Sunday, May 09, 2010

പള്ളി ഉല്‍ഘാടനം മെയ് 10ന്

മഞ്ചേശ്വരം കോളിയൂര്‍ പദവില്‍ പുതുതായി നിര്‍മ്മിച്ച മസ്്ജിദ് ഉല്‍ഘാടനം മെയ് 10 ന് താജുല്‍ ഉലമാ സയ്യിദ അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരി ഉല്‍ഘാടനം ചെയ്യും. സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ നിസ്‌കാരത്തിന് നേതൃത്വം നല്‍കും. പൊതു സമ്മേളനം ശൈഖുനാ ആലിക്കുഞ്ഞി ഉസ്താദിന്റെ അദ്ദ്യക്ഷതയില്‍ കുമ്പള മഞ്ചേശ്വരം സംയുക്ത ഖാസി സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി ഉല്‍ഘാടനം ചെയ്യും. ബേക്കല്‍ ഇബ്രാഹിം മുസ്ല്യാര്‍ മുഖ്യ പ്രഭാഷണം നടത്തും. സയ്യിദ് അത്വാഉല്ല തങ്ങള്‍, തലക്കി തങ്ങള്‍, മുന്നിപ്പാടി തങ്ങള്‍, കെ എസ് എം തങ്ങള്‍ ഗാന്ധിനഗര്‍, ശംസുദ്ധീന്‍ തങ്ങള്‍, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍കാദിര്‍ മദനി, എസ് വൈ എസ് മേഖലാ പ്രസിഡന്റ് മൂസല്‍ മദനി, മുഹമ്മദ് സഖാഫി പാത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

No comments:

Post a Comment

thank you my dear friend