സി.കെ മേനോന്‍ കോഴിക്കോട്ട് മുസ്‌ലിം പള്ളി നിര്‍മ്മിക്കുന്നു
മനാമ: ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വ്യവസായി സി.കെ മേനോന്‍ കേരളത്തില്‍ മുസ്‌ലിം പള്ളി പണിയുന്നു. കോഴിക്കോടാണ് പള്ളി നിര്‍മ്മിക്കുന്നത്. ‘ പള്ളിയുടെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കയാണ്. രണ്ട്, മൂന്ന് മാസത്തിന് ശേഷം നിര്‍മ്മാണം പൂര്‍ത്തിയാകും. ഒരേസമയം 400 പേര്‍ക്ക പള്ളിയില്‍ ആരാധന നടത്താന്‍ സൗകര്യമുണ്ടാവും’ മേനോന്‍ പറഞ്ഞു.
1200 വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ഹിന്ദുസമുദായക്കാരന്‍ കേരളത്തില്‍ മുസ്്‌ലിം പള്ളി നിര്‍മിക്കുന്നത് ആദ്യമായാണെന്ന് മേനോന്‍ അവകാശപ്പെട്ടു. എട്ടാം നൂറ്റാണ്ടില്‍ ചേരമന്‍ രാജാവ് രാമവര്‍മ്മ കുലശേഖരയാണ് മുസ്‌ലിംകള്‍ക്കായി പള്ളി നിര്‍മ്മിച്ചത്. ഇതാണ് ആദ്യത്തെയും അവസാനത്തേതുമായി ഹിന്ദുമത വിശ്വാസി നിര്‍മ്മിച്ച പള്ളി.
പള്ളി നിര്‍മിക്കുന്നതിനു മുസ്്‌ലിം പണ്ഡിതരുടെയും മതനേതാക്കളുടെയും അനുമതി തേടിയിട്ടുണ്ട്. ‘ ദൈവം ഒന്ന് മാത്രമേയുള്ളൂ. മറ്റ് മതങ്ങളുടെ ഗുണത്തിനായി പ്രവര്‍ത്തിക്കേണ്ടത് ഓരോ വിശ്വാസിയുടെയും ബാധ്യതയാണ്’ - മേനോന്‍ വ്യക്തമാക്കി.
പള്ളി നിര്‍മ്മാണത്തിന് അനുകൂലമായ കത്ത് മുസ് ലിം നേതാക്കളില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. എല്ലാവരും പദ്ധതിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
മുസ് ലിം പള്ളിക്ക് ശേഷം കൃസ്ത്യന്‍ പള്ളി നിര്‍മ്മിക്കാനും മേനോന് പദ്ധതിയുണ്ട്. ചര്‍ച്ചിനുള്ള സ്ഥലം നിശ്ചയിച്ചിട്ടുണ്ടെന്നും പക്ഷെ അന്തിമ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ദോഹ ആസ്ഥാനമായുള്ള ബെഹ്‌സാദ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ് മേനോന്‍. 2006ലെ പ്രവാസി ഭാരതീയ അവാര്‍ഡും 2007ല്‍ സാമൂഹികസേവനത്തിന് പത്മശ്രീ അവാര്‍ഡും ഇദ്ദേഹത്തിന് ലഭിച്ചിരുന്നു.
Monday, January 24, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment
thank you my dear friend