ഹുബ്ബു റസൂല്‍ പ്രഭാഷണം: മേഖലാ വിളംബര കണ്‍വെന്‍ഷനുകള്‍ ശനിയാഴ്ച |
കാസര്‍കോട്: ഈ സമാസം 23ന് ജില്ലാ എസ്.വൈ.എസ് ആഭിമുഖ്യത്തില്‍ കാസര്‍കോട്ട് സംഘടിപ്പിക്കുന്ന കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ ഹുബു റസൂല്‍ പ്രഭാഷണ വിളംബരമായി ജില്ലയിലെ ഒമ്പത് മേഖലകളില്‍ നടക്കുന്ന കണ്‍വെന്‍ഷനുകള്‍ ശനിയാഴ്ച (നാളെ) തുടങ്ങും. മഞ്ചേശ്വരം- കുമ്പള മേഖലകളുടെ സംയുക്ത കണ്‍വെന്‍ഷന്‍ ശനിയാഴ്ച 1.30ന് ഉപ്പള മരിക്കെ പ്ലാസയിലും കാസര്‍കോട് മേഖല ജില്ലാ സുന്നി സെന്ററില്‍ ഉച്ചയക്ക് ഒന്നിനും ഉദുമ കണ്‍വെന്‍ഷന്‍ രാവിലെ 11ന് ദേളി സുന്നി സെന്ററിലും പരപ്പ - ഹൊസ്ദുര്‍ഗ്ഗ് മേഖല കണ്‍വെന്‍ഷന്‍ ഉച്ചക്ക് 2ന് അലാമിപ്പള്ളി സുന്നി സെന്ററിലും ചെറുവത്തൂര്‍ സുന്നി സെന്ററിലും വിളംബര കണ്‍വെന്‍ഷന്‍ നടക്കും. തൃക്കരിപ്പൂര്‍ മേഖലാ കണ്‍വെന്‍ഷന്‍ ഞായറാഴ്ച രാവിലെ 10ന് വെള്ളാപ്പ് സുന്നി സെന്ററില്‍ നടക്കും. സുന്നി സംഘടനകളുടെ യൂണിറ്റ്, പഞ്ചായത്ത് പ്രതിനിധികള്‍ സംബന്ധിക്കും. ജില്ലാ മേഖലാ നേതാക്കള്‍ നേതൃത്വം നല്‍കും. ഇതു സംബന്ധമായി കാസര്‍കോട് സുന്നി സെന്ററില്‍ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി സ്വാഗതം പറഞ്ഞു. |
Friday, February 11, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment
thank you my dear friend