സമാധാനം വീണ്ടെടുക്കാന്‍ സൗഹൃദ കൂട്ടായ്മകള്‍ വളര്‍ന്നു വരണം - എസ് വൈ എസ് ജില്ലാ സെമിനാര്‍ |
കാസര്‍കോട്: ജില്ലയില്‍ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ ഇടക്കിടെയുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ വിവിധ സമൂഹങ്ങള്‍ക്കിടയില്‍ സൗഹൃദം വളര്‍ത്തുന്നതിനുള്ള നിരന്തര കൂട്ടായമകള്‍ ശക്തിപ്പെട്ടു വരണമെന്ന് ജില്ലാ സുന്നി സെന്ററില്‍ നടന്ന സൗഹൃദ ഗ്രാമം സെമിനാര്‍ ആഹ്വാനം ചെയ്തു. എസ്.വൈ.എസ് സംസ്ഥാന വ്യാപകമായി സ്‌നേഹ സമൂഹം സുരക്ഷിത നാട് എന്ന പ്രമേയത്തില്‍ നടത്തുന്ന ക്യാമ്പയിന്‍ ഈ രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴി തെളിയിക്കുമെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു. അകലങ്ങളില്‍ നടക്കുന്ന ചെറിയ പ്രശ്‌നങ്ങള്‍ പോലും ഊതിവീര്‍പ്പിച്ച് ജനങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ദ വളര്‍ത്തുന്ന ശക്തികളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താന്‍ എല്ലാവരും തയ്യാറാകണം. അടുത്ത കാലം വരെ നമ്മുടെ നാട്ടില്‍ നിലനിന്ന സൗഹൃദം തിരിച്ചു പിടിച്ചാല്‍ മാത്രമേ നാടിന് വികസനമുണ്ടാകൂ. അടിക്കടിയുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ നാടിന്റെ വികസനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. എല്ലാ ഗ്രാമങ്ങളിലും സമാധാനം കാക്കുന്നതിനുള്ള ജാഗ്രതാ സമിതികള്‍ ഉണ്ടാവണം. എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി ഉദ്ഘാടനം ചെയ്തു. . പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി റഹ്മത്തുല്ലാഹ് സഖാഫി എളമരം വിഷയാവതരണം നടത്തി. സയ്യിദ് ഇബ്‌റാഹിം പൂക്കുഞ്ഞിതങ്ങള്‍, മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഹമീദ് ഹാജി കാഞ്ഞങ്ങാട്, ഐ.എന്‍എല്‍ സംസ്ഥാന ട്രഷറര്‍ എന്‍.എ നെല്ലിക്കുന്ന്. നാഷണല്‍ അബ്ദുല്ല, എസ് വൈ എസ് സംസ്ഥാന സമിതിയംഗം ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, എസ് എം എ ജില്ലാ പ്രസിഡന്റ് കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് മൂസ സഖാഫി കളത്തൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്‌റി സുലൈമാന്‍ കരിവെള്ളൂര്‍ സ്വാഗതവും അശ്രഫ് കരിപ്പൊടി നന്ദിയു പറഞ്ഞു. ഗൗഹൃദ ഗ്രാമം പദ്ധതിയുടെ ഭാഗമായി എസ്.വൈ.എസ് ജില്ലയിലെ 9 കേന്ദ്രങ്ങളില്‍ സംവാദങ്ങളും 40 കേന്ദ്രങ്ങളില്‍ ഓപ്പണ്‍ ഫോറങ്ങളും സംഘടിപ്പിക്കു. 350 ഗ്രാമങ്ങളില്‍ ജാഗ്രതാ സമിതികള്‍ ചേരും. |
Tuesday, June 22, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment
thank you my dear friend