്‍ പി.പി മൊയ്ദ്ധീന്‍കുട്ടി മുസ്ലിയാര്‍ പാറന്നൂര്‍, പി.കെ അഹ്മ്മദ് മുസ്ലിയാര്‍, അഹ്മ്മദ് സഖാഫി, അഷ്റഫ് സഖാഫി വയനാട്, മുഹമ്മദ് മുസ്ലിയാര്‍ കാമനാട്, മൊയ്ദ്ധീന്‍ അബ്ദുല്ല കണ്ണാടിപ്പാറ തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും.

No comments:

Post a Comment

thank you my dear friend