സഅദിയ്യ മീലാദ് ക്യാമ്പയിന്‍ തുടങ്ങി ഇനി പ്രകീര്‍ത്തനത്തിന്റെ നാളുകള്‍ |
സഅദാബാദ്: “നിത്യ നൂതനം തിരുനബി ദര്‍ശനം” എന്ന പ്രമേയത്തില്‍ ജാമിഅ സഅദിയ്യ അറബിയ്യയില്‍ നടക്കുന്ന ഒരുമാസക്കാലത്തെ മീലാദ് ക്യാമ്പയിന് പ്രൗഡോജ്ജ്വല തുടക്കം.ഇനി നിരവധി പരിപാടികളിലൂടെ പ്രവാചക പ്രകീര്‍ത്തനങ്ങള്‍ മുഴങ്ങുകയായി. അസര്‍ നിസ്‌കാരാനന്തരം സാദാത്തുക്കളുടെയും പണ്ഡിതന്‍മാരുടെയും നേതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും സാന്നിദ്ധ്യത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത് പതാക ഉയര്‍ത്തി. തുടര്‍ന്ന് നൂറുല്‍ ഉലമ എം.എ. അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ അദ്ധ്യക്ഷയില്‍ നടന്ന ആയിരങ്ങള്‍ പങ്കെടുത്ത സമ്മേളനത്തില്‍ പ്രമുഖു പണ്ഡിതനും സയ്യിദ് ബാഫഖി തങ്ങളുടെ പുത്രനുമായ സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ മലേഷ്യ ക്യാമ്പയിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മുഹമ്മദ് റഫീഖ് സഅദി ദേലമ്പാടി പ്രമേയ പ്രഭാഷണം നടത്തി.സഅദിയ്യ ഡോക്യുമെന്ററിയുടെ പ്രകാശനം ടി.സി.മുഹമ്മദ് കുഞ്ഞി ഹാജിക്ക് നല്‍കി ശരീഫ് കല്ലട്ര നിര്‍വഹിച്ചു. സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍,സയ്യിദ് ഇബ്രാഹീം പൂക്കുഞ്ഞിതങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കണ്ണവം, എന്‍.എം.അബ്ദുല്‍റഹ്മാന്‍ മുസ്ലിയാര്‍ ചെമ്പരിക്ക, ബി.എസ്.അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളംങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ഖാദിര്‍ സഅദി, എ.ബി മൊയ്തു സഅദി, ചിത്താരി അബ്ദുല്ല ഹാജി, അബ്ദുല്‍ കരീം സഅദി ഏണിയാടി, അബ്ദുല്ല ഹാജി കളനാട്, കന്തല്‍ സൂപ്പി മദനി,കുട്ടശേരി അബ്ദുല്ല ബാഖവി, ബശീര്‍ പളിക്കൂര്‍, മുഹമ്മദ് അശ്ഫാഖ് മിസ്ബാഹി, ചിയ്യൂര്‍ അബ്ദുല്ലാഹി സഅദി,ശറഫുദ്ധീന്‍ സഅദി,അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന്,ശാഫി കുദിര്‍, അബ്ബാസ് ഹാജി കൊടിയമ്മ പ്രസംഗിച്ചു ഹമീദ് പരപ്പ.സ്വാതവും ഹമീദ് മൗലവി ആലമ്പാടി നന്ദിയും പറഞ്ഞു. ക്യാമ്പയിന്റെ ഭാഗമായി മൗലീദ് ജല്‍സ, ബുര്‍ദാ ആസ്വാദനം, ഗ്രഹസമ്പര്‍ക്കം, ലഖു ലേഖ വിതരണം, ഹുബ്ബുറസൂല്‍ പ്രഭാഷണം, സന്ദേശയാത്ര, അഖിലോന്ത്യാടിസ്ഥാനത്തില്‍ പഞ്ച ഭാഷ മത്സരം ചതുര്‍ ഭാഷ മദ്ഹ് ഗീത മത്സരും, ഘോഷയാത്ര, മീലാദ് സമ്മേളനം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും. ഫെബ്രുവരി 13 ന് ഞായറാഴ്ച വൈകുന്നേരം നടക്കുന്ന മീലാദ് സമ്മേളനം മുന്‍ കേന്ത്ര മന്ത്രി സി.എം ഇബ്രാഹീം ഉദ്ഘാടനം ചെയ്യും. |
Friday, February 04, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment
thank you my dear friend