Wednesday, April 07, 2010

എസ്എസ്എഫ് ഉണര്‍ത്തുജാഥക്ക് തൃശൂര്‍ ജില്ലയില്‍ ഉജ്വല സ്വീകരണം




തൃശൂര്‍: എസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് സ്വാദിഖ് സഖാഫിയുടെ നേതൃത്വത്തില്‍ ഒന്നിന് തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച ഉണര്‍ത്തുജാഥക്ക് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ വ്യക്തിയുടെ സ്വകാര്യതക്കും രാജ്യത്തിന്റെ സുരക്ഷയ്ക്കും ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ഇതിനെതിരെ പൊതുബോധം ഉണര്‍ത്തുന്നതിന് വേണ്ടിയാണ് 'വിദ്യാര്‍ഥിത്വം സാമൂഹ്യ വിചാരത്തിന്റെ സാക്ഷ്യം' എന്ന പ്രമേയവുമായാണ് തിരുവനന്തപുരത്തുനിന്ന് കാസര്‍കോട്ടേയ്ക്ക് ജാഥ നടത്തുന്നത്.ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രമായ മതിലകത്ത് നല്‍കിയ സ്വീകരണ യോഗം എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷന്‍ ഐ എം കുട്ടി സുഹ്‌രി ഉദ്ഘാടനം ചെയ്തു. ഷിഹാബ് സഖാഫി മാള അധ്യക്ഷത വഹിച്ചു. പി എം എസ് തങ്ങള്‍, നസ്‌റുദ്ദീന്‍ ദാരിമി, സയ്യിദ് സൈനുദ്ദീന്‍ സഖാഫി, റഫീഖ് ലത്വീഫി സംസാരിച്ചു. തൃശൂര്‍ കോര്‍പറേഷനുമുമ്പില്‍ നടന്ന സ്വീകരണ യോഗം എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പി കെ ദാരിമി ഉദ്ഘാടനം ചെയ്തു. ജില്ലാ ഉപാധ്യക്ഷന്‍ ഷൗക്കത്തലി സഖാഫി അധ്യക്ഷത വഹിച്ചു. സ്വാദിഖ് സഖാഫി പ്രമേയ വിശദീകരണം നടത്തി. സംസ്ഥാന ജന. സെക്രട്ടറി ആര്‍ പി ഹുസൈന്‍ മാസ്റ്റര്‍, സ്വാദിഖ് വെളിമുക്ക്, ജലീല്‍ സഖാഫി, നാസര്‍ സഖാഫി സംസാരിച്ചു. ചാവക്കാട് ഉമര്‍ മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍ ഉദ്ഘാടനം ചെയ്തു. തൊഴിയൂര്‍ കുഞ്ഞുമുഹമ്മദ് സഖാഫി അധ്യക്ഷത വഹിച്ചു. മജിദ് അരിയല്ലൂര്‍, സിറാജ് കൊല്ലം, ലത്തീഫ് നിസാമി സംസാരിച്ചു. ഓട്ടുപാറയില്‍ എസ് വൈ എസ് മുന്‍ ജില്ലാ പ്രസിഡന്റ് വരവൂര്‍ മുഹ്‌യിദ്ദീന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. ഹഖീം സഖാഫി അധ്യക്ഷത വഹിച്ചു. റഹീം സഖാഫി, സൈഫുദ്ദീന്‍ വെള്ളറക്കാട്, സുധീര്‍ സഖാഫി, ഗഫൂര്‍ പാറപ്പുറം. സംസാരിച്ചു.

No comments:

Post a Comment

thank you my dear friend