ത്വാഹിര്‍ തങ്ങളുടെ ജീവിതം സമുദായത്തിന് മാത്യക -കല്ലക്കട്ട തങ്ങള്‍ |
ദുബായ്: കാസര്‍കോട് പുത്തിഗെ മുഹിമ്മാത്ത് നഗറില്‍ സ്ഥിതി ചെയ്യുന്ന മുഹിമ്മാത്ത് സ്ഥാപകനൂം, ആത്മീയ നേതാവുമായിരുന്ന ത്വാഹിര്‍ തങ്ങളുടെ ജീവിതവും, മരണവും സമുദായത്തിന് മാത്യകയായിരുന്നുവെന്ന് സയ്യിദ് ഇബ്രാഹിം തങ്ങള്‍ കല്ലക്കട്ട പ്രസ്താവിച്ചു. ദുബൈയില്‍ സംഘടിപിച്ച മര്‍ഹൂം ത്വാഹിര്‍ തങ്ങള്‍ അനുസ്മരണ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു തങ്ങള്‍. എം,എ.മുഹമ്മദ് മുസ്‌ലിയാര്‍ ബായാര്‍ അദ്ധ്യക്ഷം വഹിച്ചു. മുനീര്‍ ഹിമമി തളിപറംബ് അനുസ്മരണ പ്രഭാഷണം നടത്തി. ത്വാഹ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. എന്‍.എ.ബക്കര്‍ അംഗടിമുഗര്‍, യൂസഫ് ഹാജി കളത്തൂര്‍, ഡി.എ.മുഹമ്മദ്, ഇബ്രാഹിം കളത്തൂര്‍, ലെത്തീഫ് ഹാജി പൈവളിഗെ, ബഷീര്‍ ഹാജി മുഹിമ്മാത്ത് മുന്നൂര്‍ അബ്ദുല്‍ റഹ്മാന്‍ സഖാഫി, കോടി ലെത്തീഫ് ഹാജി, എം.കെ.അലി പെര്‍മുദെ, ഗുഡെഡ കുഞ്ഞാലി,കൊല്ലക്കണ്ടം അബ്ദുല്ല, മുനീര്‍ ഹിമമി എന്നിവര്‍ പരിപാടിക്ക് നേത്യത്വം നല്‍കി. |
Sunday, July 25, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment
thank you my dear friend