Wednesday, January 05, 2011

ആത്മീയ സംഗമം തീര്‍ത്ത്‌ മഞ്ചേശ്വരം ഖാസി ഹൗസ്‌ ഉദ്‌ഘാടനം ചെയ്‌തു.

മഞ്ചേശ്വരം: ബേഡടുക്ക-കുറ്റിക്കോല്‍, മഞ്ചേശ്വരം കുമ്പള സംയുക്ത ഖാസിയായ സയ്യിദ്‌ മുഹമ്മദ്‌ ഉമറുല്‍ ഫാറൂഖ്‌ അല്‍ ബുഖാരിയുടെ ആസ്ഥാനമായി മഞ്ചേശ്വരം ബുഖാരി കോമ്പൗണ്ടില്‍ സ്ഥാപിച്ച ഖാസി ഹൗസിന്റെ ഉദ്‌ഘാടനം കുമ്പോല്‍ സയ്യിദ്‌ കെ.എസ്‌ ആറ്റക്കോയ തങ്ങളും സയ്യിദ്‌ ഫസല്‍ കോയമ്മ തങ്ങള്‍ കുറായും ചേര്‍ന്ന്‌ നിര്‍വ്വഹിച്ചു. വിവവിധ മഹല്ലുകളില്‍ നിന്നായി നൂറു കണക്കിനാളുകള്‍ അണി നിരന്ന ചടങ്ങ്‌ ആത്മീയ സംഗമമായി മാറി.

പൊതു സമ്മേളനം സയ്യിദ്‌ മുഹമ്മദ്‌ ഉമറുല്‍ ഫാറൂഖ്‌ തങ്ങളുടെ അധ്യക്ഷതയില്‍ സയ്യിദ്‌ ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ നിര്‍വ്വഹിച്ചു. കുറാ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. സമാപന പ്രാര്‍ത്ഥനാ സദസ്സിന്‌ എം. അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ നേതൃത്വം നല്‍കി. മഹല്ല്‌ സര്‍വ്വേ സയ്യിദ്‌ ഹസന്‍ അഹ്‌ദല്‍ തങ്ങള്‍ക്ക്‌ ഫോറം നല്‍കി. ആലമ്പാടി എം.എം കുഞ്ഞബ്‌ദുല്ല മുസ്‌ലിയാര്‍ നിര്‍വ്വഹിച്ചു.

സയ്യിദ്‌ ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ്‌ ജലാലുദ്ദീന്‍ ഉജിറ, സയ്യിദ്‌ ജലാലുദ്ദീന്‍ ബുഖാരി, സയ്യിദ്‌ എസ്‌.കെ കുഞ്ഞിക്കോയ, കെ.എസ്.എം പയോട്ട, ബെള്ളിപ്പാടി അബ്‌ദുല്ല മുസ്ലിയാര്‍, കൂറ്റമ്പാറ അബ്‌ദു റഹ്‌മാന്‍ ദാരിമി, കെ.പി ഹുസൈന്‍ സഅദി, കന്തല്‍ സൂപ്പി മദനി, പള്ളങ്കോട്‌ അബ്‌ദുല്‍ ഖാദിര്‍ മദനി, അബ്‌ദു റശീദ്‌ സൈനി, സുലൈമാന്‍ കരിവെള്ളൂര്‍, കൊല്ലമ്പാടി അബ്‌ദുല്‍ ഖാദിര്‍ സഅദി, അശ്‌റഫ്‌ അശ്രഫി, സി.അബ്‌ദുല്ലഹാജി ചിത്താരി, അബ്‌ദുല്‍ കരീം സഅദി ഏണിയാടി, മൂസ സഖാഫി കളത്തൂര്‍, ഹമീദ്‌ മൗലവി ആലമ്പാടി തുടങ്ങിയവര്‍ പ്രസംഗിച്ചു. കാട്ടിപ്പാറ അബ്‌ദുല്‍ ഖാദിര്‍ സഖാഫി സ്വാഗതവും പാത്തൂര്‍ മുഹമ്മദ്‌ സഖാഫി നന്ദിയും പറഞ്ഞു.

ഉച്ചയ്‌ക്ക്‌ നടന്ന മഹല്ല്‌ കൂട്ടായ്‌മയില്‍ കൂറ്റമ്പാറ അബ്‌ദു റഹ്മാന്‍ ദാരിമി ക്ലാസ്സെടുത്തു. സയ്യിദ്‌ സഹീര്‍ തങ്ങള്‍ എം.അന്തുഞ്ഞി മൊഗര്‍, ബായാര്‍ അബ്‌ദുല്ല മുസ്‌ലിയാര്‍, അബ്‌ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, സി.കെ അബ്‌ദുല്‍ ഖാദിര്‍ ദാരിമി, അബ്‌ദുല്‍ അസീസ്‌ സൈനി, ബശീര്‍ പുളിക്കൂര്‍, റസാഖ്‌ സഖാഫി കോട്ടക്കുന്ന്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു. സലാം ബുഖാരി നന്ദി പറഞ്ഞു.

No comments:

Post a Comment

thank you my dear friend