രാജ്യദ്രേഹികള്‍ക്കെതിരെ കൈകോര്‍ക്കുക: അയ്യൂബ്ഖാന്‍ സഅദി കൊല്ലം
സഅദാബാദ്: രാജ്യത്തിന്റെ നാനാഭാഗങ്ങളിലും ഭിന്നിപ്പിക്കുക ഭരിക്കുക എന്ന ഹീന തന്ത്രവുമായി പ്രവര്‍ത്തിക്കുന്ന ഭീകരര്‍ക്കും, തീവ്രവാദ സംഘടനള്‍ക്കുമെതിരെ കൈ കോര്‍ക്കണമെന്നും. 6പതിറ്റാണ്ടായി പരിഹരിക്കപ്പെടാത്ത ദാരിദ്ര്യം രാജ്യത്ത് നിന്നും നിര്‍മാര്‍ജ്ജനം ചെയ്യാന്‍ ഭരണകൂടം നടപടി സ്വീകരിക്കണമെന്നും പ്രഗല്‍ഭ പ്രഭാക്ഷകന്‍ അയ്യൂബ്ഖാന്‍ സഅദി കൊല്ലം അഭിപ്രായപ്പെട്ടു.
സഅദിയ്യ ദഅവാ കോളേജ് വിദ്യാര്‍ത്തികള്‍ സംഘടിപ്പിച്ച റിപ്പബ്ലിക് ദിന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിന്‍സിപ്പാള്‍ കെ.സി റോഡ് ഹുസൈന്‍ സഅദി പ്രാര്‍ത്ഥന നടത്തി. ശറഫുദ്ധീന്‍ സഅദി അധ്യക്ഷതവഹിച്ചു. ജഅ്ഫര്‍ സ്വാദിഖ് സഅദി എം. എ റിപ്പബ്ലിക് ദിന പ്രഭാഷണം നടത്തി.
ആട്‌സ് കോളേജ് പ്രിന്‍സിപ്പാള്‍ സിദ്ധീഖ് സഖാഫി.എം.ബി.എ. അബ്ബാസ് മൊഗര്‍, അമീന്‍ ചെന്നാര്‍ പ്രസംഗിച്ചു. പരിപാടിയില്‍ പ്രൊഫ: സുബൈര്‍ മൊയ്തു സാഹിബ് മുഖ്യാതിതിയായിരുന്നു. കാമ്പസ് ലീഡര്‍ ആബിദ് ബെളിഞ്ച പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സെക്രട്ടറി ആബിദ് കൊടക് സ്വാഗതവും അബ്ദുല്‍ ഹമീദ് നന്ദിയും പറഞ്ഞു
No comments:
Post a Comment
thank you my dear friend