പൊസോട്ട്: കേരള- കര്‍ണ്ണാടകയിലെ വിവിധ മഹല്ലുകളുടെ ഖാസിയായ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍-ബുഖാരിയുടെ ഭരണ സിരാ കേന്ദ്രമായ മഞേചശ്വരം ഹൊസങ്കടിയിലെ ബുഖാരി കോമ്പൗണ്ടില്‍ വിപുലമായ ഖാസി ഹൗസ് തുറക്കുന്നു.
ഖാസി ഹൗസിന്റെ ഉദ്ഘാടനം ജനുവരി 5-ന് ഉച്ചക്ക് 2 മണിക്ക് താജുല്‍ ഉലമയുടെ പുത്രന്‍ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ നിര്‍വ്വഹിക്കും.
രാവിലെ 11 മണി മുതല്‍ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ചേരും. ഉച്ചയ്ക്ക് ശേഷം "മഹല്ല് സംസ്ക്കരണം" എന്ന വിഷയത്തില്‍ കൂറ്റമ്പാറ അബ്ദുല്‍ റഹ്മാന്‍ ദാരിമി ക്ലാസ്സെടുക്കും. വിവിധ മഹല്ലുകളെ പ്രതിനിധികരിച്ച് കമ്മിറ്റി ഭാരവാഹികളടക്കം 500-ഓളം പ്രതിനിധികള്‍ പരിപാടിയില്‍ സംബന്ധിക്കും.
No comments:
Post a Comment
thank you my dear friend