സയ്യിദ് ഫസല്‍ കുറാ തങ്ങള്‍ ഉള്ളാള്‍ നായിബ് ഖാസിയായി ചുമതലയേറ്റു
അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്ത് ചെയ്ത് സ്ഥാപന വസ്ത്രം അണിയിച്ചു. സയ്യിദ് അബ്ദുല്‍ റഹ്മാന്‍ അല്‍ബുഖാരി അധ്യക്ഷത വഹിച്ചു. ഉള്ളാള്‍ ദര്‍ഗാ പ്രസിഡന്റ് മോനു ഹാജി സ്വാഗതം പറഞ്ഞു.
എം.അലിക്കുഞ്ഞി മുസ്‌ലിയാര്‍, സയ്യിദ് അതാവുല്ല തങ്ങള്‍ ഉദ്യാവര്‍, സയ്യിദ് ചെറു കുഞ്ഞിക്കോയ തങ്ങള്‍, ഉജിറ സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍, യു.ടി ഖാദിര്‍ എം.എല്‍.എ, എസ്.വൈ.എസ് കേരള സംസ്ഥാന സെക്രട്ടറി പോരോട് അബ്ദു റഹ്മാന്‍ സഖാഫി, കര്‍ണാടക വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ ഉസ്മാന്‍, മുഹമ്മദ് മസൂദ്, താഴക്കോട് അബ്ദുല്ല മുസ്‌ലിയാര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബൂസുഫ്യാന്‍ മദനി, കെ.പി ഹുസൈന്‍ സഅദി, ഉസ്മാന്‍ ഹാജി മിത്തൂര്‍, അബ്ദുല്‍ ഹമീദ് ഹാജി ഉച്ചില, തുടങ്ങിയവര്‍ പ്രസംഗിച്ചു. ടി.സി മുഹമ്മദ് കുഞ്ഞി ഹാജി, സുബൈര്‍ മാങ്ങാട്, സിങ്കാരി ഹാജി, കുറാ ജമാഅത്ത് പ്രസിഡന്റ് അബൂബക്കര്‍ ഹാജി തുടങ്ങിയവര്‍ ഷാളണിയിച്ചു.
സേവന രംഗത്ത് 60 വര്‍ഷം പിന്നിടുന്ന താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളുടെ ധീര നേതൃത്വത്തിന്‍ കീഴില്‍ ഉള്ളാള്‍ ജമാഅത്തിന്റെയും സംയുക്ത ജമാഅത്തിന്റയും പ്രവര്‍ത്തനങ്ങല്‍ കൂടുതല്‍ സജീവമാക്കുന്നതിന്റെ ഭാഗമായാണ് താജുല്‍ ഉസമയുടെ മകന്‍ കൂടിയായ കുറാ തങ്ങളെ നായിബ് ഖാസിയായി നിയമിച്ചത്.
No comments:
Post a Comment
thank you my dear friend