ദേളി: വിദ്യാഭ്യാസമെന്നത് കുഞ്ഞിന്റെ ജന്മാവകാശമാണെന്ന് അഡ്വ. സി എച്ച് കുഞ്ഞമ്പു എം എല്‍ എ അഭിപ്രായപ്പെട്ടു. ദേളി ജാമിഅ സഅദിയ്യ അറബിയ്യ 40-ാം വാര്‍ഷിക സനദ്‌ദാന സമ്മേളന ഭാഗമായി സംഘടിപ്പിച്ച രക്ഷാകര്‍തൃസംഗമം ഉദ്‌ഘാടനം ചെയ്‌ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസം ഒരു കാലഘട്ടത്തില്‍ സമൂഹത്തിന് തിരസ്‌കരിക്കപ്പെട്ടിരുന്നു. അതിനെയൊക്കെ അതിജീവിച്ചതിന്റെ ഫലമായാണ് ഇന്നുണ്ടായിരിക്കുന്ന സാമൂഹിക പരിഷ്‌കരണം. ബഹുഭൂരിപക്ഷത്തിനും വിദ്യാഭ്യാസം ലഭിച്ചതിന്റെ ഫലമായാണ് ശാസ്‌ത്ര സാങ്കേതിക രംഗത്ത് ഉണ്ടായിരിക്കുന്ന മുന്നേറ്റം. അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ഥികളും യോജിച്ചാല്‍ മാത്രമേ വിദ്യാഭ്യാസം പൂര്‍ണതയിലേക്കെത്തുകയുള്ളൂ- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഗമത്തില്‍ സഅദിയ്യ ജനറല്‍ മാനേജര്‍ എം എ അബ്‌ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. എ കെ ഇസ്‌മാഈല്‍ വഫ വിഷയാവതരണം നടത്തി. സയ്യിദ് ഇസ്‌മാഈല്‍ മദനി അല്‍ഹാദി, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, പള്ളങ്കോട് അബ്‌ദുല്‍ ഖാദിര്‍ മദനി, കൊല്ലമ്പാടി അബ്‌ദുല്‍ ഖാദിര്‍ സഅദി, മുല്ലച്ചേരി അബ്‌ദുല്‍ ഖാദിര്‍ ഹാജി, അബ്‌ദുല്ല ഹാജി കളനാട് തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രൊഫ. സുബൈര്‍ മൊയ്‌തു സ്വാഗതവും ഇസ്‌മാഈല്‍ സഅദി പാറപ്പള്ളി നന്ദിയും പറഞ്ഞു.
Tuesday, January 05, 2010
വിദ്യാഭ്യാസം കുഞ്ഞിന്റെ ജന്മാവകാശം : അഡ്വ। സി എച്ച് കുഞ്ഞമ്പു എം എല്‍ എ

Subscribe to:
Post Comments (Atom)
No comments:
Post a Comment
thank you my dear friend